ഈ ഗ്രാമം ഇന്ന് ഒഡിഎഫ് (വെളിയിട വിസര്‍ജന വിമുക്ത) പ്ലസ് മാതൃകാഗ്രാമമാണ്. പ്രാചീന വള്ളുവനാടിന്റെ തലസ്ഥാനമെന്ന നിലയില്‍ സാമൂഹിക-സാംസ്‌കാരിക പ്രസക്തിയാല്‍ പ്രസിദ്ധമായ പെരിന്തല്‍മണ്ണ ബ്ലോക്കിലെ ഈ ഗ്രാമം 2016ല്‍ വെളിയിട വിസര്‍ജന വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
സ്വച്ഛഭാരത് ദൗത്യത്തിന്റെ ഭാഗമായി മികവുറ്റ പ്രവർത്തനങ്ങൾ നടത്തി രാജ്യത്തിനുതന്നെ മാതൃകയായി മാറിയിരിക്കുകയാണ് കേരളത്തിലെ മലപ്പുറം ജില്ലയിലെ കീഴാറ്റൂർ ഗ്രാമം. തുറസ്സായ ഇടങ്ങളിൽ മലമൂത്രവിസർജനം നടത്തുന്ന പ്രവണത ഒഴിവാക്കാനായി വിവിധ ഇടപെടലുകൾ നടത്തി വിജയം കൊയ്തിരിക്കുകയാണ് കീഴാറ്റൂർ.
ഈ ഗ്രാമം ഇന്ന് ഒഡിഎഫ് (വെളിയിട വിസർജന വിമുക്ത) പ്ലസ് മാതൃകാഗ്രാമമാണ്. പ്രാചീന വള്ളുവനാടിന്റെ തലസ്ഥാനമെന്ന നിലയിൽ സാമൂഹിക-സാംസ്‌കാരിക പ്രസക്തിയാൽ പ്രസിദ്ധമായ പെരിന്തൽമണ്ണ ബ്ലോക്കിലെ ഈ ഗ്രാമം 2016ൽ വെളിയിട വിസർജന വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.
undefined
മറ്റു ഗ്രാമപഞ്ചായത്തുകളെ അപേക്ഷിച്ചു ശുചീകരണത്തിലും മാലിന്യസംസ്‌കരണത്തിലും മികവാർന്ന പ്രവർത്തനമാണ് ഈ ഗ്രാമം കാഴ്ചവച്ചത്. കീഴാറ്റൂരിൽ മുഴുവൻ വീടുകളിലുമെത്തി ഖരമാലിന്യങ്ങൾ ശേഖരിക്കാനുള്ള സംവിധാനമുണ്ട്. അടുക്കളമാലിന്യങ്ങൾ മുഴുവൻ ഉറവിടങ്ങളിൽത്തന്നെ സംസ്‌കരിക്കുകയും ചെയ്യുന്നു.
വിവിധ സ്ഥാപനങ്ങളിൽ നിന്നും 70 ശതമാനം വീടുകളിൽ നിന്നും വേർതിരിച്ച മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഉപയോക്തൃനിരക്കും വിജയകരമായി ഈടാക്കുന്നുണ്ട്. മാലിന്യങ്ങൾ ശേഖരിക്കുന്നതിനു പഞ്ചായത്തുതലത്തിൽ പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ട്. കൂടാതെ, ഇവയുടെ സംസ്‌കരണം പോലുള്ള തുടർപരിപാടികൾക്കായി ബ്ലോക്കുതലത്തിൽ റിസോഴ്സ് റിക്കവറി സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.
മാത്രമല്ല, ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ഗവൺമെന്റ് ഓഫീസുകളിലും സ്ഥാപനങ്ങളിലും ഹരിതപെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്ന സംവിധാനം കൊണ്ടുവന്നതോടെ അജൈവമാലിന്യങ്ങളുടെ അളവു വലിയരീതിയിൽ കുറയ്ക്കാനും കഴിഞ്ഞു.
ഒറ്റ ഉപയോഗം കഴിഞ്ഞു വലിച്ചെറിയുന്ന സാധനങ്ങൾക്കുപകരം പുനരുപയോഗസാധ്യതയുള്ള ഗ്ലാസുകൾ മുതലായവയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചാണു ഹരിതപെരുമാറ്റച്ചട്ടം പാലിക്കുന്നത്. ഹരിത പെരുമാറ്റച്ചട്ടം എന്ന പാരിസ്ഥിതിക-സാംസ്‌കാരിക വിപ്ലവം കേരളത്തിൽ ഒരു പ്രസ്ഥാനമായി മാറിയിരിക്കുകയാണിപ്പോൾ.
പരിപാടികളിൽ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുമ്പോൾ, അജൈവമാലിന്യ ഉൽപ്പാദനം ഇല്ലാതെയാകും. അതുകൊണ്ടുതന്നെ പരിപാടിക്കുശേഷമുള്ള മാലിന്യ സംസ്‌കരണം എങ്ങനെയെന്ന ചോദ്യം ഉയരുന്നില്ല. കേരളത്തിൽ നടന്ന ദേശീയ ഗെയിംസിലാണ് ആദ്യമായി ഇതു പരീക്ഷിച്ചത്. ഇപ്പോൾ വിവാഹം ഉൾപ്പെടെ നിരവധി ചടങ്ങുകളിലും നടപ്പാക്കുംവിധത്തിലുള്ള ജനകീയപ്രസ്ഥാനമായി ഹരിത പെരുമാറ്റച്ചട്ടം മാറിയിരിക്കുന്നു.
ഖരമാലിന്യസംസ്‌കരണ (എസ്ഡബ്ല്യുഎം) സംരംഭങ്ങൾക്കു പിന്തുണ നൽകുന്നതിനു പുറത്തുനിന്നുള്ള ഏജൻസിയുടെ ഇടപെടൽ കൊണ്ടുവന്നതും വിജയംകണ്ടു. പഞ്ചായത്തു ഭരണസമിതിയുടെ മാർഗനിർദേശത്തെത്തുടർന്നു ഖരമാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിന് ഏജൻസി സഹായിക്കുന്നു. എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും പൊതു ഓഫീസുകളിലും ശുചിമുറി സൗകര്യമുണ്ട് എന്നതും പ്രാധാന്യമർഹിക്കുന്നു.
80 ശതമാനത്തിലധികം കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും ഉറവിടങ്ങളിൽതന്നെ ഖരമാലിന്യസംസ്‌കരണത്തിനുള്ള സൗകര്യങ്ങളുണ്ട്. എല്ലാ സ്‌കൂളിലും അങ്കണവാടികളിലും ഖര-ദ്രവ മാലിന്യ സംസ്‌കരണത്തിനായി അവരുടേതായ സംവിധാനങ്ങളുമുണ്ട്.
വൃത്തിയുടെയും ശുചിത്വത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കുക, മാലിന്യങ്ങൾ ഉറവിടത്തിൽതന്നെ വേർതിരിക്കുന്നത് പ്രോത്സാഹിപ്പിക്കുക, അടുക്കള മാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്‌കരിക്കുന്നതു പ്രോത്സാഹിപ്പിക്കുക, വീടുതോറുമുള്ള മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമായുള്ള ചെറിയ നിരക്കു നൽകുന്നതിനു പ്രചോദിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കായുള്ള വിവര-വിദ്യാഭ്യാസ-ആശയവിനിമയ പ്രവർത്തനങ്ങളിലും ഊന്നൽ നൽകുന്നു.
കാർഡിയാക് സർജറി ക്യാമ്പ് ഒരുക്കി കിംസ്ഹെൽത്ത്