മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ പല തരത്തിലുളള അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു. അതിനാല്‍ പ്രകൃതിദത്ത വസ്തുക്കൾ മാത്രമുപയോഗിച്ച് മേക്കപ്പ് ഇടാന്‍ എല്ലാവരും ശ്രദ്ധിക്കണം.
സ്ത്രീകള്‍ ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ് സൗന്ദര്യം. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും സൗന്ദര്യ വര്‍ധനത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നവരാണ് ഇന്നത്തെ തലമുറ. ഇന്ന് പലര്‍ക്കും മേക്കപ്പ് ഇടുന്ന ശീലവും ഉണ്ട്. എന്നാല്‍ മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ പല തരത്തിലുളള അപകടങ്ങളും ഒളിഞ്ഞിരിക്കുന്നു. അതിനാല്‍ പ്രകൃതിദത്ത വസ്തുക്കൾ മാത്രമുപയോഗിച്ച് മേക്കപ്പ് ഇടാന്‍ എല്ലാവരും ശ്രദ്ധിക്കണം. അതില്‍ വീട്ടില്‍ കിട്ടുന്ന ചില വസ്തുക്കള്‍ വെച്ച് നമ്മുക്കൊരു ഫെയ്സ് പൗഡർ തയ്യാറാക്കാം.
undefined
കൂവപ്പൊടി, മധുരം ചേർക്കാത്ത കൊക്കോ പൊടി, മുൾട്ടാനി മിട്ടി എന്നിവ മാത്രം ഉപയോഗിച്ചുകൊണ്ട് ഫെയ്സ്പൗഡർ നമ്മുക്ക് ഉണ്ടാക്കാം.
മൂന്ന് പൊടികളും കൂട്ടിക്കലർത്തിയാൽ മാത്രം മതി. മുഖത്തിന്‍റെ നിറമനുസരിച്ച് കൊക്കോ പൊടിയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഇത് മുഖത്തിന് നല്ല നിറവും അഴകും നല്‍കും.