വീട്ടുജോലികളുടെ കാര്യമെടുത്താല്‍ തന്നെ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പാചകം, തുണിയലക്കല്‍, പാത്രം കഴുകല്‍, വീട് വൃത്തിയാക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന യന്ത്രങ്ങള്‍ എന്തെല്ലാം തരം ഇതിനോടകം പുറത്തുവന്നു. ഇവയില്‍ പലതും ഇന്ന് സാധാരണക്കാരുടെ വീടുകളില്‍ പോലുമുണ്ട്. ഈ രീതിയില്‍ സാങ്കേതികമായ വളര്‍ച്ച നമ്മെ പതിയെ ആണെങ്കിലും വികസിതമായ സമൂഹത്തിലേക്കാണ് നയിക്കുക.
നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന എല്ലാ മേഖലയും ദിനംപ്രതി വികസിച്ചുവരികയാണ്. സാങ്കേതികവിദ്യകളുടെ സഹായത്തോടെ തന്നെയാണ് സര്‍വമേഖലകളിലും വികസനം വന്നുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ പല പുതിയ കണ്ടെത്തലുകളും ഇന്ന് നമ്മുടെ ജീവിതം കുറെക്കൂടി എളുപ്പത്തിലുള്ളതാക്കിയിട്ടുണ്ട്.
വീട്ടുജോലികളുടെ കാര്യമെടുത്താല്‍ തന്നെ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പാചകം, തുണിയലക്കല്‍, പാത്രം കഴുകല്‍, വീട് വൃത്തിയാക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന യന്ത്രങ്ങള്‍ എന്തെല്ലാം തരം ഇതിനോടകം പുറത്തുവന്നു. ഇവയില്‍ പലതും ഇന്ന് സാധാരണക്കാരുടെ വീടുകളില്‍ പോലുമുണ്ട്. ഈ രീതിയില്‍ സാങ്കേതികമായ വളര്‍ച്ച നമ്മെ പതിയെ ആണെങ്കിലും വികസിതമായ സമൂഹത്തിലേക്കാണ് നയിക്കുക.
undefined
ഇത്തരത്തില്‍ നമ്മുടെ ജോലികള്ഞ എളുപ്പത്തിലാക്കാൻ സഹായിക്കുന്ന കണ്ടെത്തലുകളെല്ലാം ഒരിക്കല്‍ - ആരുടെയോ അല്ലെങ്കില്‍ ഏതെങ്കിലും കുറച്ചുപേരുടെ ചിന്തകളില്‍ ഉരുത്തിരിഞ്ഞ് വന്ന ആശയമായിരിക്കുമല്ലോ. ഇത് പിന്നീട് യാഥാര്‍ത്ഥ്യമായതാണല്ലോ. ഇങ്ങനെ, ഒരുപക്ഷെ ഭാവിയില്‍ സര്‍വസാധാരണമായി വന്നേക്കാവുന്നൊരു കണ്ടെത്തലിലേക്കാണ് ഇനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
വീടിന്‍റെ പരിസരങ്ങളിലോ, പറമ്പിലോ എല്ലാം ഉയരത്തില്‍ കാട് മൂടുമ്പോള്‍ നമ്മളത് വൃത്തിയാക്കാറില്ലേ. മുമ്പെല്ലാം മനുഷ്യര്‍ തന്നെ ആയുധങ്ങളുപയോഗിച്ചാണ് ഇത് ചെയ്തിരുന്നതെങ്കിലും ഇന്ന് ഏത് ഗ്രാമത്തിലായാല്‍ പോലും പുല്ല് വെട്ടുന്നതിനുള്ള യന്ത്രം ലഭ്യമാണ്. ഇതുവച്ച് ഒന്നിട്ട് പുല്ല് വെട്ടിത്തീര്‍ക്കുകയാണ് പതിവ്.
എന്നാല്‍ ഈ യന്ത്രവും ചിലപ്പോഴെങ്കിലും നല്ല മെയിന്‍റനന്‍സ് ഇല്ലെങ്കില്‍ കൃത്യമായി പ്രവര്‍ത്തിക്കണമെന്നില്ല. ബ്ലേഡിന് മൂര്‍ച്ചയില്ലാതാവുകയോ പുല്ല് അകത്ത് കുടുങ്ങുകയോ ചെയ്താലെല്ലാം ജോലി തന്നെ. ഇതിന് പരിഹാരമായി പുതിയൊരു തരം കാടുവെട്ടി യന്ത്രം കണ്ടെത്തിയിരിക്കുകയാണ് ലോമെമ്പാടും കാഴ്ക്കാരുള്ളൊരു യൂട്യൂബര്‍.
ഡാനിയേല്‍ റിലേ എന്നാണിദ്ദേഹത്തിന്‍റെ പേര്. ബില്‍ഡിംഗ് മേഖലയുമായി ബന്ധപ്പെട്ട് സമാനമായ പല കണ്ടെത്തുകളും നടത്തകയും അതുവഴി പ്രശസ്തനാവുകയും ചെയ്ത യൂട്യൂബറാണ് ഡാനിയേല്‍ റിലേ.
ലേസര്‍ ബീം ഉപയോഗിച്ച് കാട് വെട്ടുന്ന യന്ത്രമാണ് ഡാനിയേല്‍ സ്വന്തം പ്രയത്നത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത്. പല ഘട്ടങ്ങളിലായി, വിവിധ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന യന്ത്രത്തിലേക്ക് ഡാനിയേല്‍ എത്തിയിരിക്കുന്നത്. ഇതെല്ലാം ഇദ്ദേഹത്തിന്‍റെ യൂട്യൂബ് വീഡിയോയില്‍ വ്യക്തമായി കാണിച്ചിട്ടുണ്ട്.
40 വാട്ട് കട്ടിംഗ് ലേസര്‍ വച്ചാണ് ഡാനിയേല്‍ യന്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇത് കറങ്ങാൻ സഹായകമായ രീതിയില്‍ ഘടിപ്പിച്ചിരിക്കുന്നു. പുല്ല് മുറിക്കുകയല്ല, പകരം കരിക്കുകയാണ് ഇതുവച്ച് ചെയ്യുന്നത്. പുല്ല് മുഴുവനായി കരിഞ്ഞ് മണ്ണ് കാണുന്ന വിധത്തിലെത്തിക്കാൻ, അത്രയും വൃത്തിയാക്കാൻ ഇതുവച്ച് സാധിക്കും. ഇത്രയും മൂര്‍ച്ചയുണ്ടെങ്കിലും ഇത് മനുഷ്യന്‍റെ ശരീരം മുറിക്കില്ല. എന്നാല്‍ കണ്ണില്‍ ഇതടിച്ചാല്‍ വലിയ അപകടമാണ്. പ്രത്യേക ഗ്ലാസ് ധരിച്ചാണ് ഇതുപയോഗിക്കുന്നത്. തന്നെ. എന്തായാലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ, ഡാനിയേലിന്‍റെ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ വീട്! ഇതിന്‍റെ പ്രത്യേകത അറിയാമോ?