സാധാരണയുള്ള മുടി കൊഴിച്ചില്‍ പോലെയല്ല, കീമോയുടെ ഭാഗമായുണ്ടാകുന്ന മുടി കൊഴിച്ചില്‍. തലയിലെ മുടിയത്രയും തന്നെ ഊരിപ്പോകും വിധത്തിലായിരിക്കും കീമോ മൂലമുള്ള മുടി കൊഴിച്ചില്‍.
ക്യാൻസര്‍ രോഗം, നമുക്കറിയാം ഇന്ന് ഫലപ്രദമായി ചികിത്സ ലഭ്യമായൊരു രോഗം തന്നെയാണ്. സമയബന്ധിതമായി രോഗനിര്‍ണയം കണ്ടെത്തുകയെന്നതാണ് ഇതില്‍ ആകെ പ്രധാനമായൊരു സംഗതി. ക്യാൻസര്‍ രോഗത്തിനുള്ള ചികിത്സാരീതികളിലൊന്നാണ് കീമോതെറാപ്പി.
വളരെയധികം പ്രയാസങ്ങള്‍ രോഗിക്ക് ഉണ്ടാക്കുന്നൊരു ചികിത്സാരീതിയാണ് കീമോ. ഇതിന്‍റെ അനുഭവങ്ങള്‍ പലപ്പോഴും ക്യാൻസര്‍ രോഗികള്‍ പങ്കുവച്ച് നിങ്ങള്‍ കേട്ടിരിക്കാം. കീമോയുടെ ഒരു പരിണിതഫലം ആണ് മുടി കൊഴിഞ്ഞുപോകുന്നത്.
undefined
സാധാരണയുള്ള മുടി കൊഴിച്ചില്‍ പോലെയല്ല, കീമോയുടെ ഭാഗമായുണ്ടാകുന്ന മുടി കൊഴിച്ചില്‍. തലയിലെ മുടിയത്രയും തന്നെ ഊരിപ്പോകും വിധത്തിലായിരിക്കും കീമോ മൂലമുള്ള മുടി കൊഴിച്ചില്‍. ഇത് ചികിത്സ കഴിഞ്ഞ് രോഗമുക്തി നേടി പതിയെ പഴയ ജീവിതത്തിലേക്ക് തിരികെയെത്തുന്നതോടെ പഴയ രീതിയില്‍ തന്നെ വളരാനും തുടങ്ങും.
എങ്കിലും മുടി കൊഴിയുന്ന സമയം തീര്‍ച്ചയായും രോഗികളില്‍ അത് മാനസികമായ ബുദ്ധിമുട്ട് സൃഷ്ടിക്കും. പ്രത്യേകിച്ച് നീളൻ മുടി ഇഷ്ടപ്പെടുന്നവര്‍ക്ക്. ക്യാൻസര്‍ ബാധിച്ച് ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോള്‍ പലരും മുടി മുഴുവനായി ഷേവ് ചെയ്ത് കളയുകയാണ് പതിവ്.
ഇപ്പോഴിതാ ഇത്തരത്തില്‍ ക്യാൻസര്‍ ബാധിതയായ യുവതിയുടെ മുടി നീക്കം ചെയ്തുകളയുമ്പോള്‍ അവര്‍ക്ക് പിന്തുണയായി അവരുടെ ഭര്‍ത്താവും ഷേവ് ചെയ്ത് മുടി കളയുന്ന ഒരു വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.
ഇവരുടെ വ്യക്തിപരമായ വിവരങ്ങളൊന്നും ലഭ്യമല്ല. ഈ വീഡിയോ എപ്പോള്‍ പകര്‍ത്തിയതാണെന്നതും വ്യക്തമല്ല. ഭാര്യയുടെ മുടി ഷേവ് ചെയ്തുകളയുകയാണ് ഭര്‍ത്താവ്. സങ്കടം സഹിക്കാനാകാതെ യുവതി കരയുന്നത് വീഡിയോ കാണുന്ന ഓരോരുത്തരിലും നോവുണ്ടാക്കുന്നുണ്ട്. മുടി മുഴുവനായി കളഞ്ഞ ശേഷം അവര്‍ വിങ്ങിപ്പൊട്ടുമ്പോള്‍ അവരെ സ്നേഹത്തോടെ ചുംബിച്ചുകൊണ്ട് സ്വന്തം മുടിയും അതുപോലെ കളയുകയാണ് ഭര്‍ത്താവ്.
ഇരുവരുടെയും ആത്മബന്ധവും സ്നേഹവും കരുതലും വീഡിയോ കണ്ട ഏവരെയും സ്പര്‍ശിച്ചിട്ടുണ്ട്. ഇത് ഏവരും കമന്‍റുകളിലൂടെ പറയുന്നുമുണ്ട്. ഇതിനിടെ പലരും ആര്‍ദ്രമായ പല ഓര്‍മ്മകളും കമന്‍റ് ബോക്സില്‍ പങ്കുവച്ചിരിക്കുന്നു.
ക്യാൻസര്‍ ബാധിതയായി മുടി കൊഴിഞ്ഞ ഭാര്യയെ മറ്റുള്ളവര്‍ തുറിച്ചുനോക്കാതിരിക്കാൻ മുടി മുഴുവൻ നീല നിറത്തില്‍ കളര്‍ ചെയ്ത ഒരാളെ കുറിച്ചുള്ള കമന്‍റ് ആണ് ഇക്കൂട്ടത്തില്‍ ധാരാളം പേര്‍ ശ്രദ്ധിച്ചത്. എന്തായാലും ഹൃദയസ്പര്‍ശിയായ വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നതും പങ്കുവയ്ക്കുന്നതും.
വീഡിയോ കണ്ടുനോക്കൂ...
Also Read:- അസിഡിറ്റിയോ ഹാര്‍ട്ട് അറ്റാക്കോ? തിരിച്ചറിയാം ലക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-