Skin Care: തിളങ്ങുന്ന ചർമ്മത്തിനായി കുടിക്കാം ഈ ആറ് ജ്യൂസുകള്‍...

By Web Team  |  First Published Sep 4, 2022, 3:39 PM IST

ചർമ്മത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ ഭക്ഷണത്തിലാണ് ആദ്യം ശ്രദ്ധ നല്‍കേണ്ടത്. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മം സ്വന്തമാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പരിചയപ്പെടാം.  


മുഖത്തെ​ കറുത്തപാടുകൾ, കണ്ണിന് ചുറ്റിലുമുള്ള കറുപ്പ്,  കരുവാളിപ്പ്, ചുളിവുകള്‍, മുഖക്കുരു തുടങ്ങിയ പല ചര്‍മ്മ പ്രശ്നങ്ങളും ഇന്ന് പലരെയും അലട്ടുന്നുണ്ട്. ചര്‍മ്മ സംരക്ഷണത്തിനായി ബ്യൂട്ടിപാര്‍ലറുകളില്‍ പോവുകയും പല സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്നവരും ഉണ്ട്. എന്നാല്‍ ചർമ്മത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ ഭക്ഷണത്തിലാണ് ആദ്യം ശ്രദ്ധ നല്‍കേണ്ടത്. 

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മം സ്വന്തമാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പരിചയപ്പെടാം.  

Latest Videos

undefined

ഒന്ന്...

ചർമ്മത്തിന്‍റെ അഴകും ആരോഗ്യവും മെച്ചപ്പെടുത്താൻ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്. ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. അതിനാല്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുഖത്തെ കരുവാളിപ്പ് മാറ്റാനും വെയിലേറ്റ് ചര്‍മ്മത്തിന്‍റെ നിറം മങ്ങിയാല്‍, നിറം വര്‍ധിപ്പിക്കാനും വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയ തണ്ണിമത്തന്‍ ജ്യൂസ് സഹായിക്കും. 

മൂന്ന്...

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫലമാണ് മാതളം. അതിനാല്‍ മാതളത്തിന്‍റെ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ മാതളം സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ചര്‍മ്മം സുന്ദരമാകുന്നതോടൊപ്പം മുഖക്കുരു വരാതിരിക്കാനും മാതളജ്യൂസ് കുടിക്കാം. 

നാല്...

നെല്ലിക്ക ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചർമ്മത്തിന് തിളക്കം നൽകാനും ടോണിംഗ് നൽകാനും ചർമ്മത്തെ ഇറുകിയതാക്കാനും ഇവ സഹായിക്കുന്നു. നെല്ലിക്ക ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ദഹനത്തിനും സഹായിക്കുന്നു. 

 

അഞ്ച്...

തക്കാളി ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളി ജ്യൂസ് ആന്‍റി ഓക്​സിഡന്‍റ്​  ഘടകങ്ങളാൽ സമ്പന്നമാണ്​. ചർമ്മത്തെ സൂര്യാഘാതത്തിൽ നിന്ന്​ സംരക്ഷിക്കുന്ന സ്വാഭാവിക ആവരണമായി പ്രവർത്തിക്കാൻ ഇത്​ സഹായിക്കുന്നു. എല്ലാ ദിവസവും ഒരു ഗ്ലാസ്​ തക്കാളി ജ്യൂസ്​ കുടിക്കുന്നത്​ ചർമ്മത്തില്‍ ചുളിവുകള്‍ വരാതിരിക്കാന്‍ സഹായിക്കും. 

ആറ്...

വെള്ളരിക്ക ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ സഹായിക്കുന്ന വെള്ളരിക്ക ജ്യൂസ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

Also Read:പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

click me!