നിരാശ അകറ്റാന്‍ സൈക്ലിംഗ് ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. മികച്ച വ്യായാമം ആയാണ് സൈക്ലിംങിനെ വിദഗ്ധരും കാണുന്നത്.
കൊവിഡ് 19 രോഗ ബാധയെത്തുടര്‍ന്ന് മുംബൈയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീടുകളില്‍ കഴിയുകയാണ് ഇപ്പോള്‍. ഫിറ്റ്നസില്‍ ഒരു വിട്ടുവീഴചയ്ക്കും തയ്യാറാകാത്ത ബോളിവുഡ് യുവനടി ജാന്‍വി കപൂര്‍ ജിമ്മില്‍ പോകാന്‍ കഴിയാത്തതില്‍ കുറച്ചു നിരാശയിലാണ്.
എന്നാല്‍ ഈ നിരാശ അകറ്റാന്‍ സൈക്ലിംഗ് ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. മികച്ച വ്യായാമം ആയാണ് സൈക്ലിംങിനെ വിദഗ്ധരും കാണുന്നത്. സൈക്ലിംഗ് ചെയ്യുന്ന ജാന്‍വിയുടെയും സഹോദരി ഖുശിയുടെയും വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
undefined
ഇരുവരും രണ്ട് സൈക്കളുകളിലായി മുംബൈയിലെ ഇവരുടെ വസതിയുടെ മുമ്പിലുള്ള റോഡിലാണ് സവാരി ചെയ്യുന്നത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ചില പാപ്പരാസികള്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ പാപ്പരാസികളോട് 'പോകാന്‍ വഴി തരൂ' എന്ന് ചോദിക്കുന്ന ജാന്‍വിയെ ആണ് വീഡിയോയില്‍ കാണുന്നത്. മാസ്ക് ധരിച്ചാണ് ഇരുവരുടെയും സൈക്ലിംഗ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona