യുവാൻ, വിഹാൻ, ലയ എന്നിങ്ങനെയാണ് പേരക്കുട്ടികളുടെ പേര്. ഇവരെ കൂടാതെ നാലു വയസ്സുകാരനായ ആയുഷ് എന്ന ഒരു മകനും പാർവ്വതിക്ക് ഉണ്ട്. മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം മാഞ്ചസ്റ്ററിലാണ് ലക്ഷ്മി ഇപ്പോള്‍ ഉള്ളത്.
മൂന്ന് പേരക്കുട്ടികളുടെ ആദ്യത്തെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ച് പാചകവിദഗ്ധയും അവതാരകയുമായ ലക്ഷ്മി നായർ. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചത്. മകൾ പാർവ്വതിക്ക് ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികളുടെയും പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു.
യുവാൻ, വിഹാൻ, ലയ എന്നിങ്ങനെയാണ് പേരക്കുട്ടികളുടെ പേര്. ഇവരെ കൂടാതെ നാല് വയസ്സുകാരനായ ആയുഷ് എന്ന ഒരു മകനും പാർവ്വതിക്ക് ഉണ്ട്. മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം മാഞ്ചസ്റ്ററിലാണ് ലക്ഷ്മി ഇപ്പോള്‍ ഉള്ളത്. കുഞ്ഞുങ്ങളുടെ പിറന്നാൾ ഒരുക്കങ്ങളും അവരുമൊന്നിച്ചുള്ള ഷോപ്പിംഗും ലക്ഷ്മി നായർ ഒരുക്കിയ പിറന്നാൾ കേക്കും പിറന്നാള്‍ ആഘോഷത്തിന്‍റെ കാഴ്ചകളും കുട്ടികളുടെ വിശേഷങ്ങളുമൊക്കെയാണ് വീഡിയോയുടെ ഉള്ളടക്കം.
undefined
നാല് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. കുഞ്ഞുങ്ങളെ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട് എന്നാണ് പ്രേക്ഷകരുടെ കമന്‍റുകള്‍.
വീഡിയോ കാണാം...
കുഞ്ഞ് സുദര്‍ശനയുടെ 'പല്ലട' ചടങ്ങ്; വീഡിയോ പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സോഷ്യൽ മീഡിയ താരവും നർത്തകിയുമാണ് സൗഭാഗ്യ വെങ്കിടേഷ്. മകളായ സുദർശനയുടെ ഓരോ വിശേഷങ്ങളും സൗഭാഗ്യയും ഭര്‍ത്താവും നടനുമായ അര്‍ജുനും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുട്ടി സുദര്‍ശനയുടെ 'പല്ലട' ചടങ്ങിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. തന്‍റെ യൂട്യൂബ് ചാനലിലൂടെ ആണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചത്.
കുഞ്ഞിന് ആദ്യത്തെ പല്ല് വരുമ്പോൾ നടത്തുന്ന ചടങ്ങാണ് 'പല്ലട'. കുഞ്ഞിന് മുമ്പില്‍ പുസ്തകം, പേന, പൈസ, സ്വർണം, കളിപ്പാട്ടം പിന്നെ പല്ലട എന്ന പലഹാരവും നിരത്തി വയ്ക്കും. എന്നിട്ട് കുഞ്ഞിനോട് മൂന്ന് തവണയായി ഓരോന്ന് എടുക്കാൻ പറയും. കുഞ്ഞെടുക്കുന്ന വസ്തു വച്ച് അവരുടെ അഭിരുചികൾ മനസിലാക്കാം എന്നതാണ് ഈ ചടങ്ങിനു പിന്നിലെ വിശ്വാസം.
എന്തായാലും ആരാധകരുടെ കൊച്ചു ബേബി എന്ന സുന്ദര്‍ശനയുടെ പല്ലട ചടങ്ങിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മഞ്ഞയും പച്ചയും നിറത്തിലുള്ള പട്ടുപാവാട അണിഞ്ഞ്, കഴുത്തിൽ മാലയണിഞ്ഞ്, കണ്ണെഴുതി പൊട്ടുതൊട്ട് സുന്ദരിയായ സുദർശനയെ ആണ് വീഡിയോയില്‍ കാണുന്നത്. ചുവപ്പ് നിറത്തുലുള്ള പട്ടുസാരിയാണ് സൗഭാഗ്യ ധരിച്ചത്. ചുവപ്പ് തീമിലാണ് ചടങ്ങ് നടത്തിയത്. കൊഴുക്കട്ട തലയില്‍ ഇട്ടും കഴിച്ചും ചടങ്ങ് കളറായിരുന്നു. പ്രധാന ചടങ്ങില്‍, മുമ്പിലിരുന്ന പൈസ ആണ് കുട്ടി സുദര്‍ശന തെരഞ്ഞെടുത്തത്.