' കുട്ടികളോട് അനാവശ്യമായി ദേഷ്യപ്പെടരുത്, അമിതമായ മൊബൈൽ ഉപയോഗവും കുട്ടികളിൽ ഓർമ്മശക്തി കുറയ്ക്കും'

By Web Team  |  First Published Jul 20, 2024, 4:09 PM IST

ഉറക്കക്കുറവ് കുട്ടികളുടെ പഠനത്തെയും ഓർമ്മയെയും ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. രാത്രി ഒരുപാട് വൈകി ഉറങ്ങുന്നതും അമിതമായ മൊബൈൽ ഉപയോഗവും കുട്ടികളുടെ ഉറക്കത്തെ കൂടുതലായി ബാധിക്കാറുണ്ട്. 


എത്ര പഠിച്ചിട്ടും മക്കൾക്ക് ഓർമ്മ നിൽക്കുന്നില്ലെന്ന് രക്ഷിതാക്കൾ പറയാറുണ്ട്. കുട്ടികളിലെ മറവിയ്ക്ക് പിന്നിലെ ചില കാരണങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് ജയേഷ് കെ ജി എഴുതുന്ന ലേഖനം.

മക്കൾ നല്ലതുപോലെ പഠിച്ചു ജീവിതത്തിൽ ഉന്നത വിജയം നേടിയെടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ ചില കുട്ടികൾക്ക് പാഠ്യഭാഗങ്ങൾ എത്രയൊക്കെ പറഞ്ഞു കൊടുത്താലും ഓർമ്മയിൽ നിൽക്കാത്തവരായിരിക്കും. പഠിപ്പിച്ചവ ഉടനെ ചോദിച്ചാൽ പറയുമെങ്കിലും  കുറച്ചുനേരം കഴിഞ്ഞ് ചോദിച്ചാൽ  ഓർത്തെടുക്കാൻ കഴിയാതെ വരുന്ന അവസ്ഥ.  നമ്മുടെ നാട്ടിൽ ഒരുപാടായി കുട്ടികളിൽ  കണ്ടുവരുന്ന പ്രശ്നമാണിത്..ശ്രദ്ധ കുറവ്, ഉറക്ക കുറവ്, പഠന വൈകല്യങ്ങൾ, മാനസിക സമ്മർദ്ദം  എന്നിവയാണ് കുട്ടികളുടെ മറവിക്കു പിന്നിലെ പ്രധാന കാരണങ്ങൾ.

Latest Videos

undefined

1) ശ്രദ്ധക്കുറവ്:- 

കുട്ടികൾക്ക് ശ്രദ്ധകുറവ്  ഉണ്ടാകുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്.  ഹൈപ്പർ ആക്ടിവിറ്റി, പ്രസവ സമയത്തു ഉണ്ടാകുന്ന പ്രശ്നങ്ങൾ,  അപസ്മാരം തുടങ്ങി കുഞ്ഞുങ്ങൾക്ക് ചെറുപ്പകാലഘട്ടത്തിൽ ഉണ്ടാകുന്ന  ശാരീരിക പ്രശ്നങ്ങൾ ഇവയെല്ലാംഅവരുടെ ശ്രദ്ധയെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് ഉണ്ടെങ്കിൽ ആദ്യം അവരുടെ ശ്രദ്ധ വർദ്ധിപ്പിക്കണം. കുട്ടികളുടെ ശ്രദ്ധ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഗെയിമുകൾ ഇന്ന് ലഭ്യമാണ്. അവ നിങ്ങളുടെ കുട്ടികളെ കൊണ്ട് ദിവസവും പ്രാക്ടീസ് ചെയ്യിക്കുക. ഏതുതരം ഗെയിമുകൾ തിരഞ്ഞെടുക്കണമെന്ന ആശങ്കയുണ്ടെങ്കിൽ  സൈക്കോളജിസ്റ്റ്  ജയേഷ് കെ  ജി എന്ന യൂട്യൂബ് ചാനലിൽ  ലഭ്യമാണ്.  ഗെയിമുകൾക്കൊപ്പം മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനു ആവശ്യമായ വ്യായാമങ്ങൾ കൂടി നൽകിയാൽ മക്കളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനാകും.  ഇത്തരത്തിൽ അറ്റൻഷൻ  ഇംപ്രൂവ് ചെയ്തു കഴിഞ്ഞാൽ സ്വാഭാവികമായും അവർ പഠിച്ച കാര്യങ്ങൾ  ഒരിക്കലും മറക്കില്ല. 

2) ഉറക്ക കുറവ്:-

ഉറക്കക്കുറവ് കുട്ടികളുടെ പഠനത്തെയും ഓർമ്മയെയും ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. രാത്രി ഒരുപാട് വൈകി ഉറങ്ങുന്നതും അമിതമായ മൊബൈൽ ഉപയോഗവും കുട്ടികളുടെ ഉറക്കത്തെ കൂടുതലായി ബാധിക്കാറുണ്ട്. അതുകൊണ്ട് നിങ്ങളുടെ കുട്ടികൾക്ക് രാത്രിയിൽ ഉറങ്ങുന്നതിനു ഒന്നോ രണ്ടോ മണിക്കൂർ മുൻപ് ഭക്ഷണം കൊടുക്കുന്നത് ശീലമാക്കുക. ഭക്ഷണത്തിനുശേഷം  കുട്ടികൾക്ക് യാതൊരു കാരണവശാലും മൊബൈൽ ഫോൺ കൊടുക്കാൻ പാടില്ല. ടിവി കാണുന്നതിൽ തെറ്റില്ല. കുട്ടികൾക്ക് നല്ലതുപോലെ ഉറക്കം ലഭിക്കണമെങ്കിൽ അവരുടെ മനസ്സും ശരീരവും ക്ഷീണിക്കണം. അതിന് ഏറ്റവും നല്ല മെത്തേഡ്  വൈകുന്നേരം അവരെ നല്ലതു പോലെ കളിക്കാൻ അനുവദിക്കുക. സൈക്ലിംഗ്, ക്രിക്കറ്റ്, ഫുട്ബോൾ ഇത്തരത്തിലുള്ള കായികമായ ഏതുതരം ഗെയിമുകളും അവരെ കളിക്കാൻ അനുവദിക്കുക. ദിവസത്തിൽ കുറഞ്ഞത്  20 മിനിറ്റ് മുതൽ 45 മിനിട്ട് വരെ നല്ലതുപോലെ ഓടിക്കളിച്ച് വിയർത്തിട്ടാണ് വരുന്നതെങ്കിൽ അന്നത്തെ ദിവസം നല്ലതുപോലെ ഉറങ്ങുവാൻ കുട്ടികൾക്ക് സാധിക്കും.   

ജലാംശം അടങ്ങിയ ആഹാരങ്ങളും പഴവർഗങ്ങളും ദിവസവും നൽകാം. അതിനോപ്പം വൈകുന്നേരങ്ങളിൽ നോർമൽ വെള്ളത്തിൽ കുളിപ്പിക്കുകയും  ചെയ്യുമ്പോൾ നിങ്ങളുടെ കുട്ടികൾക്ക് നല്ലതുപോലെ ഉറങ്ങുവാൻ സാധിക്കും. ചെറു വിജ്ഞാന പുസ്തകങ്ങളും കഥ ബുക്കുകളും കുട്ടികൾക്ക് വായിക്കാൻ നൽകുക.  കായിക വിനോദത്തിനൊപ്പം വിജ്ഞാനവും ആവശ്യമാണ്.

