Negative Thoughts : അനാവശ്യ നെഗറ്റീവ് ചിന്തകൾ എങ്ങനെ ഒഴിവാക്കാം?

By Priya Varghese  |  First Published Jan 30, 2022, 10:06 PM IST

മനസ്സിലേക്ക് ആവർത്തിച്ചു കടന്നുവരുന്ന ഇത്തരം ചിന്തകൾ യഥാർത്ഥത്തിൽ സംഭവിക്കാൻ യാതൊരു സാധ്യതയും ഉണ്ടായിരിക്കുകയില്ല എന്നതാണ് പ്രത്യേകത. ഇത് സംഭവിക്കില്ല എന്ന് വ്യക്തമായി അറിയാം എന്നിരിക്കുമ്പോഴും ആ ചിന്തകളെ മനസ്സിൽ നിന്നും മാറ്റാൻ കഴിയുന്നില്ല എന്ന അവസ്ഥ.


എന്തെങ്കിലുമൊക്കെ കാര്യങ്ങൾ കാടുകയറി ചിന്തിച്ചു പോകുന്ന രീതി ഉള്ളവരാണ് നമ്മളിൽ പലരും. പ്രധാനപ്പെട്ട തീരുമാനമെടുക്കേണ്ട അവസരങ്ങളിൽ, ഒരു പ്രശ്നത്തെ പരിഹരിക്കുന്നതിനായി, പുതിയതായി ഒരു കാര്യം ചെയ്യുമ്പോൾ ഒക്കെ വളരെയധികം ചിന്തികേണ്ടത് ആവശ്യമാണ്. എന്നാൽ നിത്യ ജീവിതത്തിൽ ഓരോ ചെറിയ കാര്യങ്ങൾക്കു പോലും അമിതമായി ചിന്തിച്ചു സമാധാനം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ വന്നാൽ അത് വളരെ ബുദ്ധിമുട്ടുണ്ടാക്കും.

ചില ഉദാഹരണങ്ങൾ...
 
●    ഞാൻ പറഞ്ഞ കാര്യങ്ങൾ എന്റെ സുഹൃത്തിനു ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുമോ 
●    എന്റെ തീരുമാനങ്ങൾ അബദ്ധമായി തീരുമോ 
●    എന്റെ കുട്ടിയ്ക്കോ കുടുംബാംഗങ്ങൾക്കോ എന്തെങ്കിലും സംഭവിക്കുമോ 
●    എന്നോട് എന്തുകൊണ്ട് ആ വ്യക്തി അങ്ങനെ പറഞ്ഞു 
●    വാഹനം ഓടിക്കുമ്പോൾ അബദ്ധത്തിൽ അപകടം ഉണ്ടാകുമോ 
●    സംസാരിക്കുമ്പോൾ വാക്കുകൾ തെറ്റിപ്പോകുമോ, അരുതാത്തത് എന്തെങ്കിലും പറഞ്ഞുപോകുമോ 
●    എന്തെങ്കിലും തെറ്റായി ചിന്തിച്ചോ പ്രവർത്തിച്ചോ പോകുമോ എന്ന സംശയം 
●    മാതാപിതാക്കൾ  ഫോൺ അറ്റൻഡ് ചെയ്യാൻ വൈകുന്നത് എന്തെങ്കിലും അപകടം സംഭവിച്ചതായിരിക്കുമോ 

Latest Videos

undefined

ആവർത്തിച്ചു മനസ്സിലേക്കു കടന്നുവരുന്ന ചിന്തകൾ കാരണം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ശരീരത്തിന് ക്ഷീണം അനുഭവപ്പെടുക, രോഗമാണോ എന്ന് തോന്നിപ്പോവുക, മുൻപ് ഇഷ്ടമുണ്ടായിരുന്ന കാര്യങ്ങളിൽ താല്പര്യം നഷ്ടപ്പെടുക എന്നിവ അനുഭവപ്പെടും. പുതിയതായി എന്തെങ്കിലും കാര്യങ്ങൾ ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറുക, ആത്മവിശ്വാസം നഷ്ടപ്പെടുക എന്ന അവസ്ഥ. 

കേൾക്കുന്നവർ എന്തു കരുതും എന്ന പേടിയിൽ ഈ ചിന്തകളും അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ഒക്കെ ആരോടും പറയാതെ മനസ്സിൽ ഒതുക്കിവയ്ക്കാൻ പലരും ശ്രമിക്കാറുണ്ട്. അതിനാൽ തന്നെ അതു  വളരെ വലിയ രീതിയിൽ മനസ്സിന്റെ  സമാധാനം നഷ്ടപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിച്ചേക്കാം. 

മനസ്സിലേക്ക് ആവർത്തിച്ചു കടന്നുവരുന്ന ഇത്തരം ചിന്തകൾ യഥാർത്ഥത്തിൽ സംഭവിക്കാൻ യാതൊരു സാധ്യതയും ഉണ്ടായിരിക്കുകയില്ല എന്നതാണ് പ്രത്യേകത. ഇത് സംഭവിക്കില്ല എന്ന് വ്യക്തമായി അറിയാം എന്നിരിക്കുമ്പോഴും ആ ചിന്തകളെ മനസ്സിൽ നിന്നും മാറ്റാൻ കഴിയുന്നില്ല എന്ന അവസ്ഥ.

ഇതൊരു നിസ്സാര കാര്യമല്ലേ, ഇതു ചിന്തിക്കാതെ ഇരുന്നാൽപോരെ എന്നു നിസ്സാരമായി മറ്റൊരാൾക്ക് തോന്നിയേക്കാം എങ്കിലും അതിനു സാധിക്കാത്ത തരത്തിൽ വളരെ അധികം മാനസിക സമ്മർദ്ദത്തിലൂടെ ആയിരിക്കും ആ വ്യക്തി കടന്നുപോകുന്നത്.

ചികിത്സ തേടിവരുന്ന മിക്ക ആളുകളും ചോദിക്കാറുള്ള ചോദ്യമാണ് “എന്നെപോലെ ഇങ്ങനെ ഒക്കെ ചിന്തിക്കുന്ന മറ്റാളുകൾ ഉണ്ടായിരിക്കുമോ”? ഉത്കണ്ഠമൂലം ഉണ്ടാകുന്ന ആവർത്തിച്ചുള്ള  ചിന്തകൾ ഒരുപാടാളുകൾക്കു മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ്. Thought stopping, distraction techniques എന്നീ മനഃശാസ്ത്ര പരിശീലനങ്ങളുടെ  സഹായത്തോടെ അനാവശ്യമായി മനസ്സിനെ അലട്ടുന്ന ചിന്തകളെ മാറ്റിയെടുക്കാൻ കഴിയും.

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, തിരുവല്ല 
For appointments call: 8281933323

Read more : കുട്ടികളിലെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ എന്ത് ചെയ്യണം?
 

click me!