മുഖത്തും തലമുടിയിലും ഉള്ളി ഇങ്ങനെ ഉപയോഗിക്കാം; അറിയാം ഗുണങ്ങള്‍...

By Web Team  |  First Published Sep 2, 2023, 2:51 PM IST

ചര്‍മ്മ സംരക്ഷണത്തിനും തലമുടിയുടെ സംരക്ഷണത്തിനും ഒരുപോലെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഉള്ളി. ഉള്ളിനീരിൽ സൾഫർ നിറഞ്ഞ സൈറ്റോകെമിക്കൽസ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിനു ചെറുപ്പം തോന്നാൻ സഹായിക്കും.


ഉള്ളിയുടെ ആവശ്യം വരാത്ത ഒരു ദിവസവും മലയാളി വീട്ടമ്മയ്ക്കുണ്ടാവില്ല. അടുക്കളയില്‍ നിത്യവും പാചകത്തിന് ഉപയോഗിക്കുന്നൊരു പച്ചക്കറിയാണ് ഉള്ളി. കറികള്‍ക്ക് രുചി കൂട്ടാന്‍ സഹായിക്കുന്ന ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍  ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ചര്‍മ്മ സംരക്ഷണത്തിനും തലമുടിയുടെ സംരക്ഷണത്തിനും ഒരുപോലെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഉള്ളി. ഉള്ളിനീരിൽ സൾഫർ നിറഞ്ഞ സൈറ്റോകെമിക്കൽസ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിനു ചെറുപ്പം തോന്നാൻ സഹായിക്കും. ഇതിനായി ദിവസവും ഉള്ളിനീര് ശരീരത്തിൽ പുരട്ടുന്നത് ശീലമാക്കാം. കൊളാജിൻ ഉൽപാദനം വർധിപ്പിക്കുന്ന ഘടകങ്ങൾ ഉള്ളിയിലുണ്ട്. ഇത് മുഖത്തെ ചർമ്മ കോശങ്ങളെ കൂടുതൽ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഫലപ്രദമായി നേരിടാനും ഉള്ളി നീര് ഉപയോഗിക്കാം. ഇതിനായി ഉള്ളി നീര് ഉപയോഗിച്ച് മുഖം മസാജ് ചെയ്യാം. കൂടാതെ ഉള്ളിനീരിൽ നാരങ്ങാ നീരോ തൈരോ കലർത്തിയ ശേഷം ആ മിശ്രിതം ചർമ്മത്തിൽ പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം തിളങ്ങാന്‍ ഇത് സഹായിക്കും. 

Latest Videos

undefined

അതുപോലെ തന്നെ, തലമുടിയുടെ ആരോഗ്യത്തിനും ഉള്ളി നീര് നല്ലതാണ്.  മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാക്കുന്ന ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരനെ തടയുകയും ചെയ്യും. അതിനാല്‍ ഉള്ളി നീര് തലയില്‍ പുരട്ടുന്നത് മുടി കൊഴിച്ചിലും താരനും അകറ്റാനും മുടി തഴച്ച് വളരാനും സഹായിക്കും. ഇതിനായി ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ശേഷം ഇങ്ങനെ കിട്ടുന്ന നീര്  തലമുടിയിലും തലയോട്ടിയിലും പുരട്ടാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: നൂറ് ഗ്രാം തക്കാളിയില്‍ എന്തൊക്കെയുണ്ടെന്ന് അറിയാമോ?

youtubevidei

click me!