അമ്മയാണ് നമ്മുടെ ആദ്യ ഹീറോ; സ്‌നേഹത്തിന്‍റെ പ്രതീകമായ അമ്മമാർക്കായി ഒരു ദിനം

3) പഠന വൈകല്യങ്ങൾ:- 

കുട്ടികളുടെ എഴുത്ത്, വായന, സ്പെല്ലിംഗ്, കണക്ക് എന്നീ മേഖലകളിൽ സാരമായി ബാധിക്കുന്ന ഒരു പ്രശ്നമാണ് പഠന വൈകല്യം. ഇതിൽ കൂടുതലായും കണ്ടുവരുന്നത്   ഡിസ്ലെക്സിയ അഥവാ വായന വൈകല്യം. ഇത്തരം വൈകല്യമുള്ള കുട്ടികൾ പാഠഭാഗങ്ങൾ വായിക്കുമ്പോൾ അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും വിട്ടുപോകും. അങ്ങനെ തെറ്റായ രീതിയിൽ വായിക്കുന്നതിന്റെ ഫലമായിട്ട് പഠിച്ച കാര്യങ്ങൾ തിരിച്ചെടുക്കുവാൻ കഴിയാതെ പോകുന്നു.

4) കുട്ടിക്കാലത്തെ മാനസിക സമ്മർദ്ദങ്ങൾ:-

കുടുംബ പ്രശ്നങ്ങളും അമിതമായ ശിക്ഷകൾ നൽകുന്നതും അകാരണമായ ഭയവുമെല്ലാം കുട്ടികളിൽ മാനസിക സമ്മർദ്ദങ്ങൾ വർദ്ധിപ്പിക്കാറുണ്ട്. നിങ്ങളുടെ കുട്ടികൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആദ്യം നല്ല മാനസിക പിന്തുണ നൽകുകയും അതോടൊപ്പം വളർത്തുന്ന രീതിയിൽ മാറ്റങ്ങൾ ഉണ്ടാക്കുകയും വേണം.

കുട്ടികളോട് അനാവശ്യമായി ദേഷ്യപ്പെടുന്നതും ശിക്ഷകൾ നൽകുന്നതും മാതാപിതാക്കൾ കഴിവതും ഒഴിവാക്കുക. കുട്ടികൾക്ക് അമിതമായി ശിക്ഷകൾ നൽകുമ്പോൾ സ്വാഭാവികമായും അത് അവരുടെ ഓർമ്മയേയും ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകുന്ന സമയത്ത് ശരീരത്തിനകത്ത് കോർട്ടിസോൺ എന്ന സ്ട്രസ് ഹോർമോൺ അമിതമായി ഉല്പാദിപ്പിക്കപ്പെടുന്നത്  മൂലം മനസ്സ് അസ്വസ്ഥമാകുകയും എത്രയും പെട്ടന്ന് പാഠഭാഗങ്ങൾ വായിച്ചു  അവസാനിപ്പിച്ച് എഴുന്നേറ്റു പോയാൽ മതിയെന്ന തോന്നൽ ഉണ്ടാവുകയും ചെയ്യും. പേടിയോടുകൂടി എത്ര സമയം പഠിക്കാനിരുന്നാലും ശ്രദ്ധിക്കാൻ കഴിയാത്തതിനാൽ വായിക്കുന്ന കാര്യങ്ങൾ സ്റ്റോർ ചെയ്തു വയ്ക്കാൻ അവർക്ക് കഴിയില്ല. 

കുട്ടികൾക്ക് അവർ പഠിക്കുന്ന പാഠഭാഗങ്ങൾ എത്ര ശ്രമിച്ചിട്ടും  ഓർത്തെടുക്കാൻ കഴിയുന്നില്ലെങ്കിൽ വഴക്കു പറയാതെ പണിഷ്മെന്റുകൾ നൽകാതെ ഒന്നിനും കൊള്ളാത്തവർ എന്ന് പഴിക്കാതെ  അവരുടെ ബുദ്ധിമുട്ടുകൾ എന്താണെന്ന് കണ്ടെത്തി തിരുത്തുവാൻ  മനശാസ്ത്ര  വിദഗ്ധരെ കൺസൾട്ട് ചെയ്തു  എത്രയും വേഗത്തിൽ മക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക.

കുട്ടികൾ സ്കൂളിൽ പോകാൻ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ

 

click me!