കൈമുട്ടിലെ കറുപ്പ് നിറം മാറാന്‍ ചെയ്യേണ്ടത്...

By Web Team  |  First Published Feb 6, 2021, 10:48 PM IST

പല കാരണങ്ങള്‍ കൊണ്ടും കൈമുട്ടിലും കാല്‍മുട്ടിലും നിറവ്യത്യാസം ഉണ്ടാകാം. കൈമുട്ടിലെ കറുപ്പ് നിറം പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. 


കൈമുട്ടിലെ കറുപ്പ് നിറം പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ കൈമുട്ടിലും കാല്‍മുട്ടിലും നിറവ്യത്യാസം ഉണ്ടാകാം. 

ക്രീമുകള്‍ക്കും ലോഷനുകള്‍ക്കും  ഈ കറുപ്പിന് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. എന്നാല്‍ കുറച്ച് സമയം ചിലവഴിച്ചാൽ ഈ  പ്രശ്നം പരിഹരിക്കാനാവും. വീട്ടിലുള്ള വസ്തുക്കള്‍ തന്നെ ഇതിനായി ഉപയോഗിക്കുകയും ചെയ്യാം. അത്തരത്തില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സ് ഇതാ...

Latest Videos

undefined

ഒന്ന്...

ഗ്ലിസറിനും പനിനീരും സമംചേർത്ത് രാത്രി കിടക്കും മുൻപ് കൈമുട്ടുകളിൽ പുരട്ടാം. രാവിലെ കഴുകി കളയാം. സ്വാഭാവിക നിറം ലഭിക്കാന്‍ ഇത് സഹായിക്കും. 

രണ്ട്...

ഇളംചൂടുള്ള പാൽ മുട്ടുകളിൽ പുരട്ടി തടവിയാൽ സ്വാഭാവിക നിറം ലഭിക്കും.

മൂന്ന്...

നാരങ്ങയ്ക്ക് ബ്ലീച്ചിങ് ഇഫക്‌ട് ഉണ്ട്. അതിനാൽ നാരങ്ങ മുറിച്ച് കൈമുട്ടുകളിൽ ഉരസിയാൽ കറുപ്പുനിറം അകലും. അതുപോലെ, ചെറുനാരങ്ങ പഞ്ചസാരയില്‍ മുക്കിയതിന് ശേഷം കൈമുട്ടിലും കാല്‍മുട്ടിലും നന്നായി ഉരയ്ക്കുന്നതും നല്ലതാണ്. 

നാല്... 

തൈര് ഉപയോഗിക്കുന്നതും ഗുണം ചെയ്യും. ഒരു ടീസ്പൂണ്‍ വിനാഗിരി തൈരില്‍ ചേര്‍ത്ത് മുട്ടില്‍ പുരട്ടുന്നത് കറുപ്പുനിറം മാറാന്‍ സഹായിക്കും. 

അഞ്ച്...

ഒലീവ് ഓയില്‍ മുട്ടില്‍ പുരട്ടുന്നതും സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും. 

ആറ്...

സാലഡ് വെള്ളരിക്ക സൗന്ദര്യ സംരക്ഷണത്തിന് മികച്ചതാണെന്ന് പറയേണ്ടതില്ലല്ലോ. വെള്ളരി മുറിച്ച് കൈമുട്ടിലും കാല്‍മുട്ടിലും 15 മിനിറ്റ് ഉരസുക. പതിവായി ഇങ്ങനെ ഉരസിയാല്‍ കറുപ്പുനിറം മാറും. 

Also Read: ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ ഗ്ലിസറിൻ ഇങ്ങനെ ഉപയോഗിക്കാം...

click me!