പുരുഷന്മാര്‍ക്ക് 'സ്പെഷ്യല്‍ ഡിസ്കൗണ്ട്'; വിവാദമായി പരസ്യം

By Web Team  |  First Published Jun 18, 2022, 3:18 PM IST

സിനിമയിലെ തന്നെ ഏറെ വികാരഭരിതമായൊരു രംഗമാണിത്. മറ്റ് മാര്‍ഗങ്ങളില്ലാതെ വേശ്യാത്തെരുവിലെ ജീവിതത്തിലേക്ക് ഇറങ്ങിപ്പോകാന്‍ തുടങ്ങുന്ന ചെറുപ്പക്കാരിയായ പെണ്‍കുട്ടിയുടെ ദുരസ്ഥയാണ് രംഗത്തില്‍ കാണിക്കുന്നത്. ഈ രംഗം വച്ചുകൊണ്ട് എങ്ങനെയാണ് ഇത്തരമൊരു പരസ്യം തയ്യാറാക്കാനായത് എന്നാണ് മിക്കവരും ചോദിക്കുന്നത്. 


ജനശ്രദ്ധ ലഭിക്കുന്നതിനായി പരസ്യക്കമ്പനികള്‍ തങ്ങളുടെ പുതിയ പരസ്യങ്ങളില്‍ എല്ലായ്പോഴും പുതുമകള്‍ പരീക്ഷിക്കാറുണ്ട് ( Advertisement Video ). ഇവയില്‍ മിക്കതും ഈ രീതിയില്‍ വിജയം കാണാറുമുണ്ട്. എന്നാല്‍ ചില പരസ്യങ്ങള്‍ ഇങ്ങനെയുള്ള പരീക്ഷണങ്ങളിലൂടെ നേരെ വിവാദങ്ങളിലേക്കാണ് ചെന്നുചാടുക. അത്തരത്തില്‍ വിവാദത്തിലായിരിക്കുകയാണ് പാക്കിസ്ഥാനിലെ ഒരു റെസ്റ്റോറന്‍റിന് (Pakistani Restaurant )  വേണ്ടി തയ്യാറാക്കപ്പെട്ടിരിക്കുന്ന പരസ്യം. 

ആലിയ ഭട്ട് ( Alia Bhatt ) കേന്ദ്ര കഥാപാത്രമായി എത്തിയ 'ഗംഗുഭായ് കത്തിയവാഡി' എന്ന ചിത്രത്തിലെ ഒരു രംഗം ഉപയോഗിച്ചാണ് റെസ്റ്റോറന്‍റ് പരസ്യം ( Advertisement Video ) തയ്യാറാക്കിയിരിക്കുന്നത്. പുരുഷന്മാര്‍ക്ക് സ്പെഷ്യല്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ചതിന് ശേഷം, അവരെ ആകര്‍ഷിക്കുന്നതിനായി ആലിയ ഭട്ടിന്‍റെ ( Alia Bhatt )  ഗംഗുഭായ് എന്ന ലൈംഗികവൃത്തി ചെയ്ത് ജിവിക്കുന്ന സ്ത്രീ പുരുഷന്മാരെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ കൈകാണിച്ച് വിളിക്കുന്ന രംഗമാണ് റെസ്റ്റോറന്‍റ് (Pakistani Restaurant )  പരസ്യത്തിന് വേണ്ടി  ഉപയോഗിച്ചിരിക്കുന്നത്.  

Latest Videos

undefined

സിനിമയിലെ തന്നെ ഏറെ വികാരഭരിതമായൊരു രംഗമാണിത്. മറ്റ് മാര്‍ഗങ്ങളില്ലാതെ വേശ്യാത്തെരുവിലെ ജീവിതത്തിലേക്ക് ഇറങ്ങിപ്പോകാന്‍ തുടങ്ങുന്ന ചെറുപ്പക്കാരിയായ പെണ്‍കുട്ടിയുടെ ദുരസ്ഥയാണ് രംഗത്തില്‍ കാണിക്കുന്നത്. ഈ രംഗം വച്ചുകൊണ്ട് എങ്ങനെയാണ് ഇത്തരമൊരു പരസ്യം തയ്യാറാക്കാനായത് എന്നാണ് മിക്കവരും ചോദിക്കുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Swing 🌸 (@swing.khi)

 

മോശം രീതിയില്‍ ജനശ്രദ്ധ പിടിച്ചുപറ്റുക എന്നതാണ് ഉദ്ദേശമെങ്കില്‍ അത് നടന്നിരിക്കുന്നുവെന്നും എന്നാല്‍ മനുഷ്യത്വമുള്ള ആരും ഇത് അംഗീകരിക്കില്ലെന്നും മിക്കവരും ഇന്‍സ്റ്റഗ്രാമില്‍ വന്ന പരസ്യ വീഡിയോയ്ക്ക് താഴെ കമന്‍റായി അഭിപ്രായപ്പെട്ടിരിക്കുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി റെസ്റ്റോറന്‍റും രംഗത്തെത്തിയിട്ടുണ്ട്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Swing 🌸 (@swing.khi)

 

ഇത് ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തത് അല്ലെന്നും സിനിമ ഏതൊരു പ്രമേയമാണോ ഉപയോഗിച്ചത് അതേ പ്രമേയം തങ്ങള്‍ പരസ്യത്തിന് വേണ്ടി ഉപയോഗിച്ചുവെന്നുമാണ് റെസ്റ്റോറന്‍റ് വിശദീകരണമായി പറയുന്നത്. ഇതിന് താഴെയും രൂക്ഷമായ വിമരര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇത്രയുമായിട്ടും പരസ്യം പിന്‍വലിക്കാന്‍ ഇവര്‍ തയ്യാറായിട്ടുമില്ല. 

Also Read:- ഈ രോഗം പുരുഷന്മാരെ അപകടത്തിലേക്ക് നയിക്കാം...

click me!