സെറ്റ് സാരിയും, സെറ്റ് മുണ്ടും, പാവാടയും ബ്ലൗസും, ധാവണിയും ഒക്കെ ഇട്ട് ഒരുങ്ങി ഇറങ്ങാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? പുതുതലമുറയുടെ ഫാഷൻ സങ്കല്‍പ്പങ്ങള്‍ മാറിയാലും ഓണത്തിന് മലയാളി യുവതീയുവാക്കള്‍ക്ക് പ്രിയം കേരളീയ വസ്ത്രങ്ങളോട് തന്നെയാണ്.
ഓണം എന്നത് മലയാളികൾക്ക് ഗൃഹാതുരതയുടെയും കൂട്ടായ്‌മയുടെയും ആഘോഷം തന്നെയാണ്. പൂക്കളമിടുക , ഓണക്കോടി ധരിക്കുക, സദ്യ കഴിക്കുക ഇങ്ങനെ നിരവധി കാര്യങ്ങൾ ഓണം പ്രിയപ്പെട്ടതാക്കുന്നു. ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഓണം എന്ന് കേൾക്കുമ്പോൾ പല പെണ്‍കുട്ടികളുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് സെറ്റ് സാരിയും മുല്ലപ്പൂവുമൊക്കെയായിരിക്കും. സെറ്റ് സാരിയും, സെറ്റ് മുണ്ടും, പാവാടയും ബ്ലൗസും, ധാവണിയും ഒക്കെ ഇട്ട് ഒരുങ്ങി ഇറങ്ങാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? പുതുതലമുറയുടെ ഫാഷൻ സങ്കല്‍പ്പങ്ങള്‍ മാറിയാലും ഓണത്തിന് മലയാളി യുവതീ യുവാക്കള്‍ക്ക് പ്രിയം കേരളീയ വസ്ത്രങ്ങളോട് തന്നെയാണ്.കോളേജിലും ഓഫീസുകളിലുമൊക്കെ സാരിയുടുത്ത് പോകാനുള്ള തയ്യാറെടുപ്പിലാണ് യുവതികള്‍.
ഓണക്കാലത്ത് പല ഡിസൈനില്‍, പല വെറൈറ്റി കസവുകളോടും കൂടിയ മുണ്ടും, സാരിയുമൊക്കെ വിപണിയിലുണ്ടാകും. ഈ ഓണത്തിന് വസ്ത്ര വിപണികളില്‍ കൈത്തറി സാരിയില്‍ തന്നെ പുത്തന്‍ ട്രെൻഡുകളും പരീക്ഷിച്ചിരിക്കുകയാണ്. കേരളത്തിലെ കൈത്തറി വ്യവസായം വിദേശികളുടെ വരെ ആകര്‍ഷണം നേടിയതാണ്. അതില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ക്കും നല്ല ഡിമാന്‍റാണ് ഉള്ളത്.
undefined
കൈത്തറി സാരിയില്‍ തന്നെ പൊല്‍ക്ക ഡോട്സും ഫ്ലോറല്‍ പ്രിന്‍റുമൊക്കെയാണ് ഇത്തവണത്തെ ട്രെൻഡുകള്‍. ചെക്കും ലൈന്‍സുമൊക്കെ ചേര്‍ന്ന കസവു സാരിക്കും ഡിമാന്‍റ് ഉണ്ടത്രേ. കസവു സാരിയില്‍ മ്യൂറല്‍ ആര്‍ട്ടും കൂടി ചേരുമ്പോള്‍ അതൊരു ചേലാണ്. പേസ്റ്റല്‍ നിറത്തിലുള്ള പ്രിന്‍റുകളുള്ള സാരികളോടാണ് പുതു തലമുറയുടെ ശ്രദ്ധ. കോപ്പര്‍ നിറത്തിലുള്ള സാരിയും റോസ് കോപ്പര്‍ സാരിയും കളര്‍ കസവുമൊക്കെ ഇത്തവണത്തെ വിപണി കീഴടക്കിയിട്ടുണ്ട്. കൂടാതെ ജയ്പൂര്‍ പ്രിന്‍റുകളുള്ള സെറ്റ് സാരികളും ലഭ്യമാണ്. സെറ്റ് മുണ്ടിലും ടിഷ്യു സാരിയിലും ഉണ്ട് പല വെറൈറ്റികള്‍.