എത്ര നിരീക്ഷിച്ചിട്ടും ഇതെന്ത് ജീവിയാണെന്ന് മനസിലാക്കാൻ സാധിച്ചില്ല. ഒരുവേള അന്യഗ്രഹജീവിയാണോ എന്ന് വരെ താൻ ചിന്തിച്ചുവെന്നാണ് മൈക്ക് പറയുന്നത്.
പ്രകൃതിയുമായി ബന്ധപ്പെട്ട് നമുക്കുള്ള വിവരം പലപ്പോഴും എത്രയോ പരിമിതമാണെന്ന് തോന്നാറില്ലേ? വെറുതെ നടക്കുമ്പോള്‍ അപ്രതീക്ഷിതമായി നമ്മുടെ കാഴ്ചയില്‍ പതിയുന്ന ഒരു ഭംഗിയുള്ള ചിത്രശലഭത്തിന് പോലും നമ്മുടെ അറിവുകളുടെ പരിമിതിയെ ഓര്‍മ്മപ്പെടുത്താൻ സാധിക്കും.
പഠിക്കാനുള്ള താല്‍പര്യവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ഓരോ ദിവസവും പ്രകൃതി നമ്മെ പുതിയ വിവരങ്ങള്‍ നല്‍കി അത്ഭുതപ്പെടുത്താം. അത് സസ്യജാലങ്ങളുടെ കാര്യമാണെങ്കിലും ശരി, ജീവജാലങ്ങളുടെ കാര്യമാണെങ്കിലും ശരി. നാം അറിയാത്ത എത്രയോ തരം സസ്യങ്ങള്‍ - ജീവികള്‍ എല്ലാം നമ്മെപ്പോലെ തന്നെ പ്രകൃതിയുടെ കണ്ണികളായി ജീവിച്ചുപോകുന്നു!
undefined
സമാനമായ ചിന്തയിലേക്ക് നമ്മെയെത്തിക്കുന്ന ഏറെ വ്യത്യസ്തമായൊരു ചിത്രത്തിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ എന്താണെന്ന് മനസിലാക്കാൻ സാധിക്കാത്ത ഒരു രൂപം. നിറയെ മുള്ളുകളും രോമങ്ങളുമെല്ലാം കാണാം. ഇടയ്ക്ക് തിളങ്ങുന്ന പച്ചയും സ്വര്‍ണനിറവും ഇതില്‍ കാണാം. എങ്കിലും ഇതെന്താണ് സംഭവമെന്ന് ഒരിക്കലും പെട്ടെന്നൊരാള്‍ക്ക് കണ്ടെത്തുക സാധ്യമല്ല.
മൈക്ക് അര്‍നോട്ട് എന്ന യുവാവ് എഡിൻബര്‍ഗിലെ പോര്‍ട്ടോബെല്ലോ ബീച്ചില്‍ നടക്കാനിറങ്ങിയപ്പോള്‍ കണ്ടെത്തിയതാണ് ഇതിനെ. ആദ്യം പായലും മണ്ണുമെല്ലാം പൊതിഞ്ഞിരിക്കുന്ന പൈൻ കോണ്‍ ആണെന്നായിരുന്നു മൈക്ക് കരുതിയത്. എന്നാല്‍ അടുത്തുവന്നപ്പോള്‍ ഇതിന് ജീവനുണ്ടെന്നും ഇതൊരു ജീവിയാണെന്നും മനസിലാക്കി.
എത്ര നിരീക്ഷിച്ചിട്ടും ഇതെന്ത് ജീവിയാണെന്ന് മനസിലാക്കാൻ സാധിച്ചില്ല. ഒരുവേള അന്യഗ്രഹജീവിയാണോ എന്ന് വരെ താൻ ചിന്തിച്ചുവെന്നാണ് മൈക്ക് പറയുന്നത്. എന്തായാലും ഇതിന്‍റെ ചിത്രമെടുത്ത് ഇദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതോടെ സംഭവം എന്താണെന്നതിന് വ്യക്തതയായി.
കടലില്‍ കാണപ്പെടുന്ന പ്രത്യേകതരം പുഴു ആണത്രേ ഇത്. 'സ്കോട്ടിഷ് വൈല്‍ഡ്ലൈഫ് ട്രസ്റ്റ്' എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പീറ്റ് ഹാസ്കെല്‍ എന്നയാളാണ് ഇതിനെ കണ്ടെത്തി വ്യക്തമാക്കി നല്‍കിയത്. യുകെയുടെ തീരങ്ങളില്‍ ഇതിനെ കാണാമെന്നും ഇദ്ദേഹം പറയുന്നു. എന്നാല്‍ അധികവും വെള്ളത്തില്‍ കാണപ്പെടുന്ന ഈ വിര, വെള്ളത്തിന് പുറത്തെത്തുമ്പോള്‍ കാണുന്നവരില്‍ കൗതുകമുണ്ടാക്കുകയാണ്. എന്തായാലും മൈക്ക് പങ്കുവച്ച ചിത്രം ഏറെ പേരെയാണ് ആകര്‍ഷിച്ചിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
Fluorescent green 'alien' discovered on Scottish beach https://t.co/u76Kmbse7r pic.twitter.com/gooRNmd8h9
— mike stuart (@texasgulfcoast)
Also Read:- 'നടന്നുപോകുന്ന സ്റ്റാര്‍ഫിഷ്'; അപൂര്‍വമായ വീഡിയോ ശ്രദ്ധേയമാകുന്നു