ഭർത്താവിന്‍റെ 'വർക്ക് ഫ്രം ഹോം' സംവിധാനം പിൻവലിച്ച് അദ്ദേഹത്തെ ഓഫീസിലെത്തിക്കണമെന്ന് അഭ്യർഥിക്കുന്ന ഒരു ഭാര്യയുടെ കത്താണ് വൈറലായിരിക്കുന്നത്.
ഈ കൊവിഡ് കാലത്ത് മിക്കവരും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്ന സാഹചര്യമാണുള്ളത്. അത്തരത്തില്‍ 'വര്‍ക്ക് ഫ്രം ഹോം' കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും ഇതിനോടകം ചര്‍ച്ചയാവുകയും ചെയ്തു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു യുവതിയുടെ കത്താണ്.
ഭർത്താവിന്‍റെ 'വർക്ക് ഫ്രം ഹോം' സംവിധാനം പിൻവലിച്ച് അദ്ദേഹത്തെ ഓഫീസിലെത്തിക്കണമെന്ന് അഭ്യർഥിക്കുന്ന ഒരു ഭാര്യയുടെ കത്താണ് വൈറലായിരിക്കുന്നത്. ഭര്‍ത്താവിന്‍റെ ബോസിനാണ് ഇവര്‍ കത്ത് എഴുതിയിരിക്കുന്നത്. ബിസിനസുകാരനായ ഹർഷ് ഗോയങ്കയാണ് കത്തിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
undefined
'എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. ഞാന്‍ താങ്കളുടെ തൊഴിലാളി മനോജിന്റെ ഭാര്യയാണ് എന്നു പറഞ്ഞാണ് യുവതി കത്ത് തുടങ്ങുന്നത്. അദ്ദേഹത്തെ ഇനി മുതൽ ഓഫീസിലെത്തി ജോലി ചെയ്യാൻ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നുവെന്നും കൊവിഡ് പ്രോട്ടോക്കോളുകളെല്ലാം ഭർത്താവ് പാലിക്കുമെന്നും അവര്‍ കത്തില്‍ പറയുന്നു.
ഈ 'വര്‍ക്ക് ഫ്രം ഹോം' ഇങ്ങനെ തുടര്‍ന്നാണ് തങ്ങളുടെ വിവാഹബന്ധം നീണ്ടുനിൽക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനുള്ള കാരണവും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ദിവസം പത്ത് തവണ ചായ കുടിക്കും, പല മുറികളിലായി ഇരിന്ന് അവയൊക്കെ വൃത്തികേടാക്കും, എപ്പോഴും ഭക്ഷണം ചോദിക്കും തുടങ്ങിയവയാണ് കാരണങ്ങളെന്നും അവര്‍ പറയുന്നു. മാത്രവുമല്ല ജോലിക്കിടെ ഭര്‍ത്താവ് ഉറങ്ങാറുണ്ടെന്നും ഭാര്യ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
Don’t know how to respond to her….😀 pic.twitter.com/SuLFKzbCXy
— Harsh Goenka (@hvgoenka)
എന്തായാലും കത്ത് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുകയാണ്. നിരവധി പേര്‍ കത്ത് പങ്കുവച്ചിട്ടുണ്ട്. സമാന സാഹചര്യത്തിലൂടെയാണ് തങ്ങളും കടന്നുപോകുന്നതും പല സ്ത്രീകളും അഭിപ്രായപ്പെട്ടു.
Also Read: ഇത് 'വര്‍ക്ക് ഫ്രം ഹോം' കാലത്തെ ഒരച്ഛന്‍റെ കരുതല്‍; വൈറലായി വീഡിയോ
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona