സെല്‍ഫി എടുക്കുന്ന അമ്മയെയും കുഞ്ഞിനെയും ആണ് വീഡിയോയില്‍ കാണുന്നത്. സെല്‍ഫി എടുക്കാൻ ശ്രമിക്കുന്ന അമ്മയുടെ ക്യാമറയിലേയ്ക്ക് നോക്കി ചിരിക്കുകയാണ് ഈ കുരുന്ന്.
അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തെ വാക്കുകള്‍കൊണ്ട് വിവരിക്കാനാകില്ല. ഇവിടെയിതാ സ്വന്തം കുഞ്ഞിനെ സെൽഫിയില്‍ എങ്ങനെ പോസ് ചെയ്യാമെന്ന് പഠിപ്പിക്കുകയാണ് ഒരു അമ്മ. കുഞ്ഞിന്റെയും അമ്മയുടെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സെല്‍ഫി എടുക്കുന്ന അമ്മയെയും കുഞ്ഞിനെയും ആണ് വീഡിയോയില്‍ കാണുന്നത്. സെല്‍ഫി എടുക്കാൻ ശ്രമിക്കുന്ന അമ്മയുടെ ക്യാമറയിലേയ്ക്ക് നോക്കി ചിരിക്കുകയാണ് ഈ കുരുന്ന്. 'എങ്ങനെയാണ് ഒരു സെൽഫിയെടുക്കുമ്പോൾ പോസ് ചെയ്യേണ്ടതെന്ന് ചിലപ്പോഴൊക്കെ ഞാൻ എന്റെ അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പഠിപ്പിക്കാറുണ്ട്'- എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
undefined
അമ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ മണിക്കൂറുകൾക്കം തന്നെ വൈറലായി. ലോറൻ ഡെറോൻ എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചത്. നിരവധി പേര് വീഡിയോ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തു.
Also Read: വിമാനത്തിലേയ്ക്ക് കയറിയപ്പോള്‍ എയര്‍ ഹോസ്റ്റസായ അമ്മയെ കണ്ടു; വൈറലായി വീഡിയോ
മിഠായി എടുക്കരുതെന്ന് അച്ഛന്; 'കട്ടെടുത്ത്' കുരുന്നുകള്‍; വൈറലായി വീഡിയോ
കുരുന്നുകളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇവിടെയിതാ തങ്ങള്‍ക്ക് ഇഷ്ടമുള്ള മിഠായി കട്ടെടുത്ത് കഴിക്കുന്ന രണ്ട് കുരുന്നുകളുടെ വീഡിയോ ആണ് അത്തരത്തില്‍ സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുന്നത്.
ഒരു മേശയില്‍ നിറയെ മിഠായിവച്ചശേഷം അച്ഛന് കുഞ്ഞുങ്ങളെ അതിന് മുന്നില്‍ ഇരുത്തുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം താനും അമ്മയും ഉടന്‍ തന്നെ മടങ്ങിവരുമെന്നും അതുവരെ മിഠായി എടുക്കരുതെന്നും അച്ഛന് കുട്ടികളോട് പറഞ്ഞു. അതിനു ശേഷം അദ്ദേഹം അവിടെ നിന്നും പോയി. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം കുട്ടികള്‍ പരസ്പരം കള്ളച്ചിരിയോടെ നോക്കുന്നതും കണ്ണുകള്‍ കൊണ്ട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
തൊട്ടടുത്ത നിമിഷം ഇരുവരും മിഠായികള്‍ ഓരോന്നായി എടുത്ത് കഴിക്കുന്നതും സന്തോഷത്തോടെ തലകുലുക്കി നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ബ്ലോഗറായ ജോര്‍ദാന്‍ ഷെറീന് ആണ് കുട്ടികളുടെ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.