ഫാഷന്‍ രംഗത്തെ നൂതന ട്രെന്‍ഡുകള്‍ മലയാളികളെ പരിചയപ്പെടുത്തുകയാണ് ലുലു ഫാഷന്‍ വീക്കിന്റെ ലക്ഷ്യം. പ്രമുഖ വസ്ത്രബ്രാന്‍ഡായ ഓക്സംബർഗ് അവതരിപ്പിയ്ക്കുന്ന ലുലു ഫാഷൻ വീക്ക് പീറ്റര്‍ ഇംഗ്ലണ്ടുമായി ചേർന്നാണ് നടത്തുന്നത്.
ഫാഷന്റെ വിസ്മയക്കാഴ്ചകളിലൊരുങ്ങി കൊച്ചി. നഗരത്തിലെ ഈ വർഷത്തെ ഏറ്റവും വലിയ ഫാഷൻ ഇവന്റായ ലുലു ഫാഷൻ വീക്ക് മേയ് 25 മുതൽ 29വരെ ലുലു മാളിൽ തുടക്കമായി. നടൻ ഉണ്ണി മുകുന്ദനാണ് റാംപിൽ ആദ്യം ചുവടുവച്ചത്. ഫാഷൻ രംഗത്തെ നൂതന ട്രെൻഡുകൾ മലയാളികളെ പരിചയപ്പെടുത്തുകയാണ് ലുലു ഫാഷൻ വീക്കിന്റെ ലക്ഷ്യം. പ്രമുഖ വസ്ത്രബ്രാൻഡായ ഓക്സംബർഗ് അവതരിപ്പിയ്ക്കുന്ന ലുലു ഫാഷൻ വീക്ക് പീറ്റർ ഇംഗ്ലണ്ടുമായി ചേർന്നാണ് നടത്തുന്നത്.
ഫാഷൻ വീക്കിന്റെ ഭാഗമായി 29 ഫാഷൻ ഷോകളാണ് ഒരുക്കിയിട്ടുള്ളത്. പൂനെയിൽ നിന്നുള്ള പ്രമുഖ കൊറിയോഗ്രാഫർ ഷൈ ലോബോയാണ് ഫാഷൻ ഷോകൾക്ക് നേതൃത്വം നൽകുന്നത്. മെയ് 29 വരെ നടക്കുന്ന ഫാഷൻ വീക്കിൽ ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡുകൾ റാംപിൽ അണിനിരക്കുന്നുണ്ട്.
undefined
റിയോ, ജെ ഹാംസ്റ്റെഡ്, ജാക്ക് ആൻഡ് ജോൺസ്, ലിവൈസ്, സഫാരി, ബ്ലാക്ക്ബെറീസ്, ക്രൊയ്ഡോൺ യു കെ, സ്പോർട്ടോ, ഡി മോസ, ലിനൻ ക്ലബ്, അമേരിക്കൻ ടൂറിസ്റ്റർ, വെൻഫീൽഡ്, അമുക്തി, റിവർ ബ്ലൂ ആൻഡ് റഫ്, ക്യാപ്രിസ്, അർബൻ ടച്ച്, വി ഐ പി, ക്ലാസിക് പോളോ, പീറ്റർ ഇംഗ്ലണ്ട്, സീലിയോ, ക്രോസ് ജീൻസ്, വീരോ മോദ, ക്രിതി, ഓക്സംബർഗ് എന്നീ ബ്രാൻഡുകളാണ് ഫാഷൻ ഷോകൾ അവതരിപ്പിക്കുന്നത്.
ഫാഷൻ വീക്കിന്റെ ഉദ്ഘാടന ചടങ്ങിൽ ഗായകൻ വിജയ് യേശുദാസ്, സിനിമ താരങ്ങളായ കൈലാഷ്, ഹേമന്ത് മേനോൻ, നയന എൽസ, ഷിയാസ് കരീം എന്നിവരും അതിഥികളായിരുന്നു.