പൊതുവേ നീളൻ തലമുടിയാണ് താരത്തിന് ഇഷ്ടമെങ്കിലും തലമുടി കൊഴിച്ചിൽ രൂക്ഷമായതോടെ ആണ് ഹെയര്‍ കട്ട് ചെയ്തതെന്ന് താരം പറയുന്നു. പുതിയ മേക്കോവര്‍ വീഡിയോ തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് അമ്പിളി പങ്കുവച്ചത്.
മലയാളികളുടെ പ്രിയ നടിയാണ് അമ്പിളി ദേവി (Ambili Devi). നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ പുത്തന്‍ ഹെയർസ്റ്റൈല്‍ പരീക്ഷിച്ചിരിക്കുകയാണ് അമ്പിളി. പൊതുവേ നീളൻ തലമുടിയാണ് താരത്തിന് ഇഷ്ടമെങ്കിലും തലമുടി കൊഴിച്ചിൽ രൂക്ഷമായതോടെ ആണ് ഹെയര്‍ കട്ട് (hair cut) ചെയ്തതെന്ന് താരം പറയുന്നു.
പുതിയ മേക്കോവര്‍ വീഡിയോ (makeover video) തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് അമ്പിളി പങ്കുവച്ചത്. 2019 ൽ ആണ് അവസാനമായി തലമുടി വെട്ടിയതെന്നും താരം പറയുന്നു. പിന്നീട് ഗർഭിണി ആയിരുന്നതിനാൽ മുടി വെട്ടിയിട്ടില്ല. തുടർന്ന് ലോക്ഡൗൺ കാരണം മുടി വെട്ടുന്നത് വീണ്ടും നീണ്ടു. എന്നാൽ മാനസിക സമ്മർദ്ദം ഉൾപ്പെടയുള്ള കാരണങ്ങളാൽ ഇക്കാലയളവിൽ തലമുടി കൊഴിച്ചിൽ രൂക്ഷമായി. മുടിയുടെ ഉള്ളു കുറഞ്ഞതിനാൽ വെട്ടാന്‍ പലരും ഉപദേശിച്ചെന്നും അതിനാലാണ് ഈ തീരുമാനത്തിലെത്തിയതെന്നും അമ്പിളി വീഡിയോയില്‍ പറഞ്ഞു. മകനൊപ്പം ഒരു സലൂണിലെത്തിയാണ് അമ്പിളി തലമുടി വെട്ടിച്ചത്. ‘U’ കട്ട് ആണ് താരം ചെയ്തത്.
undefined
വീഡിയോ കാണാം...
Also Read: ഇത് പുത്തന്‍ മേക്കോവര്‍; തലമുടിയിൽ ആഫ്രിക്കൻ പരീക്ഷണങ്ങളുമായി അമൃത സുരേഷ്
ആദിത്യൻ ജയനെക്കുറിച്ച് പ്രസ്താവനകൾ നടത്തരുതെന്ന് നടി അമ്പിളീ ദേവിയോട് കോടതി
സീരിയൽ നടൻ ആദിത്യൻ ജയനെക്കുറിച്ച് മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തരുതെന്ന് നടി അമ്പിളീ ദേവിക്ക് തൃശ്ശൂർ കുടുംബ കോടതിയുടെ നിർദേശം.അമ്പിളിക്കെതിരെ ആദിത്യൻ നൽകിയ കേസ് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. അമ്പിളീ ദേവി പണയം വച്ച ആദിത്യന്റേതടക്കമുള്ള ആഭരണങ്ങൾ കേസ് തീർപ്പാകുന്നത് വരെ വിട്ടുകൊടുക്കുന്നതിൽ നിന്ന് ബാങ്ക് മാനേജരെ കോടതി വിലക്കി.
2019 ലാണ് നടൻ ആദിത്യൻ ജയനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം നടന്നത്. പിന്നീട് ബന്ധം മോശമായതോടെ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം കുറ്റപ്പെടുത്തുന്ന അഭിമുഖങ്ങൾ നൽകിയിരുന്നു. ഇതിൽ അമ്പിളി ദേവി നടത്തുന്ന പരാമർശങ്ങൾ അസത്യവും തന്റെ ജോലി സാധ്യതകൾ തകർക്കുന്നതും ആണെന്നാണ് ആദിത്യന്റെ വാദം.അമ്പിളീദേവിയിൽ നിന്ന് 10 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് തൃശ്ശൂർ കുടുംബകോടതിയിൽ ആദിത്യൻ പരാതി നൽകിയിരുന്നു .
പരാതിയില്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയതിനെത്തുടന്നാണ് കോടതിയുടെ നിർദേശം.മാധ്യമങ്ങളിലൂടെ ആദിത്യനെ അപകീർത്തിപ്പെടുന്ന പ്രസ്താവനകൾ നടത്തരുത്. സ്വർണാഭരണങ്ങളെ ചൊല്ലി ഇരുവരും തമ്മിലുള്ള തർക്കത്തിലും കോടതി ഇടപെട്ടു. അമ്പിളിയുടെയു ആദിത്യ റെയും ആഭരണങ്ങൾ അമ്പിളി ബാങ്കിൽ പണയം വെച്ചതിന്‍റെ രേഖകൾ ആദിത്യൻ ഹാജരാക്കി. ഇത് പരിഗണിച്ച കോടതി കേസ് തീർപ്പാക്കുന്നത് വരെ അവ വിട്ടു നൽകുന്നതിൽ നിന്നും ബാങ്കിനെ വിലക്കി. അമ്പിളീ ദേവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിക്കുന്ന രേഖകളും ആദിത്യൻ കോടതിയിൽ ഹാജരാക്കി
ആദിത്യൻ സ്ത്രീധനവും സ്വർണവും ചോദിച്ചു പീഡിപ്പിച്ചു എന്നും 10ലക്ഷം രൂപയും 100പവൻ സ്വർണമാഭരണങ്ങളും ദുരുപയോഗം ചെയ്തുവെന്നുമാണ് അമ്പിളി നേരത്തെ നൽകിയ പരാതി.എന്നാല്‍ സ്ത്രീധനം വാങ്ങിയിട്ടില്ല എന്ന് അവകാശപ്പെടുന്ന തെളിവുകളും ആദിത്യൻ സമർപ്പിച്ചിട്ടുണ്ട്. നേരത്തെ അമ്പിളിയുടെ പരാതിയെത്തുടന്ന് സീരിയൽ നടന്മാരുടെ സംഘടനയായ ആത്മയിൽ നിന്ന് ആദിത്യനെ പുറത്താക്കിയിരുന്നു. കോടതി ഉത്തരവിനെ കുറിച്ചു അറിയില്ലെന്നും നിയമ നടപടികൾ മുന്നോട്ടു പോകട്ടെ എന്നും അമ്പിളി ദേവി അറിയിച്ചു.