തന്റെ രൂപ സാദൃശ്യമുള്ള സെക്സ് ഡോൾ നിർമിക്കാൻ താൻ ഒരിക്കലും സമ്മതം നൽകിയിട്ടില്ല. ഇത് നിയമലംഘനമാണെന്നും മോഡൽ യേൽ കോഹെൻ പറയുന്നു.
ഒരു ചൈനീസ് കമ്പനി തന്റെ രൂപ സാദൃശ്യമുള്ള സെക്സ് ഡോൾ നിർമ്മിച്ചതിനെ തുടർന്ന് ഇസ്രായേൽ മോഡൽ യേൽ കോഹെൻ അരിസ് നിയമനടപടിയ്ക്കൊരുങ്ങുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ രൂപ സാദൃശ്യമുള്ള സെക്സ് ഡോളിനെ കാണുന്നത്. കാണാൻ എന്നെ പോലെ തന്നെയാണെന്നും അവർ പറഞ്ഞു.
ഇസ്രായേലിൽ താമസിക്കുന്ന കോഹൻ അരിസിന് ഒരു ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുണ്ട്. സെക്സ് ഡോളിന് തന്റെ രൂപസാദൃശ്യമുണ്ടെന്ന് മാത്രമല്ല, ഐഡന്റിറ്റിയുമായും ബന്ധമുണ്ടെന്നത് തിരിച്ചറിഞ്ഞതായി അവർ പറഞ്ഞു. ഇത് വിചിത്രവും ലംഘനവുമെന്നും യേൽ കോഹെൻ പറഞ്ഞു.
undefined
തന്റെ രൂപ സാദൃശ്യമുള്ള സെക്സ് ഡോൾ നിർമിക്കാൻ താൻ ഒരിക്കലും സമ്മതം നൽകിയിട്ടില്ല. ഇത് നിയമലംഘനമാണെന്നും അവർ പറയുന്നു. എന്നെ പ്രതിനിധീകരിക്കുന്ന ഒരു സെക്സ് ഡോൾ ആണ് ജനുവരിയിൽ ബ്രിട്ടീഷ് ടെലിവിഷൻ ഷോയായ "ദിസ് മോർണിംഗിൽ സെക്സ് ഡോളിനെ കുറിച്ച് കോഹൻ അരിസ് പറഞ്ഞു.
"Yael" എന്ന് പേരിട്ടിരിക്കുന്ന സെക്സ് ഡോൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് പാശ്ചാത്യരുടെ അഭിരുചിക്കനുസരിച്ചാണെന്ന് ചൈന ആസ്ഥാനമായുള്ള നിർമ്മാതാവ് Irontechdoll ന്റെ CEO ആയ ലിയോനാർഡ് ലിയു പറഞ്ഞു. എങ്ങനെയോ ഈ മോഡലിന്റെ പേരും ഈ സെക്സ് ഡോളിന്റെ പേരിനോട് സാമ്യമുള്ളതായി പോയെന്നും ലിയോനാർഡ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പ്രശ്നങ്ങൽ ഉണ്ടാകാതിരിക്കാൻ സെക്സ് ഡോളിന് "Yael" എന്ന പേര് മാറ്റി പകരം ആഷ്‌ലി എന്ന മറ്റൊരു പേര് നൽകാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സെക്സ് ഡോൾ പരസ്യപ്പെടുത്താൻ കമ്പനി മോഡൽ കോഹൻ ആരിസിന്റെ സ്വകാര്യ ഫോട്ടോകൾ ഉപയോഗിച്ചതും അദ്ദേഹം നിഷേധിച്ചു.
സെക്‌സ് ഡോൾ ഫോറം വെബ്‌സൈറ്റ് "ദ ഡോൾ ഫോറം"ത്തിലൂടെ 2018 സെപ്റ്റംബർ 11-ന് നടത്തിയ ഒരു പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ അവർ പങ്കുവച്ചു."ഞങ്ങൾ യേൽ എന്ന പേരിൽ ഒരു പുതിയ മുഖം സൃഷ്ടിക്കുകയാണ്. നിങ്ങൾക്ക് ഇഷ്ടമാണോ?നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ സ്വാഗതം!" എന്നതായിരുന്നു പോസ്റ്റ് എന്നും കോഹെൻ പറഞ്ഞു. സെക്സ് ഡോൾ കമ്പനിക്കെതിരെ താൻ ഇപ്പോൾ നിയമനടപടിയ്ക്കായി ഒരുങ്ങുകയാണെന്നും കോഹെൻ പറഞ്ഞു.
ലൈംഗികബന്ധത്തിന് മുമ്പ് അളവെടുക്കാൻ കയ്യിൽ സ്കെയിൽ ടാറ്റൂ ചെയ്ത് ബ്രിട്ടീഷ് യുവതി