മുഖത്തെ ചുളിവുകളെ തടയാന്‍ ഓട്സ് ഇങ്ങനെ ഉപയോ​ഗിക്കൂ...

By Web Team  |  First Published Aug 26, 2023, 4:06 PM IST

ഓട്‌സിലെ ആന്‍റി ഓക്‌സിഡന്‍റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖത്തെ ചുളിവുകൾ, ഇരുണ്ട നിറം എന്നിവ മാറാൻ സഹായിക്കും. ചർമ്മത്തിന്‍റെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഇതിൽ അടങ്ങിയിട്ടുണ്ട്.


നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഓട്സ്. ഓട്‌സിൽ അടങ്ങിയിരിക്കുന്ന നാരുകളും ധാതുക്കളും ഹൃദ്രോഗം, പ്രമേഹം, വണ്ണം തുടങ്ങിയവയെ നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിന്‍റെ ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും ഇതൊരു മികച്ചൊരു പ്രതിവിധിയാണ്.

ഓട്‌സിലെ ആന്‍റി ഓക്‌സിഡന്‍റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും മുഖത്തെ ചുളിവുകൾ, ഇരുണ്ട നിറം എന്നിവ മാറാൻ സഹായിക്കും. ചർമ്മത്തിന്റെ ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ ഇയും ഇതിൽ അടങ്ങിയിട്ടുണ്ട്.  ചർമ്മത്തെ ചെറുപ്പമാക്കുന്നതിനും വരണ്ട ത്വക്കിനെ തടയാനും സഹായിക്കുന്നു. ചർമ്മത്തെ സംരക്ഷിക്കാൻ ഓട്സ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

ഒരു പഴുത്ത പപ്പായയുടെ ചെറിയ കഷണം മുറിച്ചെടുത്ത് നന്നായി ഉടച്ചെടുക്കുക. ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. മുഖത്തും കഴുത്തിന്‍റെ ഭാഗങ്ങളിലും ഈ പേസ്റ്റ് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മുഖത്തെ ചുളിവുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

രണ്ട്... 

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ ഓട്സും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

മൂന്ന്...

ഒരു ടേബിൾ സ്പൂൺ കടലമാവ് പൊടി, ഒരു ടേബിൾ സ്പൂൺ ഓട്സ് പൊടിച്ചത്, ഒരു ടേബിൾസ്പൂൺ തേൻ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. എല്ലാ തരം ചർമ്മമുള്ളവർക്കും ഈ പാക്ക് ഉപയോ​ഗിക്കാം.

നാല്...

പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍,  ഒരു ടീസ്പൂണ്‍ ഓട്സ്  എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. ചര്‍മ്മത്തിലെ ചുളിവുകളും വരകളും പാടുകളുമൊക്കെ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കേണ്ട നാല് ഭക്ഷണങ്ങള്‍...

youtubevideo

click me!