ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സാര്‍വത്രികമാകുന്നതിനൊപ്പം തന്നെ ഇതിനകത്തുള്ള അപാകതകളും ചര്‍ച്ച ചെയ്യപ്പെടുന്നു. ഓര്‍ഡറുകള്‍ തെറ്റായി വരുന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം. ചില സന്ദര്‍ഭങ്ങളില്‍ അത് ഉപഭോക്താവില്‍ കടുത്ത പ്രതിഷേധമുണ്ടാക്കാം
ഓണ്‍ലൈന്‍ കച്ചവടങ്ങളുടെ കാലമാണിത്. മുമ്പെല്ലാം വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിങ്ങനെ ചുരുക്കം ചില ഉത്പന്നങ്ങള്‍ മാത്രമായിരുന്നു ഓണ്‍ലൈന്‍ ആയി ആളുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു.
ഭക്ഷണാവശ്യങ്ങള്‍ക്കുള്ള വീട്ടുസാധനങ്ങള്‍ മുതല്‍ അങ്ങോട്ട് മിക്കവാറും എല്ലാ ഉത്പന്നങ്ങളും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് എത്തിക്കുന്ന സംസ്‌കാരം ഇന്ത്യയിലുമെത്തിയിരിക്കുന്നു. കൊവിഡ് കാലത്തെ ലോക്ഡൗണുകള്‍ ഇതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചുവെന്നത് വസ്തുതയാണ്.
undefined
ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സാര്‍വത്രികമാകുന്നതിനൊപ്പം തന്നെ ഇതിനകത്തുള്ള അപാകതകളും ചര്‍ച്ച ചെയ്യപ്പെടുന്നു. ഓര്‍ഡറുകള്‍ തെറ്റായി വരുന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം. ചില സന്ദര്‍ഭങ്ങളില്‍ അത് ഉപഭോക്താവില്‍ കടുത്ത പ്രതിഷേധമുണ്ടാക്കാം. മറ്റ് ചിലപ്പോള്‍ അത് നര്‍മ്മത്തിനുള്ള കാരണവുമാകാം.
അത്തരമൊരു സംഭവത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ഓണ്‍ലൈന്‍ ഓര്‍ഡറായി ചെയ്ത സാധനത്തിന് പകരം ഒരു കൂട് ബിസ്‌കറ്റ് ലഭിച്ച ഉപഭോക്താവ് ഇക്കാര്യം നര്‍മ്മരൂപത്തില്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. വിക്രം ബുരഗ്വയിന്‍ എന്നയാളാണ് ചിത്രം സഹിതം സംഭവം പങ്കുവച്ചത്.
യഥാര്‍ത്ഥത്തില്‍ അദ്ദേഹം റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന കളിപ്പാട്ട കാര്‍ ആണ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പകരം ലഭിച്ചതാകട്ടെ,ഒരു കൂട് ബിസ്‌കറ്റും. എന്നാല്‍ ഈ സാങ്കേതികപ്പിഴവിനെ വളരെ രസകരമായാണ് വിക്രം അവതരിപ്പിക്കുന്നത്.
'ഇനിയിപ്പോള്‍ ഇത് കഴിക്കാന്‍ ചായ ഉണ്ടാക്കണമല്ലോ' എന്നാണ് വിക്രം പോസ്റ്റിലൂടെ പറയുന്നത്. ഇത്തരത്തിലുള്ള മനോഭാവം സ്വീകാര്യമാണ്, പക്ഷേ വലിയ നഷ്ടം സംഭവിക്കുന്ന സാഹചര്യങ്ങളില്‍ കാര്യങ്ങളെ ഇങ്ങനെ കൈകാര്യം ചെയ്യാനാകില്ലെന്നാണ് പല സുഹൃത്തുക്കളും അഭിപ്രായമായി രേഖപ്പെടുത്തുന്നത്. തമാശയിലൂടെ വളരെ പ്രാധാന്യമുള്ള പ്രശ്‌നം തന്നെയാണ് വിക്രം പങ്കുവച്ചതെന്ന് ശരിവയ്ക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഏതായാലും ഓണ്‍ലൈന്‍ സൈറ്റുകളെ സംബന്ധിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുറെക്കൂടി ശ്രദ്ധയോടെ ചെയ്തുതീര്‍ക്കേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ തന്നെയാണ് ഇത്തരം സംഭവങ്ങള്‍ ചെയ്യുന്നത്.
Also Read:- ഓര്‍ഡര്‍ ചെയ്തത് വീട്ടുസാധനം; വന്നത് 70 ലക്ഷത്തിന്റെ മറ്റൊരു 'സാധനം'