മുഖത്തെ ചുളിവുകളും പാടുകളും അകറ്റാൻ പരീക്ഷിക്കാം മാമ്പഴം കൊണ്ടുള്ള ഈ ഫേസ് പാക്കുകള്‍...

By Web Team  |  First Published Jun 5, 2021, 10:25 PM IST

മാമ്പഴം കഴിക്കാൻ മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും നല്ലതാണ്. മുഖത്തെ കരുവാളിപ്പ് അകറ്റാനും ചർമ്മത്തിലെ ചുളിവുകളും പാടുകളും മാറാനും മാമ്പഴം കൊണ്ടുള്ള ഫേസ് പാക്കുകൾ സഹായിക്കും. 


പ്രായമാകുമ്പോള്‍ മിക്കവരിലും കണ്ടുവരുന്ന പ്രശ്നമാണ് മുഖത്തെ ചുളിവുകളും കറുത്ത പാടുകളും. ചർമ്മത്തിലെ ചുളിവുകളും പാടുകളുമകറ്റാനും ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാനും ചര്‍മ്മ സംരക്ഷണം പ്രധാനമാണ്. അതിന് അടുക്കളയിൽ തന്നെയുണ്ട് ചില വഴികള്‍. 

വീടുകളില്‍ ലഭിക്കുന്ന മാമ്പഴം കഴിക്കാൻ മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും നല്ലതാണ്. മുഖത്തെ കരുവാളിപ്പ് അകറ്റാനും ചർമ്മത്തിലെ ചുളിവുകളും പാടുകളും മാറാനും മാമ്പഴം കൊണ്ടുള്ള ഫേസ് പാക്കുകൾ സഹായിക്കും. 

Latest Videos

undefined

 

 

മാമ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയവയാണ് ഇതിന് സഹായിക്കുന്നത്. ചർമ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കാന്‍ പരീക്ഷിക്കാവുന്ന ചില മാമ്പഴ ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

പഴുത്ത മാമ്പഴത്തിന്‍റെ പൾപ്പ് ഒരു ടീസ്പൂണ്‍, രണ്ട് ടീസ്പൂൺ ഗോതമ്പ് മാവ്, ഒരു ടീസ്പൂൺ തേന്‍ എന്നിവ ചേർത്ത് മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

രണ്ട്...

ഒരു ടീസ്പൂണ്‍ മാമ്പഴ പൾപ്പ്, രണ്ട് ടീസ്പൂണ്‍ കടല മാവ്, രണ്ട് ടീസ്പൂൺ ബദാം പൊടിച്ചത്, ഒരു ടീസ്പൂൺ തേൻ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഇത് സഹായിക്കും. 

മൂന്ന്...

ഒരു ടീസ്പൂൺ മാമ്പഴ പൾപ്പ്, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ അരി മാവ്, ഒരു ടീസ്പൂൺ പാൽ എന്നിവ യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടുക. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ഇത് നിങ്ങളുടെ ചര്‍മ്മം മൃദുലമാകാന്‍ സഹായിക്കും. 

 

നാല്...

രണ്ട് ടീസ്പൂൺ മാമ്പഴ പൾപ്പ്, ഒരു ടീസ്പൂൺ ഓട്സ്, രണ്ട് ടീസ്പൂൺ പാൽ, 4-5 ബദാം പൊടിച്ചെടുത്തത് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. 

Also Read: പ്രായം 53, മുഖത്ത് ചുളിവുകൾ ഇല്ല; രഹസ്യം വെളിപ്പെടുത്തി സീമ ജി നായർ; വീഡിയോ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!