ചിത്രം വൈറലായതോടെ തലപുകഞ്ഞ് ആലോചിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തില്‍ കാണുന്നത് ഒരു മനുഷ്യനെയാണോ അതോ മൃഗത്തെയാണോ എന്നാണ് ആളുകളുടെ സംശയം.
സൈബര്‍ ലോകത്തെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ് ഒരു ചിത്രം. മഞ്ഞുമൂടിയ പ്രദേശത്തിന്‍റെ പശ്ചാത്തലത്തില്‍ പകര്‍ത്തിയ ഒരു ചിത്രം മാധ്യമപ്രവര്‍ത്തകന്‍ നിക്കോളാസ് തോംസൺ ആണ് തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.
ചിത്രം വൈറലായതോടെ തലപുകഞ്ഞ് ആലോചിക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തില്‍ കാണുന്നത് ഒരു മനുഷ്യനെയാണോ അതോ മൃഗത്തെയാണോ എന്നാണ് ആളുകളുടെ സംശയം.
An optical illusion for tonight. First you see a man running into the snow ... and then ... pic.twitter.com/R9Lj1mlR5X
— nxthompson (@nxthompson)
undefined
കറുത്ത കമ്പിളി വസ്ത്രം ധരിച്ച ഒരാള്‍ മരങ്ങള്‍ക്കിടയിലൂടെ മഞ്ഞുമൂടിയ പ്രദേശത്തേയ്ക്ക് ഓടുന്നതായാണ് ചിലര്‍ക്ക് തോന്നുന്നത്. എന്നാല്‍ സൂക്ഷിച്ചുനോക്കിയാല്‍ സംഭവം വ്യക്തമാകും.
ഇതൊരു മൃഗത്തിന്‍റെ ചിത്രമാണ്. കരടി ആണെന്ന് ചിലര്‍ പറയുമ്പോള്‍ ഇതൊരു നായ ആണെന്നാണ് മറ്റുചിലര്‍ പറയുന്നത്. ' ഇന്നത്തെ രാത്രിക്കുള്ള ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍, ആദ്യം ഒരു മനുഷ്യന്‍ മഞ്ഞിലേയ്ക്ക് ഓടുന്നത് കാണാം. പിന്നീട്...'- ചിത്രം പങ്കുവച്ച് നിക്കോളാസ് കുറിച്ചു.
I don't know what that is, but it's not a man 😳 pic.twitter.com/hkjZW9ca0s
— jeremiah matthew (@faulty_puppet)
Also Read: ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന പൂച്ചക്കുട്ടിയെ കണ്ടെത്താമോ? വൈറലായി പോസ്റ്റ്...