പാമ്പുകളെ കുറിച്ചുള്ള വീഡിയോകള്‍ക്കാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രത്യേകതമായി ആരാധകരുണ്ട്. അത്രമാത്രം ആളുകള്‍ക്ക് കൗതുകവും അതുപോലെ തന്നെ പേടിയുമുള്ള ജീവിയാണ് പാമ്പുകള്‍.
സോഷ്യല്‍ മീഡിയയിലൂടെ നിത്യവും എത്രയോ വീഡിയോകളാണ് നാം കാണാറ്! ഇക്കൂട്ടത്തില്‍ ചെറുജീവികളുമായും മൃഗങ്ങളുമായുമെല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരേറെയാണ്. നമുക്ക് പലപ്പോഴും നേരിട്ട് പോയി കാണാനോ, അനുഭവിക്കാനോ ഒന്നും സാധിക്കില്ലെന്നത് കൊണ്ടായിരിക്കും ഒരുപക്ഷേ ഇങ്ങനെയുള്ള കാഴ്ചകള്‍ കാണാൻ ആളുകള്‍ ഏറെ വരുന്നത്.
ഇതില്‍ തന്നെ പാമ്പുകളെ കുറിച്ചുള്ള വീഡിയോകള്‍ക്കാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ പ്രത്യേകതമായി ആരാധകരുണ്ട്. അത്രമാത്രം ആളുകള്‍ക്ക് കൗതുകവും അതുപോലെ തന്നെ പേടിയുമുള്ള ജീവിയാണ് പാമ്പുകള്‍.
undefined
ഇപ്പോഴിതാ സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു പാമ്പിന്‍റെ വീഡിയോ. ഈ വീഡിയോയില്‍ പക്ഷേ പാമ്പല്ല 'ഹീറോ'. മറിച്ച് പാമ്പിനൊപ്പം നില്‍ക്കുന്നയാളെയാണ് ഏവരും ശ്രദ്ധിക്കുന്നത്.
ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ്) ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് എക്സ് പ്ലാറ്റ്ഫോമില്‍ വീഡിയോ പങ്കുവച്ചത്. എന്നാലീ വീഡിയോ എപ്പോള്‍- എവിടെ വച്ചാണ് പകര്‍ത്തിയത് എന്നൊന്നും വ്യക്തമല്ല. പത്തൊമ്പത് സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് പക്ഷേ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.
ഒരു മനുഷ്യൻ ബാത്ത്റൂമിനകത്ത് നിന്ന് വമ്പനൊരു രാജവെമ്പാലയെ കുളിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് പോലെയാണ് ഇദ്ദേഹം കപ്പില്‍ വെള്ളമെടുത്ത് പാമ്പിനെ കുളിപ്പിക്കുന്നത്. പാമ്പ് ഇടയ്ക്ക് പത്തി വിടര്‍ത്തിനില്‍ക്കുന്നതും കപ്പില്‍ കടിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
ആ മനുഷ്യന്‍റെ മുഖത്ത് ലവലേശം പോലും ഭയമില്ലെന്നും അദ്ദേഹം സ്വബോധത്തില്‍ തന്നെ അല്ലേ എന്നുമെല്ലാമാണ് വീഡിയോ കണ്ട ശേഷം സംശയത്തോടെ പലരും കമന്‍റ് ചെയ്യുന്നത്. എന്തായാലും വ്യാപകമായ രീതിയിലാണ് പേടിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെടുന്നത്.
സാധാരണഗതിയില്‍ പാമ്പുകളെ കുളിപ്പിക്കേണ്ടതോ അല്ലെങ്കില്‍ അവയ്ക്ക് കുളിക്കേണ്ടതോ ആയ ആവശ്യമില്ലെന്ന് പാമ്പുകളെ കുറിച്ച് ജ്ഞാനമുള്ളവര്‍ പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇദ്ദേഹം കടുത്ത വിഷമുള്ള പാമ്പുമായി ഇങ്ങനെയൊരു കാര്യം ചെയ്യാൻ എന്നതാണ് ഏവരെയും അലട്ടുന്ന സംശയം. വൈറലായ വീഡിയോ നിങ്ങളും കണ്ടുനോക്കൂ...
Bathing a king cobra😳
Snakes have skin to protect & keep them clean, which they shed periodically.
So what’s the need for playing with fire? pic.twitter.com/rcd6SNB4Od
Also Read:- ഫുഡ് വീഡിയോകള്‍ കാണുമ്പോള്‍ കൊതി വരാറുണ്ടോ? ഇതിന് പിന്നിലൊരു കാരണമുണ്ട്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-