Malaika Arora : 'ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കാൻ നിങ്ങൾക്ക് നാണമില്ലേ'; വിമർശകന് ചുട്ടമറുപടി നൽകി മലൈക അറോറ

By Web Team  |  First Published Mar 12, 2022, 10:44 AM IST

ബ്ലാക് ഷീർ ഗൗൺ ആയിരുന്നു മലൈക അന്ന് ധരിച്ചത്. ഇത്തരം വസ്ത്രം ധരിക്കാൻ നാണില്ലേ എന്നും സ്വന്തം പ്രായമെങ്കിലും പരിഗണിച്ചു കൂടെ തുടങ്ങി കമന്റുകളാണ് ഉയർന്ന് വന്നത്. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് മലൈക മനസ്സു തുറന്നത്.


ഒരു ഫിറ്റ്നസ് ക്വീൻ ആണ് ബോളിവുഡ് നടി മലൈക അറോറ (Malaika Arora). 48കാരിയായ മലൈക തൻറെ വർക്കൗട്ടും (workout) യോഗയും ഡയറ്റുമെല്ലാം കൃത്യമായി പാലിക്കുന്നുമുണ്ട്. സോഷ്യൽ മീഡിയയിൽ (Social media) സജ്ജീവമായ മലൈക ഇവയുടെ ദൃശ്യങ്ങളൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. 

ഇപ്പോഴിതാ, ഫർഹാൻ അക്തർ–ഷിബാനി ദണ്ഡേകർ താരദമ്പതികളുടെ വിവാഹസത്കാരത്തിന് മലൈക ധരിച്ച വസ്ത്രത്തിന് പേരിലുണ്ടായ വിമർശനത്തിന് മറുപടിയുമായി മലൈക രം​ഗത്തെത്തിയിരിക്കുകയാണ്. 
ബ്ലാക് ഷീർ ഗൗൺ ആയിരുന്നു മലൈക അന്ന് ധരിച്ചത്. ഇത്തരം വസ്ത്രം ധരിക്കാൻ നാണില്ലേ എന്നും സ്വന്തം പ്രായമെങ്കിലും പരിഗണിച്ചു കൂടെ തുടങ്ങി കമന്റുകളാണ് ഉയർന്ന് വന്നത്. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് മലൈക മനസ്സു തുറന്നത്.

Latest Videos

undefined

എനിക്ക് മറ്റാരെയും കുറിച്ച് അറിയില്ല. ആളുകൾ വളരെ കാപട്യമുള്ളവരാണെന്ന് എനിക്ക് തോന്നുന്നു.
‘അത് വളരെ മനോഹരമായ വസ്ത്രമാണെന്നു മാത്രമാണ് ഞാൻ കേട്ടത്. ജനം ഇരട്ടത്താപ്പുകാരാണ് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇതേ വസ്ത്രം റിയാനയോ ജെന്നിഫർ ലോപ്പസോ ബിയോൻസയോ ധരിച്ചാൽ മനോഹരം പറയും. എന്നാൽ ഞാൻ ധരിച്ചാൽ ‘അവൾ എന്താണ് ചെയ്യുന്നത്? അവളൊരു അമ്മയല്ലേ, അതല്ലേ ഇതല്ല..’ എന്നിങ്ങനെയാവും പലരും പ്രതികരിക്കുക. ഇത് ഇരട്ടത്താപ്പല്ലേ?. ഇതേ വസ്ത്രം ധരിച്ച ഒരാളെ അഭിനന്ദിക്കുന്ന നിങ്ങൾ മറ്റൊരാളെ അതേ വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുന്നു. എന്തിനാണ് ഈ ഇരട്ടത്താപ്പ്?...- മലൈക പറഞ്ഞു. ട്രോളുകളെ കാര്യമായി എടുക്കുന്നില്ലെന്നും അവർ പറഞ്ഞു. 

വനിതാ ദിനത്തിൽ വർക്കൗട്ട് വീഡിയോ പങ്കുവച്ച് മലൈക അറോറ...
 
ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്കായി മലൈക സന്ദേശം പങ്കുവച്ചു. മലൈക ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. മലൈക ജിമ്മിൽ വ്യായാമം ചെയ്യുന്നതിന്റെയും ദിവസവും സ്ത്രീകൾ വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വീഡിയോയിൽ തുറന്ന് പറഞ്ഞു. നിങ്ങളുടെ യാത്രയിൽ വിശ്വസിക്കാനും സ്വയം സുഖം പ്രാപിക്കാൻ കഠിനമായി പ്രവർത്തിക്കാനും ഇത് നിങ്ങളെ പ്രചോദിപ്പിക്കുമെന്നും വീഡിയോയിൽ അവർ പറയുന്നു. 

ട്രൈസെപ്പ് ബിൽഡിംഗ് വ്യായാമങ്ങൾ,സ്‌ട്രെച്ചിംഗ്, ട്രെഡ്‌മിൽ നടത്തം എന്നിവയും മറ്റും ഉൾപ്പെടെ, കോർ- ഫുൾ ബോഡി വർക്കൗട്ടുകൾ ചെയ്യുന്നതിന്റെ വീഡിയോ അവർ പങ്കുവച്ചു. 'ഹാപ്പി വിമൻസ് ഡേ' എന്ന് ക്യാപ്ഷൻ നൽകി വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. 

മലൈകയുടെ മേല്‍നോട്ടത്തില്‍ അര്‍ജുന് യോഗ പരിശീലനം...

click me!