തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം.
പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താരന്‍. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. തലമുടികൊഴിച്ചിലിനും താരന്‍ കാരണമാകാം. താരന്‍ കാരണം ചിലരില്‍ തല ചൊറിച്ചിലും ഉണ്ടാകാം.
തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. ശിരോചർമ സംരക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയാലും ഒരുപരിധിവരെ താരനെ പ്രതിരോധിക്കാൻ സാധിക്കും.
undefined
താരനകറ്റാൻ സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം...
ഒന്ന്...
ആവണക്കെണ്ണയും ഒലീവ് ഓയിലും ചെറുതായി ചൂടാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. ശേഷം ചൂടുവെള്ളത്തിൽ മുക്കിയ ഒരു ടൗവൽ ഉപയോഗിച്ചു തല നന്നായി മൂടുക. 20 മിനിറ്റിനുശേഷം ഷാംപു ഉപയോഗിച്ചു തല കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.
രണ്ട്...
ഒരു കപ്പ് തൈരിൽ ഒരു ടീസ്പൂൺ കുരുമുളക് പൊടിച്ചതു ചേർത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.
മൂന്ന്...
അര കപ്പ് തൈര്, ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് തലമുടിവേരുകളിൽ തുടങ്ങി അറ്റം വരെ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വരെ ഇത് ഉപയോഗിക്കാം. തൈര് മാത്രം ശിരോചർമ്മത്തിൽ പുരട്ടി ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുന്നതും താരനിൽനിന്നും ഒരു പരിധിവരെ മോചനം നേടാൻ സഹായിക്കും.
നാല്...
ഒരു മുട്ടയുടെ വെള്ള, ഒരു കപ്പ് തൈര്, രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലുമായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകാം.
അഞ്ച്...
ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ആറ്...
പത്ത് ചെമ്പരത്തി ഇലകൾ, ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടുവച്ച ഉലുവ ഒരു ടീസ്പൂണ്‍, അരക്കപ്പ് തൈര് എന്നിവ എടുക്കണം. ഇവ മൂന്നും കൂടി നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടാം. അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാനും കരുത്തുറ്റ മുടി വളരാനും സഹായിക്കും.
Also Read: വരണ്ട ചര്‍മ്മമാണോ? പരീക്ഷിക്കാം ഈ നാല് ഫേസ് പാക്കുകള്‍...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona