Whiteheads: വൈറ്റ് ഹെഡ്സിന് വിട; പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

By Web Team  |  First Published Sep 10, 2022, 3:18 PM IST

മൂക്കിനു ചുറ്റും അല്ലെങ്കിൽ താടിയിലും കവിളിന്റെ വശങ്ങളിലുമാണ് വൈറ്റ് ഹെഡ്സുണ്ടാകുന്നത്. എണ്ണമയമുള്ള ചർമക്കാരിലാണ് വൈറ്റ് ഹെഡ്സ് ധാരാളമായി കണ്ടുവരുന്നത്. 


ചിലരെയെങ്കിലും അലട്ടുന്ന പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന വൈറ്റ് ഹെഡ്സ് . മൂക്കിനു ചുറ്റും അല്ലെങ്കിൽ താടിയിലും കവിളിന്റെ വശങ്ങളിലുമാണ് വൈറ്റ് ഹെഡ്സുണ്ടാകുന്നത്. പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെയുണ്ടാകാം. 

എണ്ണമയമുള്ള ചർമ്മക്കാരിലാണ് വൈറ്റ് ഹെഡ്സ്  കൂടുതലും കണ്ടുവരുന്നത്. വൈറ്റ് ഹെഡ്സ്  മാറ്റാനുളള ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Latest Videos

undefined

ഒന്ന്...

ആവി പിടിക്കുന്നത് വൈറ്റ് ഹെഡ്സിനെ തടയാന്‍ സഹായിക്കും. ആവിപിടിക്കുന്നതു വഴി സുഷിരങ്ങൾ തുറക്കപ്പെടുകയും അവ മൃതകോശങ്ങളെ നീക്കം ചെയ്യുകയും അമിതമായ എണ്ണമയം ഇല്ലാതാക്കുകയും ചെയ്യും. അതിനാല്‍ ഇടയ്ക്ക് പിടിക്കുക. 10-15 മിനിറ്റ് വരെ ആവി നന്നായി പിടിച്ചതിനു ശേഷം മുഖം തുടയ്ക്കാം.

രണ്ട്...

ചെറുചൂടുവെള്ളത്തില്‍ കോട്ടന്‍ മുക്കി മുഖം ഇടയ്ക്ക് തുടക്കുന്നതും വൈറ്റ് ഹെഡ്സ് മാറാന്‍ നല്ലതാണ്. 

മൂന്ന്...

മുതിര പൊടിച്ചതും കടലപ്പൊടിയും സമം എടുത്ത് അതിൽ അൽപ്പം പാലും ചേർത്ത മിശ്രിതം സ്ക്രബ് ആയിട്ട് ഉപയോഗിക്കുന്നതും  വൈറ്റ് ഹെഡ്സ് മാറാന്‍ നല്ലതാണ്. 

നാല്...

ബദാം ഓയില്‍ ഉപയോഗിച്ച് മുഖത്ത് പതുക്കെ മസാജ് ചെയ്യുക. ശേഷം പഞ്ഞി ഉപയോഗിച്ച് ഇവ നീക്കാം. ഇനി പഞ്ചസാരയില്‍ നാരങ്ങാനീരും തേനും ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. 

അഞ്ച്...

രണ്ട് സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ ചൂടുവെള്ളവുമായി ചേര്‍ത്ത് അതിലേക്ക് കോട്ടണ്‍ മുക്കി മുഖത്ത് പുരട്ടുക. കുറച്ച് സമയം കഴിഞ്ഞ കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത്  വൈറ്റ് ഹെഡ്സ് മാറാന്‍ സഹായിക്കും. 

Also Read: താരന്‍ അകറ്റാന്‍ അടുക്കളയിലുണ്ട് ഏഴ് മാര്‍ഗങ്ങള്‍...

click me!