പാമ്പുകൾ, ആമകൾ, കുരങ്ങൻ; യുവാവ് കസ്റ്റംസിന്‍റെ പിടിയില്‍

By Web Team  |  First Published Aug 13, 2022, 5:43 PM IST

കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ പരിശോധിച്ചപ്പോൾ 20 പാമ്പുകള്‍, രണ്ട് ആമകള്‍, ഒരു കുരങ്ങന്‍ എന്നിവ കണ്ടെടുത്തു. മധ്യ ആഫ്രിക്ക, വടക്കേ അമേരിക്ക, സീഷെൽസ് ദ്വീപ് എന്നിവിടങ്ങളില്‍ കാണപ്പെടുന്നവയാണ് ഈ പാമ്പുകളും ആമകളുമെന്ന് അധികൃതർ പറഞ്ഞു.


ബാങ്കോക്കിൽ നിന്ന് അനധികൃതമായി കടത്തിയ പാമ്പുകളും മറ്റ് മൃഗങ്ങളുമായി യുവാവ് കസ്റ്റംസിൻറെ പിടിയിൽ. ടിജി-337 എന്ന വിമാനത്തിൽ ജീവനുള്ള മൃഗങ്ങളുമായി ബാങ്കോക്കിൽ നിന്ന് വന്ന യാത്രക്കാരനെ കുറിച്ച് രഹസ്യാന്വേഷണ വിവരം ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ പരിശോധിച്ചപ്പോൾ 20 പാമ്പുകൾ, രണ്ട് ആമകൾ, ഒരു കുരങ്ങൻ എന്നിവ കണ്ടെടുത്തു. മധ്യ ആഫ്രിക്ക, വടക്കേ അമേരിക്ക, സീഷെൽസ് ദ്വീപ് എന്നിവിടങ്ങളിൽ കാണപ്പെടുന്നവയാണ് ഈ പാമ്പുകളും ആമകളുമെന്ന് അധികൃതർ പറഞ്ഞു.

Latest Videos

undefined

ജീവനുള്ള മൃഗങ്ങളെ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്തതാണെന്നും അനിമൽസ് ക്വാറന്റൈൻ & സർട്ടിഫിക്കേഷൻ സേവനങ്ങളുമായി (എക്യുസിഎസ്) കൂടിയാലോചിച്ച ശേഷം തായ് എയർവേയ്‌സ് വഴി ഉത്ഭവ രാജ്യത്തേക്ക് തിരിച്ചയച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

സ്കിന്‍ ക്യാന്‍സര്‍ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

മറ്റ് രാജ്യങ്ങളിൽ നിന്നും മൃഗങ്ങളെ കൊണ്ടുവരുന്നതിൽ പാലിക്കേണ്ട അന്താരാഷ്‌ട്ര വനം - ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇയാൾ ഹാജരാക്കിയിരുന്നില്ല. ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ കൈവശമില്ലാത്ത സാഹചര്യത്തിലാണ് മൃഗങ്ങളെ തിരിച്ചയച്ചതെന്നും അധികൃതർ പറഞ്ഞു. 10 ദിവസം മുൻപാണ് ഇയാൾ ടൂറിസ്റ്റ് വിസയിൽ തായ്‌ലൻഡിലേക്ക് പോയത്.

ലോകത്തിലെ ഏറ്റവും വലിയ കര ആമകളിൽ ഒന്നാണ് ആൽഡബ്ര ആമ. അവയ്ക്ക് 250 കിലോഗ്രാം വരെ എത്താം, 150 വയസ്സ് വരെ പ്രായമുണ്ടാകും. ഇന്ത്യൻ മഹാസമുദ്രത്തിലെ അൽദാബ്ര ദ്വീപിലാണ് ഇവ കാണപ്പെടുന്നത്. De Brazza's കുരങ്ങിനെയാണ് യുവാവിൽ നിന്നും പിടികൂടിയത്. മധ്യ ആഫ്രിക്കയിലെ നദീതീരങ്ങളിലും ചതുപ്പുനിലങ്ങളിലും കാണപ്പെടുന്ന കുരങ്ങാണ് ഇത്. ഗ്വെനോൺ കുടുംബത്തിലെ ഏറ്റവും വലിയ ഇനം, ഇത് ഏറ്റവും വ്യാപകമായ അർബോറിയൽ ആഫ്രിക്കൻ പ്രൈമേറ്റുകളിൽ ഒന്നാണ്. വലിപ്പം കൂടാതെ, മറ്റ് കുരങ്ങുകളിൽ നിന്ന് ഓറഞ്ച് ഡയഡം, വെളുത്ത താടി എന്നിവയാൽ ഇതിനെ വ്യത്യസ്തമാക്കാം. 

 

Based on intel, on Aug 11, a male passenger arriving from Bangkok in TG-337 was intercepted by Customs Officers. On examination of checked-in baggage, 1 De Brazza's monkey, 15 Kingsnakes, 5 Ball Pythons & 2 Aldabra Tortoises were recovered: Chennai Air Customs (1/2) pic.twitter.com/fYB9C3ze0O

— ANI (@ANI)
click me!