നല്ല വില കൊടുത്ത് വാങ്ങുന്ന ജീന്‍സ് അധികം താമസിക്കാതെ നരയ്ക്കുകയോ അല്ലെങ്കില്‍ അതിന്റെ പുതുമ നഷ്ടപ്പെടുകയോ ചെയ്യാം എന്നതു കൊണ്ടാണ് പലരും ഇവ കഴുകാന്‍ മടിക്കുന്നത്.
പുതുതലമുറയുടെ ഇഷ്ട വസ്ത്രമാണ് ജീൻസ്. എന്നാല്‍ പലരും ജീന്‍സുകള്‍ കഴുകാറില്ല. നല്ല വില കൊടുത്ത് വാങ്ങുന്ന ജീന്‍സ് അധികം താമസിക്കാതെ നരയ്ക്കുകയോ അല്ലെങ്കില്‍ അതിന്റെ പുതുമ നഷ്ടപ്പെടുകയോ ചെയ്യാം എന്നതു കൊണ്ടാണ് പലരും ഇവ കഴുകാന്‍ മടിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട ജോഡി ജീന്‍സ് രണ്ട് വർഷം നീണ്ടുനിൽക്കുമെന്ന് ഉറപ്പാക്കാൻ എത്ര തവണ നിങ്ങൾ അത് കഴുകണം? കുറഞ്ഞത് ഏഴ് തവണ ഉപയോഗിച്ചതിന് ശേഷം ജീന്‍സ് കഴുകണം എന്നാണ് ഫാഷൻ സ്റ്റൈലിസ്റ്റായ ഇഷ ബൻസാലി പറയുന്നത്. കഴുകാതെ അധിക നാള്‍ അവ ഉപയോഗിക്കുന്നത് ചിലരില്‍ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. ഡെനിം ഫാബ്രിക് പൊതുവേ കഴുകാതെ തന്നെ ദീർഘനാള്‍ നിലനില്‍ക്കുന്നതാണ്. വസ്ത്രങ്ങളിൽ പൊടിയോ അഴുക്കോ കറകളോ ഇല്ലെങ്കിൽ, ഏഴ് തവണ ഉപയോഗിച്ചതിന് ശേഷം മാത്രം ജീൻസ് കഴുകിയാല്‍ മതിയെന്നും ഇഷ ബൻസാലി പറയുന്നു. വീര്യം കുറഞ്ഞ ഡിറ്റർജന്‍റ് ഉപയോഗിച്ച് അവ കഴുകുന്നതാണ് നല്ലതെന്നും ഇഷ ബൻസാലി പറയുന്നു. വാഷിങ് മെഷീനില്‍ ഇടാതെ ജീന്‍സ് കൈ കൊണ്ട് അലക്കുന്നതാകും നല്ലത്. അതുപോലെ തണുത്ത വെള്ളത്തില്‍ തന്നെ ഇവ കഴുകുക. ഒരുപാട് നേരം വെയിലില്‍ ഉണക്കുന്നത് ഇവയുടെ നിറം മങ്ങാന്‍ കാരണമായേക്കാം.
undefined
സാധാരണയായി മൂന്ന് മുതൽ 10 വരെ തവണ വരെയൊക്കെ ജീന്‍സ് കഴുകാതെ ഉപയോഗിക്കാം എന്നാണ് സ്റ്റൈലിസ്റ്റായ ജാൻവി പള്ളിച്ച പറയുന്നത്. വൃത്തിയായി സൂക്ഷിച്ചാല്‍ ഇവയുടെ നിറം നിലനിർത്താൻ കഴിയും. കഴുകുന്നതിന്‍റെ എണ്ണം കുറയ്ക്കുന്നത് ജീന്‍സ് കൂടുതല്‍ കാലം ഉപയോഗിക്കാന്‍ സഹായിക്കും. എന്നാലും ചര്‍മ്മ പ്രശ്നങ്ങളെ അകറ്റാന്‍ ഇടയ്ക്കൊക്കെ ഇവ കഴുകുന്നതാകും നല്ലത്.