Kerala Piravi 2022 : കേരളപ്പിറവിക്ക് ജനിച്ചതിനാല്‍ കേരളകുമാരൻ നായര്‍ എന്ന് പേര്; പേര് കേട്ട് അമ്പരന്നോ?

By Web Team  |  First Published Nov 1, 2022, 9:47 AM IST

കേരള കുമാരൻ നായര്‍ എന്നാണിദ്ദേഹത്തിന്‍റെ പേര്. പേര് കേട്ടപ്പോള്‍ ശരിക്കും ഒരമ്പരപ്പ് തോന്നിയില്ലേ? ശരിക്കും ഇങ്ങനെയൊരു പേരുണ്ടാകുമോ എന്ന സംശയവും തോന്നാം.


വ്യത്യസ്തമായ പേരുകളിലൂടെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തികളുണ്ട്. നമ്മുടെ നാട്ടിലെല്ലാം ഇത്തരത്തില്‍ ശ്രദ്ധേയരായിട്ടുളള ആളുകള്‍ കാണും. എന്നാല്‍ പേരിലെ വ്യത്യസ്തത മാത്രമല്ല, അതിന്‍റെ പശ്ചാത്തലവും പ്രാധാന്യവുമെല്ലാം കൊണ്ട് അറിയപ്പെട്ടൊരാളെയാണ് ഇന്ന് കേരളപ്പിറവി ദിനത്തില്‍ പരിചയപ്പെടുത്തുന്നത്.

കേരളപ്പിറവി ദിനത്തില്‍ തന്നെ ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിന് കാരണമുണ്ട്. അത് ഇദ്ദേഹത്തിന്‍റെ പേര് കേട്ടാലേ മനസിലാകൂ. കേരള കുമാരൻ നായര്‍ എന്നാണിദ്ദേഹത്തിന്‍റെ പേര്. പേര് കേട്ടപ്പോള്‍ ശരിക്കും ഒരമ്പരപ്പ് തോന്നിയില്ലേ? ശരിക്കും ഇങ്ങനെയൊരു പേരുണ്ടാകുമോ എന്ന സംശയവും തോന്നാം. എന്നാല്‍ കേട്ടോളൂ, സംഗതി സത്യമാണ്. ഇദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് തന്നെയാണിത്. 

Latest Videos

undefined

അടൂര്‍ പള്ളിക്കല്‍ സ്വദേശിയായ ഇദ്ദേഹം 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപം കൊണ്ട ദിവസം തന്നെയാണ് ജനിച്ചത്. അന്ന്  അപ്പൂപ്പനാണ് വ്യത്യസ്തമായ ഈ പേര് ഇദ്ദേഹത്തിനിട്ടത്. ചെറുപ്പത്തില്‍ ഈ പേര് അല്‍പം കുഴപ്പിച്ചിട്ടുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. എങ്കിലും മുതിര്‍ന്ന് കഴിഞ്ഞപ്പോള്‍ അതില്‍ അഭിമാനമേ തോന്നിയിട്ടുള്ളൂ എന്ന് കൂട്ടിച്ചേര്‍ക്കുന്നു. 

'സ്കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരെല്ലാം കേരളാ, കേരളൻ എന്നൊക്കെ വിളിക്കും. ഇപ്പോള്‍ എനിക്കതോര്‍ക്കുമ്പോള്‍ അഭിമാനമേയുള്ളൂ. ഇപ്പോഴും ഏതെങ്കിലും ഓഫീസുകളിലും മറ്റുമൊക്കെ ചെല്ലുമ്പോള്‍ ആദ്യം ആളുകള്‍ ചിരിക്കും. പിന്നെ എന്താണിങ്ങനെയൊരു പേര് എന്ന് തിരക്കും. അപ്പോള്‍ ഞാനവരോട് ഇതിന്‍റെ കഥയങ്ങ് പറയും...'- കേരളകുമാരൻ നായര്‍ എന്ന കെ കെ നായര്‍ പറയുന്നു. 

പതിനേഴ് വര്‍ഷം സൈനികനായി സേവനമനുഷ്ഠിച്ച ഇദ്ദേഹം ആര്‍മിയിലാകുമ്പോള്‍ കെ കെ നായര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. നാട്ടുകാര്‍ക്ക്  അവരുടെ സ്വന്തം വിജയൻ പിള്ള. ഇങ്ങനെ പല പേരുകളുമുണ്ടെങ്കിലും കേരള കുമാരൻ നായര്‍, എന്ന തന്‍റെ യഥാര്‍ത്ഥ പേരിനോട് തന്നെയാണ് ഇദ്ദേഹത്തിന് ഇഷ്ടക്കൂടുതല്‍.

ഇതിനിടെ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. ഈ സമയത്തും പേരാണ് ഇദ്ദേഹത്തെ വേറിട്ടുനിര്‍ത്തിയത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നേരിടുന്നൊരു പ്രധാന പ്രശ്നമാണ് അപരന്മാരുടെ സാന്നിധ്യം. എന്നാല്‍ തന്‍റെ കാര്യത്തില്‍ ഒരിക്കലും അങ്ങനെയൊരു സാധ്യത ഉണ്ടാകില്ലല്ലോയെന്ന് ചിരിയോടെ ഇദ്ദേഹം ചോദിക്കുന്നു. 

 

Also Read:- കേരളപ്പിറവി ദിനത്തില്‍ ഗിന്നസ് തിളക്കത്തില്‍ ഏഷ്യാനെറ്റ് ന്യൂസ്

click me!