Leopard Video : ബെന്‍സ് ഫാക്ടറിയില്‍ അബദ്ധത്തില്‍ കയറിപ്പറ്റി പുലി; വീഡിയോ

By Web Team  |  First Published Mar 21, 2022, 7:21 PM IST

പുണെയിലെ ഒരു കാര്‍ ഫാക്ടറിക്ക് അകത്തേക്ക് അബദ്ധവശാല്‍ കയറിക്കൂടിയ പുലിയാണ് വീഡിയോയിലുള്ളത്. ഇന്നലെയാണ് സംഭവം നടന്നിരിക്കുന്നത്. ഞായറാഴ്ച പാതിരാ കഴിഞ്ഞതോടെയാണേ്രത പുലി ഫാക്ടറിക്ക് അകത്ത് എത്തിയത്


നിത്യവും രസകരമായ എത്രയോ തരം വീഡിയോകളാണ് ( Viral Video ) നാം സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) കാണുന്നത്. ഇവയില്‍ മിക്കതും താല്‍ക്കാലികമായ ആസ്വാദനത്തിന് വേണ്ടി തയ്യാറാക്കുന്നവയാകാം. മറ്റ് ചിലതാകട്ടെ, ആകസ്മികമായ സംഭവങ്ങളുടെ നേര്‍ചിത്രവും ആകാറുണ്ട്. അപകടങ്ങളോ, തലനാരിഴയ്ക്ക് അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതോ ( Rescue Video ) , കൗതുകം നിറയ്ക്കുന്ന കാഴ്ചകളോ എല്ലാമാണ് ഇത്തരത്തിലുള്ള വീഡിയോകളുടെ ഉള്ളടക്കമായി വരാറ്. 

ആകസ്മികമായുണ്ടാകുന്ന സംഭവവികാസങ്ങളുടെ വീഡിയോകള്‍ എപ്പോഴും ധാരാളം പേരെ ആകര്‍ഷിക്കുന്നതാണ്. പലപ്പോഴും നമ്മെ അമ്പരപ്പിക്കുന്നതോ, അല്ലെങ്കില്‍ ആകാക്ഷയിലാക്കുന്നതോ ആയ കാര്യങ്ങളായിരിക്കും ഇത്തരം വീഡിയോകളിലുണ്ടാവുക. ഇതുതന്നെ മൃഗങ്ങളുമായി ബന്ധപ്പെട്ടതാണെങ്കില്‍ കൂടുതല്‍ രസകരമായി തോന്നാം. 

Latest Videos

undefined

എന്തായാലും അത്തരമൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. പുണെയിലെ ഒരു കാര്‍ ഫാക്ടറിക്ക് അകത്തേക്ക് അബദ്ധവശാല്‍ കയറിക്കൂടിയ പുലിയാണ് വീഡിയോയിലുള്ളത്. ഇന്നലെയാണ് സംഭവം നടന്നിരിക്കുന്നത്. ഞായറാഴ്ച പാതിരാ കഴിഞ്ഞതോടെയാണേ്രത പുലി ഫാക്ടറിക്ക് അകത്ത് എത്തിയത്. 

അബദ്ധവശാല്‍ എങ്ങനെയോ ഫാക്ടറി പരിസരത്തെത്തിയ പുലി എങ്ങോട്ട് പോകണമെന്നറിയാതെ കെട്ടിടത്തിനകത്തേക്ക് കയറുകയായിരുന്നു. യാദൃശ്ചികമായി ഈ കാഴ്ച ജീവനക്കാരില്‍ ചിലര്‍ കണ്ടു. അങ്ങനെ ഉടന്‍ തന്നെ ഇവര്‍ വനംവകുപ്പിലും മറ്റും അറിയിക്കേണ്ടയിടങ്ങളിലുമെല്ലാം വിളിച്ചറിയിച്ചു. 

മെഴ്‌സിഡസ് ബെന്‍സിന്റെ ഫാക്ടറിയായിരുന്നു അത്. നൂറ് ഏക്കറോളം ഭൂമിയാണ് ഫാക്ടറിക്ക് ആകെയുള്ളത്. അത്ര ദൂരെയല്ലാത്ത കാട്ടുപ്രദേശത്ത് നിന്ന് എങ്ങനെയോ പുറത്തുകടന്നതാകാം പുലിയെന്നാണ് നിഗമനം. എന്തായാലും ഫാക്ടറിക്കകത്ത് പുലി കയറിയതോടെ തൊഴിലാളികളെയെല്ലാം ഇവിടെ നിന്ന് ഒഴിപ്പിച്ചു. മണിക്കൂറുകളോളം കമ്പനിയുടെ പ്രവര്‍ത്തനവും നിലച്ച അവസ്ഥയിലായിരുന്നു. 

തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും, മൃഗഡോക്ടറും അടക്കമുള്ള സംഘം സ്ഥലത്തെത്തി. പുലിയ പിടികൂടാനും ആറ് മണിക്കൂറോളം വേണ്ടിവന്നു. ആളുകളെ കണ്ട് ഭയന്ന് വിവിധയിടങ്ങളിലായി ഒളിച്ചിരുന്ന പുലിയെ ആദ്യം മയക്കുവെടി നല്‍കിയാണ് കീഴ്‌പ്പെടുത്തിയത്. ശേഷം ഇതിനെ കൂട്ടിലാക്കി അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചു. 

ഇവിടെ നിരീക്ഷണത്തിലാണ് പുലിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരീക്ഷണത്തിന് ശേഷം ഇതിനെ കാട്ടിലേക്ക് തന്നെ തുറന്നുവിടും. ഫാക്ടറിക്കകത്ത് പുലി കയറിയതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിരവധി പേരാണ് ഇത് പങ്കുവയ്ക്കുന്നത്. രണ്ടോ മൂന്നോ വയസായ ആണ്‍പുലിയാണിതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടികൂടുമ്പോള്‍ മറ്റ് പരിക്കുകളോ അവശതയോ ഇല്ലെന്നും ഇവര്‍ വ്യക്തമാക്കി.

വീഡിയോ കാണാം...

 

Surprise visitor at car plant today
Forest dept officials are trying to rescue the Leopard. All employees told to go home, no production or dispatches today pic.twitter.com/PelLyiXSKA

— Sirish Chandran (@SirishChandran)

Also Read:- കാവല്‍ക്കാരനെ കടിച്ചുകൊന്ന ശേഷം ഇണയോടൊപ്പം രക്ഷപ്പെട്ട് പെണ്‍സിംഹം

click me!