Diamond Mining : പാട്ടത്തിനെടുത്ത ഖനിയില്‍ നിന്ന് വജ്രം; വില എത്രയെന്ന് അറിയാമോ?

By Web Team  |  First Published Feb 10, 2022, 7:14 PM IST

യുപി സ്വദേശിയായ റാണപ്രതാപ്, പ്രശസ്തമായ പന്ന ഖനിയില്‍ എത്തി പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്നാണ് വജ്രം ലഭിച്ചിരിക്കുന്നത്. ഇത്രയും വിലമതിക്കുന്ന കല്ല് ഖനനത്തിലൂടെ ലഭിക്കുന്നത് അത്ര സാധാരണമല്ല


മദ്ധ്യപ്രദേശില്‍ ( madhya Pradesh ) പാട്ടത്തിനെടുത്ത ഖനിയില്‍ ഖനനം ( Mine for Lease ) ചെയ്യവേ യുപി സ്വദേശിക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന വജ്രം ലഭിച്ചു. വ്യാഴാഴ്ചയാണ് ഖനനത്തിനിടെ റാണ പ്രതാപ് സിംഗ് എന്നയാള്‍ക്ക് മദ്ധ്യപ്രദേശിലെ പന്ന ഖനിയില്‍ നിന്ന് 4.57 കാരറ്റിന്റെ വജ്രം ലഭിച്ചത്. 

പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന വജ്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 24ന് വജ്രം ലേലത്തിന് വയ്ക്കാനാണ് തീരുമാനം. 

Latest Videos

undefined

യുപി സ്വദേശിയായ റാണപ്രതാപ്, പ്രശസ്തമായ പന്ന ഖനിയില്‍ എത്തി പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്നാണ് വജ്രം ലഭിച്ചിരിക്കുന്നത്. ഇത്രയും വിലമതിക്കുന്ന കല്ല് ഖനനത്തിലൂടെ ലഭിക്കുന്നത് അത്ര സാധാരണമല്ല. അതുകൊണ്ട് തന്നെ റാണപ്രതാപിന് ലഭിച്ച ഭാഗ്യം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. 

ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും തന്നെ പ്രശസ്തമായ ഖനിയാണ് മദ്ധ്യപ്രദേശിലെ പന്ന ഖനി. ദക്ഷിണാഫ്രിക്കയില്‍ വജ്രങ്ങളുടെ ഖനികള്‍ കണ്ടെത്തും മുമ്പ് ഇന്ത്യ തന്നെയായിരുന്നു ആഗോളതലത്തില്‍ ഈ മേഖലയില്‍ പ്രധാനികള്‍. 

1976 മുതലാണ് പന്ന ഖനിയില്‍ പതിവായി ഖനനം നടക്കുന്നത്. ഇതവരെ പത്ത് ലക്ഷം കാരറ്റ് വജ്രം ഇവിടെ നിന്ന് ഖനനം ചെയ്‌തെടുത്തിട്ടുണ്ട്.

Also Read:- മാണിക്യം ഇങ്ങനെ ധരിച്ചോളൂ; സർവൈശ്വര്യം ഫലം

click me!