ചോക്ലേറ്റ് കൊണ്ട് ഉണ്ടാക്കിയിരിക്കുന്നൊരു 'ഡ്യൂപ്ലിക്കേറ്റ്' സേഫ് ആണിത്. കേട്ടാല്‍ പെട്ടെന്ന് വിശ്വാസം തോന്നിയേക്കില്ല. പക്ഷേ, സത്യമാണ്. ചോക്ലേറ്റ് കൊണ്ടാണ് ഇത് ആകെയും നിര്‍മ്മിച്ചിരിക്കുന്നത്.
കാഴ്ചയ്ക്ക് നല്ല ഭംഗിയുള്ള, ഒതുക്കമുള്ള ചെറിയൊരു ( Small Safe ) സേഫ്. പിടിയും പൂട്ടുമെല്ലാം വൃത്തിയായി ചെയ്തിട്ടുണ്ട്. കിടപ്പുമുറിയിലോ എല്ലാം വയ്ക്കാവുന്നൊന്ന്. ഇതൊക്കെ ഒറ്റനോട്ടത്തില്‍ തോന്നാം. പക്ഷേ സംഗതി അതൊന്നുമല്ല.
ചോക്ലേറ്റ് കൊണ്ട് ( Made of Chocolate ) ഉണ്ടാക്കിയിരിക്കുന്നൊരു 'ഡ്യൂപ്ലിക്കേറ്റ്' സേഫ് ആണിത്. കേട്ടാല്‍ പെട്ടെന്ന് വിശ്വാസം തോന്നിയേക്കില്ല. പക്ഷേ, സത്യമാണ്. ചോക്ലേറ്റ് കൊണ്ടാണ് ഇത് ആകെയും നിര്‍മ്മിച്ചിരിക്കുന്നത്.
undefined
സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലങ്ങളിലായി വളരെയധികം തരംഗമായിരുന്നു കേക്കുകളിലെ പുത്തൻ പരീക്ഷണങ്ങള്‍. നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന പല സാധനങ്ങളുടെയും ഉപകരണങ്ങളുടെയും രൂപം മുതല്‍ മനുഷ്യരുടെ മുഖം വരെ കേക്കില്‍ ചെയ്ത് പരീക്ഷിച്ച് വിജയിച്ചവരുണ്ട്.
ലോക്ഡൗണ്‍ കാലത്താണ് പ്രധാനമായും ഈ ട്രെൻഡ് സജീവമായിരുന്നത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയിയല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കേക്ക് നിര്‍മ്മാതാക്കളും നിരവധിയാണ്.
ഇക്കൂട്ടത്തില്‍ തന്നെ ചോക്ലേറ്റ് കൊണ്ട് ഇത്തരം അത്ഭുതങ്ങള്‍ തീര്‍ക്കുന്നവരുമുണ്ട്. പേസ്ട്രി ഷെഫ് ആയ അമൗരി ഗുഷിൻ ആണ് ചോക്ലേറ്റ് കൊണ്ട് സേഫ് ( Small Safe ) തയ്യാറാക്കിയിരിക്കുന്നത്. ഇദ്ദേഹം എങ്ങനെയാണിത് ചെയ്തതെന്ന് ഒരു വീഡിയോയില്‍ വ്യക്തമായി കാണിച്ചിട്ടുമുണ്ട്.
സംഗതി കാഴ്ചയ്ക്ക് 'സിമ്പിള്‍' ആണെന്ന് തോന്നുമെങ്കിലും ഇതുണ്ടാക്കാൻ ചില്ലറ പാടുണ്ടെന്ന് വീഡിയോ കാണുമ്പോള്‍ മനസിലാകും. സേഫ് മാത്രമല്ല, അതിനകത്തിരിക്കുന്ന സ്വര്‍ണവും ഷെഫ് തന്നെ കാരമലും ചോക്ലേറ്റുമെല്ലാം വച്ച് ( Made of Chocolate ) തയ്യാറാക്കിയതാണ്.
സേഫിന്‍റെ ഓരോ ഭാഗവും സൂക്ഷ്മമായാണ് തയ്യാറാക്കുന്നത്. എല്ലാത്തിനും ശേഷം മെറ്റല്‍ പൂര്‍ണത കിട്ടാൻ നിറവും അടിക്കുന്നുണ്ട്. പക്ഷേ ഏറ്റവും രസം അകത്തിരിക്കുന്ന സ്വര്‍ണ ചോക്ലേറ്റാണ്. ഇത് ഷെഫ് തന്നെ മുറിച്ച് കഴിക്കുന്നതും വീഡിയോയില്‍ കാണാം.
എന്തായാലും വ്യത്യസ്തമായ ഈ പരീക്ഷണത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സ്വീകരണമാണ് ലഭിക്കുന്നത്. നിരവധി പേര്‍ ഈ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- തന്‍റെ രൂപത്തില്‍ കേക്ക് തയ്യാറാക്കി യുവതി; പ്രതികരണവുമായി പ്രമുഖ ഷെഫ്