Monster Fish : ചൂണ്ടയിൽ കുരുങ്ങിയ വമ്പൻ മത്സ്യം; ഇത് അപൂര്‍വമെന്ന് കണ്ടവരെല്ലാം പറയുന്നു...

By Web Team  |  First Published Aug 2, 2022, 8:12 PM IST

മീൻ പിടുത്തക്കാരെ സംബന്ധിച്ച് അവര്‍ക്ക് സാധാരണനിലയില്‍ തങ്ങളുടെ ചൂണ്ടയില്‍ കുരുങ്ങാൻ പോകുന്ന മീനുകളെ കുറിച്ച് ഒരു പ്രതീക്ഷയുണ്ടാകും. ആ പ്രതീക്ഷയിലും അധികമായി വമ്പൻ മീനുകളെ കയ്യില്‍ കിട്ടിയാലോ!


ചൂണ്ടയിടുന്നത് ഏറെ രസകരമായ വിനോദം ( Fish Catching ) തന്നെയാണ്. ചിലര്‍ ഇത് ഉപജീവനമാര്‍ഗമായി ചെയ്യുമ്പോള്‍ മറ്റൊരു വിഭാഗം വിനോദത്തിനായി ചെയ്യുന്നു എന്നതാണ് വ്യത്യാസം. എങ്ങനെയാണെങ്കിലും മീൻ പിടുത്തക്കാരെ സംബന്ധിച്ച് അവര്‍ക്ക് സാധാരണനിലയില്‍ തങ്ങളുടെ ചൂണ്ടയില്‍ കുരുങ്ങാൻ പോകുന്ന മീനുകളെ കുറിച്ച് ഒരു പ്രതീക്ഷയുണ്ടാകും. ആ പ്രതീക്ഷയിലും അധികമായി വമ്പൻ മീനുകളെ ( Monster Fish ) കയ്യില്‍ കിട്ടിയാലോ!

അതൊരു ഒന്നൊന്നര സന്തോഷം തന്നെയാണല്ലേ? എന്തായാലും അങ്ങനെയൊരു രസകരമായ സംഭവമാണ് ഫേസ്ബുക്കില്‍ മീൻ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമായിരിക്കുന്നത്. യുഎസിലെ കണക്ടികട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. 

Latest Videos

undefined

പതിവ് പോലെ ചൂണ്ടയിടാൻ ( Fish Catching ) പോയതാണ് ജോയ് എന്ന മീൻ പിടുത്തക്കാരൻ. എന്നാല്‍ പതിവിന് വിരുദ്ധമായ വമ്പനൊരു മീൻ ( Monster Fish )  ഇദ്ദേഹത്തിന്‍റെ ചൂണ്ടയില്‍ കുരുങ്ങി. ടൈഗര്‍ മസ്കീ എന്ന് പേരുള്ള രാക്ഷസ മത്സ്യമാണിത്. മസ്കീ ഇനത്തില്‍ പെടുന്ന മീനുകള്‍ ഇവിടെ വല്ലപ്പോഴും മീൻ പിടുത്തക്കാര്‍ക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഇത്രയും വലിയ മസ്കീ ലഭിക്കുന്നത് ഏറെ അപൂര്‍വം.

സംഗതി അപൂര്‍വ ഇനത്തില്‍ പെടുന്ന മീനായത് കൊണ്ട് തന്നെ ഇതിനെ പിടിച്ച് അളവും മറ്റ് കാര്യങ്ങളും ശേഖരിച്ച്, ഫോട്ടോയും വീഡിയോയുമെല്ലാം പിടിച്ച ശേഷം തിരികെ തടാകത്തിലേക്ക് തന്നെ വിട്ടിരിക്കുകയാണ്. 42 ഇഞ്ച് വലുപ്പം വരുന്ന മസ്കീ ആയിരുന്നു ഇത്. 

സാധാരണഗതിയില്‍ 34 മുതല്‍ 48 വരെയൊക്കെയാണ് പരമാവധി മസ്കീകള്‍ക്ക് വയ്ക്കുന്ന വലുപ്പം. അതുവച്ച് നോക്കുമ്പോള്‍ ജോയ്ക്ക് ലഭിച്ചിരിക്കുന്നത് അപൂര്‍വ ഇനത്തില്‍ പെട്ട മസ്കീ തന്നെയാണ്. നിവധി പേരാണ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കപ്പെട്ട മീനിന്‍റെ ചിത്രത്തോട് പ്രതികരണം നടത്തിയിരിക്കുന്നത്. 

ഇങ്ങനെയാണെങ്കില്‍ ഈ തടാകത്തില്‍ എങ്ങനെ ധൈര്യപൂര്‍വം നീന്തുമെന്നും, കൗതുകം തോന്നുന്നുണ്ടെങ്കിലും കൗതുകത്തെക്കാള്‍ പേടിയാണ് തോന്നുന്നതെന്നുമെല്ലാം കമന്‍റുകളില്‍ അഭിപ്രായങ്ങള്‍ വന്നിട്ടുണ്ട്. 

ടൈഗര്‍ മസ്കീ അല്ലെങ്കില് ടൈഗര്‍ മസ്കെല്ലൻഗ് എന്നാണീ മത്സ്യം അറിയപ്പെടുന്നത്. മറ്റ് ചെറുമത്സ്യങ്ങളെയും ജീവികളെയും തന്നെയാണ് ഇവ ഭക്ഷിക്കുക. നീണ്ട്, സിലിണ്ടര്‍ പരുവത്തിലുള്ള ശരീരവും കൂര്‍ത്ത മൂക്കുമാണ് ഇതിന്‍റെ സവിശേഷത. പൊതുവില്‍ മീൻ പിടുത്തക്കാരുടെ കണ്ണ് വെട്ടിക്കാൻ കഴിവുള്ള മത്സ്യമാണിത്. അതുകൊണ്ട് തന്നെ 'ഫിഷ് ഓഫ് തൗസന്‍റ് കാസ്റ്റ്സ്' എന്നാണ് മീൻപിടുത്തക്കാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.  

വമ്പൻ മസ്കീയുടെ ചിത്രം നോക്കൂ...

 

Also Read:- 'ഹമ്പോ, രാക്ഷസന്‍ ഞണ്ട്' ; വൈറലായി വീഡിയോ...

tags
click me!