Marriage : ക്യാൻസറിനെ അതിജീവിച്ചു, അച്ഛന്റെ മരണശേഷം അമ്മ ഒറ്റപ്പെട്ടു, ഒടുവിൽ വീണ്ടും പ്രണയം കണ്ടെത്തി

By Web Team  |  First Published Mar 3, 2022, 6:55 PM IST

അമ്മ വിഷാദരോഗത്തെയും ക്യാൻസറിനെയും മറികടന്നു. 2013-ല്‍ നാല്‍പത്തിമൂന്നാമത്തെ വയസ്സിലാണ് അമ്മയ്ക്ക് അച്ഛനെ നഷ്ടമായത്. 2014-ലാണ് അമ്മയ്ക്ക് കാന്‍സര്‍ ബാധിച്ചത്. മൂന്നാമത്തെ ഘട്ടമായിരുന്നു അത്. രണ്ടു വര്‍ത്തോളം നിരവധി കീമോതെറാപ്പികൾ ചെയ്തു.


അച്ഛൻ മരിച്ചതിന് ശേഷം അമ്മ ഒറ്റപ്പെട്ടു പോയി. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് അമ്മ വീണ്ടും പുതിയ ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുകയാണെന്ന് മകൻ ജിമീത് ഗാന്ധി പറഞ്ഞു. 52ാം വയസിൽ അമ്മ വീണ്ടും ഒരു പുതിയ വിവാഹജീവിതത്തിലേക്ക് കടന്നിരിക്കുകയാണെന്നും ഞങ്ങൾ ഏറെ സന്തോഷത്തിലാണെന്നും ജിമീത് പങ്കുവച്ച കുറിപ്പിൽ പറയുന്നു. കാമിനി ​ഗാന്ധി എന്നാണ് അമ്മയുടെ പേര്. ഫെബ്രുവരി 14-ാം തിയതി മുംബൈയിൽ വച്ചായിരുന്നു വിവാഹം.

അമ്മ വിഷാദരോഗത്തെയും ക്യാൻസറിനെയും മറികടന്നു. 2013-ൽ നാൽപത്തിമൂന്നാമത്തെ വയസ്സിലാണ് അമ്മയ്ക്ക് അച്ഛനെ നഷ്ടമായത്. 2014-ലാണ് അമ്മയ്ക്ക് കാൻസർ ബാധിച്ചത്. മൂന്നാമത്തെ ഘട്ടമായിരുന്നു അത്. രണ്ടു വർത്തോളം നിരവധി കീമോതെറാപ്പികൾ ചെയ്തു. അവസാനം കൊവിഡിന്റെ ഡെൽറ്റാ വകേഭദവും അമ്മയെ പിടികൂടി. എന്നാൽ എല്ലാത്തിനെയും അമ്മ അതിജീവിച്ചു. ഒടുവിൽ അമ്മ ആ തീരുമാനം എടുക്കുകയും ചെയ്തു. അമ്മ അമ്പത്തി രണ്ടാം വയസ്സിൽ വീണ്ടും പ്രണയം കണ്ടെത്തി. താൻ സ്‌നേഹിക്കുന്നയാളെ അമ്മ വിവാഹം കഴിച്ചു...- ജിമീത് കുറിച്ചു. 

Latest Videos

undefined

 'അമ്മ ഒരു പഴയ കുടുംബ സുഹൃത്തായ കിരിത് പാഡിയയെയാണ് വിവാഹം കഴിച്ചത്. അവൻ ആത്മാർത്ഥമായി സ്നേഹിച്ചു. വിവാഹം കഴിക്കാനുള്ള അവരുടെ തീരുമാനത്തോടും എനിക്ക് ഏറ്റവും വലിയ ബഹുമാനമുണ്ട്, ഭാവിയിൽ അവർക്ക് ആശംസകൾ നേരുന്നു...'-  ജിമീത് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ജിമീത് പങ്കുവച്ച പോസ്റ്റിന് നിരവധി പേർക്ക് ദമ്പതികൾക്ക് ആശംസകൾ നേർന്നു. 

'അഭിനന്ദനങ്ങൾ. നാമെല്ലാവരും വിദ്യാസമ്പന്നരാണ്. സ്‌നേഹത്തിലും സന്തോഷത്തിലും നന്നായി ജീവിക്കുന്ന ജീവിതത്തേക്കാൾ പ്രാധാന്യമുള്ള മറ്റൊന്നില്ല.. '- ഒരാൾ കമന്റ് ചെയ്തു. 'വളരെക്കാലമായി ഞാൻ വായിച്ച ഏറ്റവും ശക്തവും സ്വാധീനമുള്ളതുമായ പോസ്റ്റുകളിൽ ഒന്നാണ് ഇത്. നിങ്ങളുടെ അമ്മയുടെ പുതിയ ജീവിതത്തിന് അഭിനന്ദനങ്ങൾ... ' - പോസ്റ്റിന് താഴേ മറ്റൊരാൾ കമന്റ് ചെയ്തു.

 

click me!