Viral Video : പാമ്പിനെ കൂട്ടിൽ നിന്നും പുറത്തെടുക്കാൻ ശ്രമിക്കവേ ഉടമയ്ക്ക് സംഭവിച്ചത്; വെെറൽ വീഡിയോ

By Web Team  |  First Published Oct 26, 2022, 9:46 AM IST

വീഡിയോയിൽ ഒരു സ്ത്രീ കൂടിന്റെ മൂടി നീക്കം ചെയ്യാൻ ശ്രമിക്കുന്നത് കാണാം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ പാമ്പ് ഉടമയുടെ കയ്യിൽ കടിക്കുകയും സ്ത്രീയുടെ കെെയ്യിൽ ചുറ്റിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. 


പാമ്പിന്റെ വ്യത്യസ്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ചില വീഡിയോകൾ വെെറലാകാറുമുണ്ട്. ഇപ്പോഴിതാ, വളർത്തുപാമ്പിനെ കൂട്ടിൽ നിന്നും പുറത്തെടുക്കാൻ ശ്രമിക്കവേ ഉടമയുടെ കെെയ്യിൽ പാമ്പ് കടിക്കുന്ന വീഡിയോ വെെറലാകുന്നു.

ഭക്ഷണം നൽകാനായി പാമ്പിനെ സൂക്ഷിച്ചിരിക്കുന്ന കൂടിന് മുകളിലെ ഷീറ്റ് മാറ്റിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമം. ഉടമയായ സ്ത്രീയുടെ കൈകളിൽ ചുറ്റി പിടിച്ച് പാമ്പ് കടിക്കുകയായിരുന്നു. വീഡിയോയിൽ ഒരു സ്ത്രീ കൂടിന്റെ മൂടി നീക്കം ചെയ്യാൻ ശ്രമിക്കുന്നത് കാണാം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ പാമ്പ് ഉടമയുടെ കയ്യിൽ കടിക്കുകയും സ്ത്രീയുടെ കെെയ്യിൽ ചുറ്റിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

Latest Videos

undefined

പാമ്പിനെ വീണ്ടും കൂട്ടിൽ കയറ്റാൻ യുവതി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റൊരാൾ പാമ്പിനെ കെെയ്യിൽ നിന്ന് പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ട്.  കടിച്ച പാമ്പ് ഏതാണെന്നോ ഇത് എവിടെ നിന്നുള്ള വീഡിയോ ആണെന്നോ വ്യക്തമല്ല. വിഷ പാമ്പാണോ കടിച്ചതെന്ന കാര്യവും അറിയില്ല. Daily Loud എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ആശുപത്രിയില്‍ രോഗിയുടെ കട്ടിലിന്‍റെ അടിയില്‍ മൂര്‍ഖന്‍; വീഡിയോ

വീഡിയോ ഇതിനകം 80 ലക്ഷത്തിലധികം പേർ കണ്ട് കഴിഞ്ഞു. പാമ്പിനെ വളർത്തുന്നതിന്റെ അപകടത്തെ കുറിച്ചാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഇവ ഏത് രീതിയിലാണ് പ്രതികരിക്കുകയെന്ന് ഉറപ്പില്ലാത്തതിനാൽ അപകടകാരികളായ പാമ്പുകളെ വളർത്താതിരിക്കുന്നതാണ് ഉത്തമമെന്നാണ് പലരും ഉപദേശിക്കുന്നത്.

എന്തുകൊണ്ടാണ് നിങ്ങൾ ഒരു പാമ്പിനെ വളർത്തുമൃഗമായി ആഗ്രഹിക്കുന്നത്. അവർക്ക് നിങ്ങളോട് വിശ്വസ്തതയില്ല," ഒരാൾ കമന്റ് ചെയ്തു. ഏറെ വേദനിപ്പിക്കുന്നതാണ് ഈ വീഡിയോ എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. കുറച്ച് മാസങ്ങൾക്ക് മുമ്പ് അമേരിക്കയിലെ ഒരു പാമ്പ് പ്രേമി തന്റെ വളർത്തുപാമ്പ് കഴുത്തിൽ ചുറ്റിയപ്പോൾ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.
 

Snake attacks owner as she tries to take it out of cage 😳🐍 pic.twitter.com/auVgWTttQ8

— Daily Loud (@DailyLoud)
click me!