കൊല്‍ക്കത്ത സ്വദേശികളായ ഗോഗോല്‍ സഹയും സുബര്‍ണ ദാസിന്‍റേയും വിവാഹ വിരുന്നിന്‍റെ മെനു കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ വ്യത്യാസം മനസിലാകില്ല.
സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിന് താല്‍പര്യമില്ലാത്ത ദമ്പതികള്‍ വൈറലാകാന്‍ തിരഞ്ഞെടുത്ത മാര്‍ഗത്തിന് സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടുന്നു. കൊല്‍ക്കത്ത സ്വദേശികളായ ഈ നവദമ്പതികളുടെ വിവാഹവിരുന്നിലെ മെനുകാര്‍ഡാണ് താരമായത്. വിവാഹ വിരുന്നിനുള്ള വിഭവങ്ങളുടെ പട്ടികയ്ക്ക് ആധാര്‍ കാര്‍ഡ് മോഡലുലാണ് വധൂവരന്മാരൊരുക്കിയത്.
കൊല്‍ക്കത്ത സ്വദേശികളായ ഗോഗോല്‍ സഹയും സുബര്‍ണ ദാസിന്‍റേയും വിവാഹ വിരുന്നിന്‍റെ മെനു കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ വ്യത്യാസം മനസിലാകില്ല. അതിഥികള്‍ക്ക് നല്‍കിയ വിഭവങ്ങളുടെ പട്ടിക ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. സുബര്‍ണയും ഗോഗോലും വിവാഹിതരാവുന്നു എന്ന തലക്കെട്ടിന് കീഴിലാണ് വിഭവങ്ങളുടെ പട്ടിക നല്‍കിയിട്ടുള്ളത്. പീസ് കച്ചോരി, ഉരുളക്കിഴങ്ങ് നിറച്ചത്, മീന്‍ വറുത്തത്, സാലഡ്, ഫ്രൈഡ് റൈസ്, മട്ടണ്‍ കാഷ, തുടങ്ങി ബംഗാളി വിഭവങ്ങളായ രസഗുളയും സന്ദേശും വരെ ഈ പട്ടികയിലുണ്ട്. ബാര്‍ കോഡിന് താഴെയായി വിവാഹ ദിനമാണ് വേറിട്ട രീതിയില്‍ കുറിച്ചിട്ടുള്ളത്.
undefined
തിരിച്ചറിയല്‍ കാര്‍ഡിന് സമാനമായി ഇരുവരും ഒരുമിച്ചുള്ള ഒകു ചിത്രവും കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു വേറിട്ട ആശയം സുബര്‍ണയുടേത് ആയിരുന്നുവെന്നാണ് ഗോഗോല്‍ പറയുന്നത്. വിവാഹ വേളയില്‍ അതിഥികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായ മെനുകാര്‍ഡ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന്‍റെ സന്തോഷത്തിലാണ് ഇരുവരുമുള്ളത്. കൊല്‍ക്കത്തയിലെ രാജാറട്ട് സ്വദേശികളാണ് ഇരുവരും. ഫ്രണ്ട്സ് കാറ്റേഴ്സ് ആണ് സുബര്‍ണയുടെ നിര്‍ദ്ദേശമനുസരിച്ച് ഈ വൈറല്‍ കാര്‍ഡ് തയ്യാറാക്കിയത്.