ടെൻഷൻ അകറ്റാൻ ഒരു കാര്യം മാത്രം ചെയ്താൽ മതി; മിലിന്ദ് സോമന്‍ പറയുന്നു

By Web Team  |  First Published Mar 25, 2021, 12:32 PM IST

പ്രമുഖ മോഡലും നടനുമായ മിലിന്ദ് സോമൻ സമ്മർദ്ദവുമായ ബന്ധപ്പെട്ട് ഇൻസ്റ്റാ​​ഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 


ആളുകൾക്കിടയിൽ സമ്മർദ്ദം ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുകയാണ്. ജോലിഭാരം, കുടുംബ പ്രശ്നങ്ങൾ എന്നിങ്ങനെ കാരണങ്ങള്‍ പലതാണ്. മാനസിക സമ്മർദ്ദം കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്നാണ് മിക്ക പഠനങ്ങള്‍ പറയുന്നത്. സമ്മർദ്ദം പതിവായി ഉണ്ടാകുന്നത് പലതരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. 

പ്രമുഖ മോഡലും നടനുമായ മിലിന്ദ് സോമൻ സമ്മർദ്ദവുമായ ബന്ധപ്പെട്ട് ഇൻസ്റ്റാ​​ഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ചാരനിറത്തിലുള്ള സ്യൂട്ട് ധരിച്ചുള്ള ചിത്രങ്ങളാണ് മിലിന്ദ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിൽ അദ്ദേഹം രണ്ട് ചിത്രങ്ങൾ നൽകിയിട്ടുണ്ട്. 

Latest Videos

undefined

ചിരിക്കാൻ നിങ്ങൾ മടികാണിക്കേണ്ട, ചിരിച്ച് കൊണ്ട് സമ്മർദ്ദത്തെ നേരിടാമെന്ന് മിലിന്ദ് പോസ്റ്റിൽ പറയുന്നു. മിലിന്ദ് ​​ഗൗരമായി നിൽക്കുന്ന ചിത്രമാണ് ആദ്യത്തേത്. എന്നാൽ, മിലിന്ദ് ചിരിച്ച് കൊണ്ടിരിക്കുന്ന ചിത്രമാണ് രണ്ടാമത്തേതും. 
എപ്പോഴും പുഞ്ചിരിയോടെ വേണം സമ്മർദ്ദത്തെ നേരിടാനെന്ന് മിലിന്ദ് കുറിച്ചു.

സമ്മർദ്ദം വർദ്ധിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് കുറയ്ക്കുന്നതിനും എൻഡോർഫിനുകൾ പോലുള്ള മാനസികാവസ്ഥ വർദ്ധിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും പുഞ്ചിരി സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. പുഞ്ചിരി നിങ്ങളെ മറ്റുള്ളവരുടെ കാഴ്ചയിൽ മനോഹരമാക്കുമെന്നും അദ്ദേഹം കുറിച്ചു. 

ചിരിക്കുമ്പോൾ പുറപ്പെടുവിക്കുന്ന എൻഡോർഫിനുകൾ സമ്മർദ്ദം കുറച്ച് എപ്പോഴും സന്തോഷവാന്മാരാക്കും. ചിരിക്കുന്നതിനനുസരിച്ച് മുഖത്തെ മസിലുകൾക്കു വരുന്ന മാറ്റം തലച്ചോർ മനസിലാക്കിയാണ് എൻഡോർഫിനുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. കൂടാതെ എൻഡോർഫിനുകൾ ശരീരത്തിലെ സ്വാഭാവിക വേദനാ സംഹാരികൾ എന്നാണ് പറയാറുള്ളത്.

എൻഡോർഫിനുകൾ ഉൽപ്പാദിക്കപ്പെടുന്നതിനനുസരിച്ച് സമ്മർദ്ദം ഉണ്ടാക്കുന്ന ഹോർമോൺ ആയ കോർട്ടിസോൾ കുറഞ്ഞുവരും. കോർട്ടിസോൾ കുറയുന്നതിലൂടെ മാനസികോല്ലാസം വർദ്ധിക്കുന്നു.
 

 

 

click me!