ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? ചര്‍മ്മ സംരക്ഷണത്തിനായി ചെയ്യേണ്ട പത്ത് കാര്യങ്ങള്‍...

By Web Team  |  First Published Aug 11, 2021, 9:23 PM IST

പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ  ചെയ്താൽ മാത്രം മതി. നമ്മുടെ ചില ദൈനംദിന ശീലങ്ങള്‍ ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു.


നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചര്‍മ്മമാണ്. പ്രായത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി. നമ്മുടെ ചില ദൈനംദിന ശീലങ്ങള്‍ ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകുന്നു.

ചർമ്മത്തിന്‍റെ 'ഇലാസ്റ്റിസിറ്റി' നിലനിർത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകൾ വീഴാതിരിക്കാനുള്ള മാർഗ്ഗം. ഇതിനായി പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചു ചര്‍മ്മ സംരക്ഷണം ചെയ്യാം. ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Latest Videos

undefined

ഒന്ന്...

വെള്ളം ധാരാളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും. 

രണ്ട്...

ഭക്ഷണത്തില്‍ എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കൂടാതെ പഞ്ചസാരയുടെ ഉപയോഗവും പരിമിധപ്പെടുത്താം. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

മൂന്ന്...

പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താം. പ്രത്യേകിച്ച് ഓറഞ്ച്, ക്യാരറ്റ്, അവക്കാഡോ തുടങ്ങിയവ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചർമ്മം തിളക്കമുള്ളതാക്കാനും സഹായിക്കും. 

നാല്...

ഉറക്കത്തിന് ചർമ്മ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിവയ്ക്കും. അതിനാല്‍ ദിവസവും 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം.

അഞ്ച്...

സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്. കരുവാളിപ്പില്‍ നിന്ന് ഇത് ചര്‍മ്മത്തെ സംരക്ഷിക്കും. 

ആറ്...

മേക്കപ്പ് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ഏഴ്...

പഴുത്ത പപ്പായ കുഴമ്പുരൂപത്തിലാക്കി മുഖത്ത് പുരട്ടാം. ​ 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ചര്‍മ്മത്തിന്‍റെ തിളക്കത്തിന് നല്ലതാണ്. 

എട്ട്...

ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയും രണ്ട് ടീസ്പൂണ്‍ തേനും മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍  കഴുകി കളയാം. ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റി,  ചര്‍മ്മത്തെ ദൃഢമാക്കാന്‍ ഇത് സഹായിക്കും. ഒപ്പം ഇവ ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കുകയും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുകയും ചെയ്യും. 

ഒമ്പത്...

ഒരു ടീസ്പൂൺ തൈരിലേയ്ക്ക് മഞ്ഞൾ ചേർത്ത് കലർത്തുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.  ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകൾക്കെതിരെ പോരാടാൻ ഇത് സഹായിക്കും.  

പത്ത്...

ചർമ്മത്തിന് യുവത്വം നൽകാൻ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിൽ. മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലിലേയ്ക്ക് രണ്ട് ടീസ്പൂൺ നാരങ്ങാ നീര് ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം  മുഖത്ത് പുരട്ടി പത്ത് മിനിറ്റ് മസാജ് ചെയ്യുക. ഇത് ചർമ്മത്തെ മൃദുലവും ചുളിവുകളില്ലാത്തതുമാക്കി തീര്‍ക്കും. 

Also Read: സുന്ദരമായ ചര്‍മ്മത്തിനായി പരീക്ഷിക്കാം തേന്‍ കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!