എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ഉപകരിച്ചേക്കാവുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ച് ആഘോഷവേളകള്‍ വീഡിയോ എടുത്ത് വയ്ക്കുകയോ, വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയിലോ മറ്റോ പങ്കുവയ്ക്കുകയോ ചെയ്യുന്ന സ്വഭാവമുള്ളവരാണെങ്കില്‍ അവര്‍ക്കായിരിക്കും ഇത് കൂടുതലായി പ്രയോജനപ്പെടുക.
ഓരോ ദിവസവും രസകരമായ പല വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഇവയില്‍ പലതും നമുക്ക് താല്‍ക്കാലികമായ ആസ്വാദനത്തിന് മാത്രം ഉപകരിക്കുന്നവയാണെങ്കില്‍ മറ്റ് ചിലതാകട്ടെ, പുതിയ വിവരങ്ങളും അറിവുകളും പകരുന്നവയാകാം. ഇതില്‍ ചിലതെങ്കിലും നമുക്ക് ജീവിതത്തില്‍ ഉപകരിക്കുന്നവയും ആകാറുണ്ട്.
എന്തായാലും അത്തരത്തില്‍ എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ഉപകരിച്ചേക്കാവുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ച് ആഘോഷവേളകള്‍ വീഡിയോ എടുത്ത് വയ്ക്കുകയോ, വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയിലോ മറ്റോ പങ്കുവയ്ക്കുകയോ ചെയ്യുന്ന സ്വഭാവമുള്ളവരാണെങ്കില്‍ അവര്‍ക്കായിരിക്കും ഇത് കൂടുതലായി പ്രയോജനപ്പെടുക. സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയിൽ നിരവധി പേരാണ് പങ്കുവച്ചട്ടുള്ളത്. ചെറിയ ഉപകരണങ്ങളെല്ലാം വലിയ ബുദ്ധിമുട്ടില്ലാതെ തയ്യാറാക്കാൻ അല്‍പം വാസനയുള്ളവര്‍ക്കാണ് ഇത് കൂടുതലും ഇഷ്ടമാവുക.
undefined
എങ്ങനെയാണ് ഒരു മുറിയില്‍ നിറയെ സോപ്പ് കുമിളകള്‍ ഉണ്ടാക്കാൻ സാധിക്കുക എന്നതാണ് രസകരമായ വീഡിയോയുടെ ഉള്ളടക്കം. മനുഷ്യന്‍റെ സഹായമില്ലാതെ തന്നെ ഇത് ചെയ്യാനുള്ള നല്ല നാടൻ സൂത്രമാണ് വീഡിയോ പഠിപ്പിക്കുന്നത്.
ഒരു പാത്രത്തില്‍ സോപ്പുവെള്ളം പതപ്പിച്ച് വച്ചിട്ടുണ്ട്. ഇതിന് പിന്നിലായി ഒരു ടേബിള്‍ ഫാൻ അല്‍പം മുകളിലായി തിരിച്ച് കെട്ടിവച്ചിരിക്കുന്നു. ഇനിയാണ് കളി. ക്ലിപ്പുകളും ഹാങ്ങറുകളും സ്റ്റിക്കുകളും ബാറ്ററിയും ഉപയോഗിച്ച് പതിയെ കുമിളകള്‍ ഉണ്ടാക്കുന്നതെങ്ങനെയാണെന്നാണ് വീഡിയോ കാണിക്കുന്നത്.
ആഘോഷവേളകളില്‍ വീഡിയോകള്‍ ഭംഗിയാക്കാൻ ഇത്തരത്തില്‍ ബിബിള്‍സ് (കുമിളകള്‍) ഉണ്ടാക്കാറുണ്ട്. സാധാരണഗതിയില്‍ ഇത് ആരെങ്കിലും തന്നെയാണ് ചെയ്യുക. എന്നാല്‍ വീഡിയോയില്‍ കണ്ടതുപോലെ തനിയെ തന്നെ ഇതിനുള്ള സംവിധാനങ്ങളൊരുക്കാമെങ്കില്‍ അത് സൂപ്പറല്ലേ? ഇനി പിറന്നാള്‍, വാര്‍ഷികാഘോഷവേളകളിലെല്ലാം വീഡിയോ പകര്‍ത്തണമെങ്കില്‍ അതിന് ഈ സൂത്രമൊന്ന് പരീക്ഷിച്ചുനോക്കണേ.
പലവട്ടം ഈ വീഡിയോ കണ്ട് വ്യക്തമായി മനസിലാക്കിയാല്‍ മാത്രമേ ഇത് അനുകരിക്കാൻ സാധിക്കൂ. അതിനാല്‍ വീഡിയോ കൂടി ശ്രദ്ധിച്ചുകാണൂ...
Bubbles👏 pic.twitter.com/juOFD1WwFT
— Tansu YEĞEN (@TansuYegen)
Also Read:- സഹിക്കാനാകാത്ത കൊടും ചൂട്; രക്ഷപ്പെടാൻ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് കണ്ടോ?