പ്രശസ്ത ബ്രാൻഡായ ലൂയിസ് വിറ്റോൺ ആണ് ഈ ഈ ഫേസ്ഷീൽഡിനു പിന്നിൽ.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഫേസ്മാസ്കും ഫേസ് ഷീൽഡുമെല്ലാം നാം നിത്യജീവിതത്തിന്റെ ഭാഗമാക്കി കഴിഞ്ഞു. മാസ്കില്‍ തന്നെ പല തരത്തിലുള്ള ഫാഷന്‍ പരീക്ഷണങ്ങളും ഇന്ന് നടക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് വ്യത്യസ്തമായൊരു ഫേസ് ഷീൽഡാണ്.
പ്രശസ്ത ബ്രാൻഡായ ലൂയിസ് വിറ്റോൺ ആണ് ഈ ഈ ഫേസ്ഷീൽഡിനു പിന്നിൽ. ലൂയീസ് വിറ്റോണിന്റെ മുദ്രയ്ക്കൊപ്പം സ്വർണവും പതിച്ച ഷീൽഡാണിത്. ഇത്രയും ലക്ഷുറി ഫേസ്ഷീൽഡിന്റെ വില എത്രയെന്ന് അറിയാമോ?
undefined
എഴുപതിനായിരത്തിൽപ്പരം (70,610) രൂപയാണ് ഈ ഫേസ്ഷീൽഡിന്റെ വില. ഒക്ടോബർ മുതൽ ഇത് വിപണിയിലെത്തും. ഷീൽഡ് മുകൾഭാഗത്തേയ്ക്ക് നീക്കിയാല്‍ തൊപ്പിയായും ഉപയോഗിക്കാനാവും വിധത്തിലാണ് ഇവര്‍ ഇത് നിർമ്മിച്ചിരിക്കുന്നത്. ട്രാൻസിഷൻ ലെൻസ് സാങ്കേതികവിദ്യ ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
Also Read: ഇവര്‍ ശരിക്കും മാസ്ക് ധരിച്ചിട്ടുണ്ടോ? സോഷ്യല്‍ മീഡിയ ചോദിക്കുന്നു...