'സ്വപ്നം കണ്ട നമ്പറിന് ലോട്ടറിയടിച്ചു'; അവകാശവാദവുമായി 1.9 കോടി കിട്ടിയ ആള്‍

By Web Team  |  First Published Jul 2, 2022, 11:18 AM IST

ലോട്ടറി ഏജന്‍സിയില്‍ തന്നെയാണ് കോള്‍മാൻ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മുഴുവൻ നമ്പറുകള്‍ കൃത്യമായി വന്നില്ലെന്നും ഇദ്ദേഹം തന്നെ അറിയിക്കുന്നു. ചില അക്കങ്ങള്‍ക്ക് മാറ്റമുണ്ടത്രേ. 


ലോട്ടറി ടിക്കറ്റിന് ( Lottery Won ) സമ്മാനമടിക്കുന്നത് എങ്ങനെയാണ്? ധാരാളം പേര്‍ക്കുള്ള സംശയമാണിത്. ചിലര്‍ പറയുന്നത് ലോട്ടറി എടുക്കുന്നതിന് ( Lottery Tickets ) ചില രീതികളുണ്ട്, അതിന്‍റെ സീരിസ് നമ്പറുകള്‍ തെരഞ്ഞെടുക്കുന്നതിന് ( Lottery Tickets )ഒരു രീതിയുണ്ട് എന്നെല്ലാമാണ്. എന്നാല്‍ ഇതൊക്കെ വെറും വ്യാജവാദങ്ങളാണെന്നും ലോട്ടറി വെറും ഭാഗ്യത്തിന്‍റെ കളിയാണെന്നും വാദിക്കുന്നവരുമുണ്ട്. 

ഇതിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് പറയുക വയ്യ. എന്നാല്‍ പലപ്പോഴും ലോട്ടറി ജേതാക്കള്‍ തങ്ങള്‍ മുന്‍കൂട്ടിയാണ് സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് കൈവശപ്പെടുത്തിയതെന്ന് വാദമുയര്‍ത്തിയിട്ടുണ്ട്. സമാനമായൊരു സംഭവമാണിപ്പോള്‍ വാര്‍ത്തകളില്‍ ശ്രദ്ധേയമാകുന്നത്.

Latest Videos

undefined

യുഎസിലെ വിര്‍ജീനിയയില്‍ നിന്നുള്ള അലോന്‍സോ കോള്‍മാന്‍ എന്നയാള്‍ താന്‍ സ്വപ്നത്തില്‍ കണ്ട ലോട്ടറി നമ്പര്‍ തന്നെ തെരഞ്ഞെടുത്ത് ജേതാവായിരിക്കുന്നു എന്നാണ് ( Lottery Won ) വാദിക്കുന്നത്. 1.9 കോടി രൂപയാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. 

ലോട്ടറി ഏജന്‍സിയില്‍ തന്നെയാണ് കോള്‍മാൻ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മുഴുവൻ നമ്പറുകള്‍ കൃത്യമായി വന്നില്ലെന്നും ഇദ്ദേഹം തന്നെ അറിയിക്കുന്നു. ചില അക്കങ്ങള്‍ക്ക് മാറ്റമുണ്ടത്രേ. തന്‍റെ നാട്ടിലുള്ള ഒരു ലോട്ടറി കടയില്‍ നിന്ന് തന്നെയാണ് കോള്‍മാൻ ടിക്കറ്റ് വാങ്ങിയത്. എന്തായാലും കോള്‍മാന്‍റെ അവകാശവാദം ലോട്ടറി ഏജന്‍സി പുറത്തുവിട്ടതോടെ ഇത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ സ്വപ്നത്തില്‍ കാണുന്നതായി പലരും അവകാശവാദങ്ങളുന്നയിക്കാറുണ്ട്. ഇവയില്‍ ചിലതെങ്കിലും യാദൃശ്ചികമായി നടന്നേക്കാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇക്കാര്യങ്ങള്‍ അവിശ്വസീയമായി തന്നെ തുടരുന്നതാണ്. 

Also Read:- ഭാഗ്യം കടാക്ഷിച്ചു; കര്‍ഷകന് ഖനിയില്‍ നിന്ന് കിട്ടിയത് ലക്ഷങ്ങളുടെ ഡയമണ്ട്

click me!