അടുക്കളകളില്‍ സ്ഥിരമായി കാണുന്ന സവാള അല്ലെങ്കില്‍ ഉള്ളി തലമുടി സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്.
തലമുടി കൊഴിച്ചിൽ അകറ്റാനും മുടി വളരാനും സവാളനീരോ, ഉള്ളിനീരോ മാത്രം മതി. ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരനെ തടയാനും തലമുടി വളരാനും ഉള്ളി ഉപയോഗിക്കാം.
തലമുടി കൊഴിച്ചിലാണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. താരന്‍, വിറ്റാമിനുകളുടെ കുറവ്, സ്ട്രെസ്, ഹോര്‍മോണുകളുടെ വ്യത്യാസം തുടങ്ങിയവ മൂലവും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുകയും വേണം.
അടുക്കളകളില്‍ സ്ഥിരമായി കാണുന്ന സവാള അല്ലെങ്കില്‍ ഉള്ളി തലമുടി സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്. തലമുടി കൊഴിച്ചിൽ അകറ്റാനും മുടി വളരാനും സവാളനീരോ, ഉള്ളിനീരോ മാത്രം മതി. ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരനെ തടയാനും തലമുടി വളരാനും ഉള്ളി ഉപയോഗിക്കാം. ഇതിനായി ഒന്നോ രണ്ടോ സവാള അല്ലെങ്കിൽ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കണം. ശേഷം ഇവ മിക്സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ തലമുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ച് വളരുകയും ചെയ്യും.
undefined
അതുപോലെ രണ്ട് ടീസ്പൂൺ ഉള്ളിനീരിൽ അല്പം കറ്റാര്‍വാഴ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം. അര മണിക്കൂർ കഴിഞ്ഞ് കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്‌താൽ മുടി കൊഴിച്ചിൽ കുറയും. മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്. കൂടാതെ ഒരു ടീസ്പൂണ്‍ ഉള്ളിനീരും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകാം.
Also read: മുഖം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ ഈ മൂന്ന് നട്സുകള്‍ മാത്രം കഴിച്ചാല്‍ മതി...