മിനിറ്റിൽ ഏറ്റവുമധികം കടലാസ് വിമാനങ്ങൾ തണ്ണിമത്തനിലേയ്ക്ക് തുളച്ചുകയറ്റിയതിന് ഗിന്നസ് റെക്കോർഡാണ് യുവാവ് നേടിയിരിക്കുന്നത്.
വളരെ കട്ടിയുള്ള പുറംതോടുള്ള തണ്ണിമത്തനിൽ ഒരു തുള ഇടാൻ കത്തിയൊന്നും വേണ്ട എന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടെയൊരു യുവാവ്. കേവലം ഒരു കടലാസ് വിമാനം മതി തണ്ണിമത്തൻ തോട് തുളച്ചു കയറാൻ.
മിനിറ്റിൽ ഏറ്റവുമധികം കടലാസ് വിമാനങ്ങൾ തണ്ണിമത്തനിലേയ്ക്ക് തുളച്ചുകയറ്റിയതിന് ഗിന്നസ് റെക്കോർഡാണ് യുവാവ് നേടിയിരിക്കുന്നത്. ദക്ഷിണ കൊറിയ സ്വദേശിയായ ജംഗക് ലീ എന്ന വ്യക്തിയാണ് ഈ അപൂർവ്വ റെക്കോർഡിന് ഉടമ.
undefined
കാണികളെ പോലും അമ്പരപ്പിച്ചു കൊണ്ടാണ് കൃത്യതയോടു കൂടി കടലാസ് വിമാനങ്ങൾ ഇയാൾ തണ്ണിമത്തനിൽ എറിഞ്ഞു കൊള്ളിക്കുന്നത്. ഗിന്നസ് റെക്കോർഡ് ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ എട്ടര ദശലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്.
Also Read: കണ്ണുകെട്ടി റോളർ സ്കേറ്റിൽ കിടിലന്‍ അഭ്യാസം; റെക്കോര്‍ഡില്‍ ഇടം നേടി പെണ്‍കുട്ടി...