മുഖത്തെ കറുത്തപാട് അകറ്റാൻ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍...

By Web Team  |  First Published Jul 19, 2021, 1:14 PM IST

മുഖക്കുരു പൂര്‍ണമായും നീങ്ങിയാലും പാടുകള്‍ ചിലരില്‍ നിലനില്‍ക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം കറുത്തപാടുകള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 


മുഖത്തെ കറുത്തപാടുകളാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം.  പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പാടുകള്‍ മുഖത്ത് വരാം.  എല്ലാത്തരം ചര്‍മ്മത്തിലും മുഖക്കുരുവിന്‍റെ കറുത്തപാടുകള്‍ കാണാം. മുഖക്കുരു പൂര്‍ണമായും നീങ്ങിയാലും പാടുകള്‍ ചിലരില്‍ നിലനില്‍ക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം കറുത്തപാടുകള്‍ അകറ്റാന്‍ വീട്ടില്‍ തന്നെ  ചെയ്യാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

Latest Videos

undefined

രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് വെള്ളിച്ചെണ്ണയും ചേര്‍ക്കാം.  15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് ഫലം നല്‍കും. 

രണ്ട്...

രണ്ട് ടീസ്പൂൺ റോസ് വാട്ടറും രണ്ട് ടീസ്പൂൺ തെെരും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം മുഖത്തിടുക. 10 മിനിറ്റ് മസാജ് ചെയ്യുന്നത് ​കൂടുതൽ ​ഗുണം നൽകും. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴച്ചയിൽ മൂന്നോ നാലോ തവണ ഇത് പരീക്ഷിക്കാം.

മൂന്ന്...

ഒരു ടീസ്പൂൺ കടലമാവും  തേനും ചേര്‍ത്ത് മിശ്രിതമാക്കുക.  ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ദിവസവും ഇങ്ങനെ ചെയ്താല്‍ മുഖത്തെ കറുത്ത പാടുകള്‍ മാറുകയും  മുഖകാന്തി വർധിക്കുകയും ചെയ്യും.  

നാല്...

ഒരു ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ ഓട്‌സ് എന്നിവ മിശ്രിതമാക്കുക. അതിലേയ്ക്ക് അല്‍പം പാലൊഴിച്ച്  യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാം.

അഞ്ച്...

കറ്റാര്‍വാഴ ചര്‍മ്മത്തിന് ഏറേ നല്ലതാണെന്ന് അറിയാമല്ലോ. കറ്റാര്‍വാഴ ജെല്‍ മുഖത്ത് പുരട്ടുന്നതും ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. 

Also Read: തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും പരീക്ഷിക്കാം ഉലുവ കൊണ്ടുള്ള ഈ ഹെയര്‍ മാസ്കുകള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!