ഇന്ന് യുവാക്കള്‍ നേരിടുന്ന പല പ്രശ്നങ്ങളുമുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലും കരിയറിലും. ഇത്തരം വിഷയങ്ങളിലെല്ലാം ഇവര്‍ക്ക് നല്‍കാവുന്ന പിന്തുണ ഉറപ്പാക്കാൻ ഈ അവസരം വിനിയോഗിക്കാവുന്നതാണ്.
ഇന്ന് ആഗസ്റ്റ് 12, 'ഇന്‍റര്‍നാഷണല്‍ യൂത്ത് ഡേ' ആണ്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ, യുവാക്കള്‍ക്ക് വേണ്ടിയുള്ളതാണ് ഈ ദിനം.യുവാക്കള്‍ നേരിടുന്ന സാംസ്കാരികവും നിയമപരവുമായ പ്രശ്നങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി 2000ത്തിലാണ് ഐക്യരാഷ്ട്ര സംഘടന ഓഗസ്റ്റ് 12 'ഇന്‍റര്‍നാഷണല്‍ യൂത്ത് ഡേ' ആയി ആഘോഷിക്കാൻ തീരുമാനിച്ചത്.
ഇന്ന് യുവാക്കള്‍ നേരിടുന്ന പല പ്രശ്നങ്ങളുമുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലും കരിയറിലുമാണ് കൂടുതല്‍ വിഷമതകള്‍ യുവാക്കള്‍ നേരിടുന്നത്. ഇത്തരം വിഷയങ്ങളിലെല്ലാം ഇവര്‍ക്ക് നല്‍കാവുന്ന പിന്തുണ ഉറപ്പാക്കാൻ ഈ അവസരം വിനിയോഗിക്കാവുന്നതാണ്.
undefined
പ്രധാനമായും സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നുള്ളതാണ് ഐക്യരാഷ്ട്രസഭയുടെ കാഴ്ചപ്പാട്. യുവാക്കള്‍ക്കായി പ്രത്യേക പദ്ധതികള്‍, വര്‍ക്ഷോപ്പുകള്‍, സംസ്കാരിക പരിപാടികള്‍, സംവാദങ്ങള്‍ എല്ലാം സംഘടിപ്പിക്കാനും ഈ ദിനം പ്രയോജനപ്പെടുത്താം.
1991ലാണ് ആദ്യമായി ചെറുപ്പക്കാര്‍ക്ക് ഒരു ദിനമെന്ന നിര്‍ദേശം വരുന്നത്. ഐക്യരാഷ്ട്രസഭയ്ക്ക് കീഴില്‍- 'വേള്‍ഡ് യൂത്ത് ഫോറ'ത്തിന്‍റെ ആദ്യ സെഷൻ വിയന്നയില്‍ വച്ച് നടക്കവേയാണ് ചെറുപ്പക്കാര്‍ക്ക് വേണ്ടിയൊരു ദിനമെന്ന ആലോചന വരുന്നത്. യുവാക്കള്‍ക്ക് വേണ്ടി പ്രത്യേകമായൊരുക്കിയ പരിപാടിയായിരുന്നു അന്ന് നടന്നിരുന്നത്.
യുവാക്കളുടെ ഉന്നമനത്തിനായി സാമ്പത്തികമായ സ്രോതസുകള്‍ കണ്ടെത്തുക, അവരെ കരിയറില്‍ മുന്നിലേക്ക് വരാൻ പിന്തുണയ്ക്കുക എന്നീ ആവശ്യങ്ങളായിരുന്നു അന്ന് കൂടുതലും ചര്‍ച്ചയിലുയര്‍ന്നത്. ഇതിന് ശേഷം ഏറെ കൂടിയാലോചനയ്ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ 2000ത്തില്‍ ഇത് പ്രഖ്യാപിക്കപ്പെട്ടു.
ഓരോ വര്‍ഷവും ഓരോ ആശയമാണ് 'ഇന്‍റര്‍നാഷണല്‍ യൂത്ത് ഡേ'യുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കപ്പെടുന്നത്. ഇക്കുറി 'പ്രായത്തിന്‍റെ അതിരുകള്‍ക്കപ്പുറം ഒരു ലോകം സൃഷ്ടിക്കാം' എന്ന ആശയമാണ് ഈ ദിനത്തില്‍ പങ്കുവയ്ക്കപ്പെടുന്നത്. അപ്പോള്‍ ഏവര്‍ക്കും 'ഇന്‍റര്‍നാഷണല്‍ യൂത്ത് ഡേ' ആശംസകള്‍.
Also Read:- ഓര്‍ഡര്‍ ചെയ്ത ഭക്ഷണം സമയത്തിനെത്തിയില്ല; ഒടുവില്‍ വാതില്‍ തുറന്നപ്പോള്‍ കണ്ടത്...