സ്വയംഭോഗത്തിനിടെ പൂട്ടിനുള്ളില്‍ ലിംഗം കുടുങ്ങി; സര്‍ജറി ചെയ്തിട്ടും നിരാശ

By Web Team  |  First Published Jul 20, 2021, 10:30 PM IST

ബാങ്കോക്കിലെ പ്രാദേശികമാധ്യമങ്ങളില്‍ യുവാവിന്റെ പേരും വിശദാംശങ്ങളും വെളിപ്പെടുത്താതെ വന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് വ്യാപകമായി പ്രചരിക്കുകയായിരുന്നു. നഗരത്തില്‍ തന്നെയുള്ള പ്രമുഖ ആശുപത്രിയിലാണ് യുവാവ് ചികിത്സയ്‌ക്കെത്തിയതെന്നും അവിടെ നിന്നുള്ള ഡോക്ടര്‍മാരാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു


തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നടന്ന വിചിത്രമായൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മുപ്പത്തിയെട്ടുകാരനായ യുവാവ് സ്വയംഭോഗത്തിനായി ഉപയോഗിച്ച പൂട്ടിന്റെ പിടിക്കകത്ത് ലിംഗം കുടുങ്ങിപ്പോയതാണ് സംഭവം.

അശ്രദ്ധയോടെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പലവിധത്തിലുള്ള അപകടങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് മുമ്പും ചില സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുതന്നെയാണ് ഈ യുവാവിന്റെ കാര്യത്തിലും ആവര്‍ത്തിച്ചിരിക്കുന്നത്. 

Latest Videos

undefined

പൂട്ടിനകത്ത് ലിംഗം കുടുങ്ങിയ ശേഷം രണ്ടാഴ്ചയോളം യുവാവ് ഇത് ആരെയും അറിയിച്ചില്ല. ഈ സമയത്തിനുള്ളില്‍ തന്നെ അസഹ്യമായ വേദനയും അസ്വസ്ഥതയും ഇയാള്‍ അനുഭവിച്ചിരുന്നു. ഒടുവില്‍ സഹിക്കവയ്യാതായപ്പോള്‍ അമ്മയോട് വിവരം തുറന്നുപറയുകയായിരുന്നു. 

അങ്ങനെ അമ്മയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപകടം നടന്ന് രണ്ടാഴ്ചയോളം ഒന്നും ചെയ്യാതിരുന്നതിനാല്‍  ലിംഗത്തിന് സാരമായ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതത്രേ. തുടര്‍ന്ന് അരമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ സര്‍ജറിയിലൂടെ പൂട്ടിന്റെ പിടി അറുത്തുമാറ്റി ലിംഗം അതില്‍ നിന്ന് വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. 

എന്നാല്‍ ലിംഗത്തിന്റെ ഘടനയ്ക്കും അതിന്റെ ആരോഗ്യത്തിനുമേറ്റ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഒരുപക്ഷേ ആജീവനാന്തകാലം ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കാമെന്നും ഡോക്ടര്‍മാര്‍ സൂചന നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ബാങ്കോക്കിലെ പ്രാദേശികമാധ്യമങ്ങളില്‍ യുവാവിന്റെ പേരും വിശദാംശങ്ങളും വെളിപ്പെടുത്താതെ വന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് വ്യാപകമായി പ്രചരിക്കുകയായിരുന്നു. നഗരത്തില്‍ തന്നെയുള്ള പ്രമുഖ ആശുപത്രിയിലാണ് യുവാവ് ചികിത്സയ്‌ക്കെത്തിയതെന്നും അവിടെ നിന്നുള്ള ഡോക്ടര്‍മാരാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വാര്‍ത്ത വൈകാതെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.

Also Read:- 'ഏറ്റവും വീര്യം ആരുടെ ബീജത്തിന്?' വിദ്യാർത്ഥികൾക്കുവേണ്ടി മത്സരവുമായി ഹ്യൂമൻ സ്പേം ബാങ്ക്

click me!