കുഞ്ഞുങ്ങളുടെ കളിചിരികളും കുസൃതികളും വാശിയും സംസാരവും കൊഞ്ചലുമെല്ലാം എപ്പോഴും മുതിര്‍ന്നവര്‍ക്ക് ആശ്വാസവും സന്തോഷവുമാണ്. അവരോടൊത്തുള്ള നിമിഷങ്ങള്‍ മാനസികസമ്മര്‍ദ്ദങ്ങളെല്ലാം മറന്ന് ആഹ്ളാദിക്കാനുള്ളതാണ്
സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും അനവധി വീഡിയോകളാണ് നമ്മുടെ കാഴ്ചവട്ടത്തേക്ക് കടന്നുവരാറ്. ഇവയില്‍ പക്ഷേ പലതും നമ്മുടെ ശ്രദ്ധ കവരാൻ മാത്രം മൂല്യമുള്ളതാകണമെന്നില്ല. എന്നാല്‍ ഇക്കൂട്ടത്തില്‍ കുഞ്ഞുങ്ങളുടെ വീഡിയോകള്‍ വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാരെ സമ്പാദിച്ചെടുക്കാറുണ്ട്.
കുഞ്ഞുങ്ങളുടെ കളിചിരികളും കുസൃതികളും വാശിയും സംസാരവും കൊഞ്ചലുമെല്ലാം എപ്പോഴും മുതിര്‍ന്നവര്‍ക്ക് ആശ്വാസവും സന്തോഷവുമാണ്. അവരോടൊത്തുള്ള നിമിഷങ്ങള്‍ മാനസികസമ്മര്‍ദ്ദങ്ങളെല്ലാം മറന്ന് ആഹ്ളാദിക്കാനുള്ളതാണ്. ഈയൊരു വികാരം തന്നെയാണ് കുഞ്ഞുങ്ങളുടെ വീഡിയോകള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതിന് പിന്നിലെ കാര്യം.
undefined
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവച്ചൊരു ചെറുവീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. നടന്നുപോലും തുടങ്ങിയിട്ടില്ലാത്തൊരു കുഞ്ഞ് അമ്മയുടെ ഒക്കത്തിരുന്നുകൊണ്ട് കാണിക്കുന്ന ആംഗ്യമാണ് വീഡിയോയുടെ ഹൈലൈറ്റ്.
സംഗതി, തന്‍റെ ഭക്ഷണം അമ്മ കഴിക്കുമോ എന്ന പേടിയിലാണ് കുഞ്ഞ്. അമ്മയുടെ കയ്യിലൊരു ചോളം ഇരിക്കുന്നുണ്ട്. ഇവരിത് കുഞ്ഞിനെ കാണിച്ചുകൊണ്ട് കഴിക്കുന്നതായി ഭാവിക്കുന്നു. ഇത് കണ്ടതും പേടിച്ച് കുഞ്ഞ് അമ്മയെ വിളിക്കുകയാണ്. വീണ്ടും വീണ്ടും അമ്മയെ വിളിച്ച്, ചോളം തിരികെ വാങ്ങിയെടുത്ത ശേഷം അമ്മയെ നോക്കിയൊരു ആംഗ്യമാണ്. ഇനിയിങ്ങനെ ചെയ്യല്ലേ എന്നാണതിന്‍റെ അര്‍ത്ഥം.
പൊതുവെ കുഞ്ഞുങ്ങള്‍ ഇതുപോലെ തങ്ങളുടെ ഭക്ഷണം ആരെങ്കിലും എടുത്താല്‍ പ്രകോപിതരാകാറുണ്ട്. അത് അമ്മയാണെങ്കില്‍ പോലും. പക്ഷേ ഓരോ കുഞ്ഞുങ്ങളുടെയും പ്രതികരണം വ്യത്യസ്തമായിരിക്കുമല്ലോ. അധികവും കുഞ്ഞുങ്ങള്‍ ഉച്ചത്തില്‍ കരഞ്ഞുകൊണ്ടാണ് അവരുടെ പ്രതിഷേധം പ്രകടിപ്പിക്കാറ്.
എന്നാല്‍ ഈ കുഞ്ഞിന്‍റെ രസകരമായ ആംഗ്യവും പ്രതികരണവുമാണ് ഏവരെയും ആകര്‍ഷിച്ചിരിക്കുന്നത്. സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പലവട്ടം കണ്ടുവെന്നാണ് ധാരാളം പേര്‍ കമന്‍റില്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇത് പങ്കുവയ്ക്കുന്നതും. കാഴ്ചക്കാരുടെ മുഖത്ത് പുഞ്ചിരിയും സന്തോഷവും വിരിയിക്കുന്ന കുഞ്ഞ് വീഡിയോ ഒന്ന് കണ്ടുനോക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-