കൊവിഡ് വ്യാപനം; ബംഗളൂരുവില്‍ പുതുവല്‍സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം

By Web Team  |  First Published Dec 20, 2020, 2:19 PM IST

രോഗം പടരുന്നത് കുറയ്ക്കുന്നതിനായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഡിസംബർ 30 മുതൽ നാല് ദിവസത്തേക്കായിരിക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതെന്നും  കർണാടക ചീഫ് സെക്രട്ടറി ടി എം വിജയ് ഭാസ്‌കർ പറഞ്ഞു.


കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ പുതുവല്‍സരാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി.ബാറുകളിലും ഹോട്ടലുകളിലുമുളള ആഘോഷപരിപാടികള്‍, തെരുവുകളിലെ മറ്റ് ആഘോഷങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തിയതായി കർണാടക ചീഫ് സെക്രട്ടറി ടി എം വിജയ് ഭാസ്‌കർ പറഞ്ഞു.

രോഗം പടരുന്നത് കുറയ്ക്കുന്നതിനായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഡിസംബർ 30 മുതൽ നാല് ദിവസത്തേക്കായിരിക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംജി റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, ബ്രിഗഡെ റോഡ്, കോരമന്‍ഗല തുടങ്ങിയ തെരുവുകളിലും പുതുവല്‍സരരാവില്‍ പബ്ബുകളിലും റസ്റ്റോറന്റുകളിലുമുള്ള ആഘോഷപരിപാടികളും നിരോധിച്ചു- വിജയ് ഭാസ്‌കർ പറഞ്ഞു.

Latest Videos

undefined

പലയിടങ്ങളിലും ജനങ്ങള്‍ പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി ഒത്തുചേരുന്നു. ഇത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുവല്‍സരാഘോഷ പരിപാടിക്കിടെ  ആലിം​ഗനം ചെയ്യാനോ ഷേക്ക് ഹാൻഡ് നൽകാനോ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക അകലം പാലിച്ച് തന്നെ എല്ലാം പരിപാടികളും ആഘോഷിക്കേണ്ടതെന്നും വിജയ് ഭാസ്‌കർ പറഞ്ഞു.

സ്ത്രീകള്‍ക്ക് താടി വളരാം, മനുഷ്യനെ മുതലയാക്കിയേക്കാം; കൊവിഡ് വാക്സിനെതിരെ ബ്രസീൽ പ്രസിഡന്‍റ്

 

click me!