മൂത്ത സഹോദരി ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചുനല്‍കിയപ്പോള്‍ മുതല്‍ തക്ഷ്, തനിക്കും ഇതുപോലെ ചെയ്യണമെന്ന് അമ്മ നേഹയോട് പറയുമായിരുന്നത്രേ. ഇത്ര ചെറുപ്പത്തിലേ മകനില്‍ കണ്ട സഹായമനസ്‌കതയും സഹജീവിസ്‌നേഹവും നേഹയെ അത്ഭുതപ്പെടുത്തി
ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്ത് യുഎഇയില്‍ ഇന്ത്യന്‍ സ്വദേശിയായ രണ്ടര വയസുകാരന്‍. മുടി ദാനം ചെയ്യുന്ന യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും ഇതോടെ തക്ഷ് ജെയിന്‍ എന്ന രണ്ടര വയസുകാരന് സ്വന്തമായിരിക്കുകയാണ്.
തന്റെ മൂത്ത സഹോദരി ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചുനല്‍കിയപ്പോള്‍ മുതല്‍ തക്ഷ്, തനിക്കും ഇതുപോലെ ചെയ്യണമെന്ന് അമ്മ നേഹയോട് പറയുമായിരുന്നത്രേ. ഇത്ര ചെറുപ്പത്തിലേ മകനില്‍ കണ്ട സഹായമനസ്‌കതയും സഹജീവിസ്‌നേഹവും നേഹയെ അത്ഭുതപ്പെടുത്തി.
undefined
'2019ലാണ് മകള്‍ മുടി ദാനം ചെയ്യുന്നത്. അന്ന് തക്ഷ് തീരെ കുഞ്ഞാണ്. പക്ഷേ എന്നിട്ടും അവന്‍ മുടി ദാനം ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചു. എപ്പോഴും ഇതുതന്നെ പറയാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്കും അത് നിരുത്സാഹപ്പെടുത്താനായില്ല. അവന്റെ ആഗ്രഹം മഹത്തരമായൊരു പ്രവര്‍ത്തിയിലേക്ക് അവനെ നയിക്കട്ടെ എന്ന് ഞങ്ങളും ചിന്തിച്ചു...'- നേഹ പറയുന്നു.
അങ്ങനെ മകന്റെ ആഗ്രഹം സാധിപ്പിക്കാനായി ആ അമ്മ അവന്റെ മുടി നീട്ടിവളര്‍ത്താന്‍ സഹായിച്ചു. കൃത്യമായി മുടി പരിപാലിച്ച് കൊണ്ടുനടന്നു. ഒടുവില്‍ എഫ്ഒസിപി (ഫ്രണ്ട്‌സ് ഓഫ് ക്യാന്‍സര്‍ പേഷ്യന്റ്‌സ്) എന്ന സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് തക്ഷിന്റെ മുടി ദാനം ചെയ്തു.
തക്ഷിന്റെ ജീവിതം തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ധന്യമാകട്ടെ എന്ന് മാത്രമാണ് മാതാപിതാക്കള്‍ക്ക് പറയാനുള്ളത്. വാര്‍ത്തകളിലൂടെ ശ്രദ്ധേയനായതോടെ തക്ഷിനെ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ അഭിനന്ദനമറിയിക്കുന്നുണ്ടെന്നും സസന്തോഷം ഇവര്‍ പറയുന്നു.